For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ ഇവ കഴിച്ചാല്‍ മതി

ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ ഇവ കഴിച്ചാല്‍ മതി

|

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഭക്ഷണ വസ്തുക്കള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ആരോഗ്യം നന്നാക്കുന്നതില്‍ മാത്രമല്ല, പല അസുഖങ്ങളും തടയുന്നതിലും ഏറെ നല്ലതാണ് പല ഭക്ഷണ വസ്തുക്കളും.

ഇന്നത്തെ കാലത്തു പലരേയും ഭയപ്പെടുത്തുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് ക്യാന്‍സറിന്റെ സ്ഥാനം. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ ജീവനു വരെ ഭീഷണിയാകുന്ന രോഗമെന്നു വേണം, പറയാന്‍. ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. സ്ത്രീ പുരുഷന്മാരെ വ്യത്യസ്തമായി ബാധിയ്ക്കുന്ന ക്യാന്‍സറുകളുമുണ്ട്.

ക്യാന്‍സര്‍ വരാന്‍ ഭക്ഷണ വസ്തുക്കളും ചില ഭക്ഷണ ശീലങ്ങളുമെല്ലാം കാരണമാകുന്നുണ്ട്. ഇതു പോലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില പ്രകൃതി ദത്ത ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

പപ്പായ

പപ്പായ

നാടന്‍ ഭക്ഷണമായ പപ്പായ ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഫ്‌ളേവയോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. പഴുത്ത പപ്പായയും പച്ച പപ്പായയും ഇതിനു സഹായിക്കുന്നു. പപ്പായയുടെ ഇലയുടെ ജ്യൂസ് ഡെങ്കിപ്പനി തടയാന്‍ മാത്രമല്ല,ക്യാന്‍സര്‍ വിരോധി കൂടിയാണ്. പ്രത്യേകിച്ചും പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍.

നെയ്യ്‌

നെയ്യ്‌

ആയുര്‍വേദത്തില്‍ നെയ്യു മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ലിവര്‍ ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്. ഇത് അധികം ചൂടാക്കാതെ അല്‍പം വീതം ഉപയോഗിയ്ക്കാം.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

ക്യാന്‍സര്‍ തടയാന്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണ് പോംഗ്രനേറ്റ് അഥവാ മാതള നാരങ്ങ. ബ്രെസ്റ്റ് ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍, സ്‌കിന്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എ്ന്നിവയെ തടയാന്‍ ഇതു സഹായിക്കും.

 ഈന്തപ്പഴം

ഈന്തപ്പഴം

ഡ്രൈ ഫ്രൂട്ടായ ഈന്തപ്പഴം ലിവര്‍ ക്യാന്‍സര്‍ പ്രതിരോധിയ്ക്കാന്‍ ഏറെ സഹായകമാണ്. അയേണിന്റെ നല്ലൊരു കലവറയായ ഈന്തപ്പഴം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ബ്രോക്കോളി

ബ്രോക്കോളി

ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, ഫ്‌ളാവനോയ്ഡുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇതു ദിവസവും കഴിയ്ക്കുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള നല്ലൊരു വഴിയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ഇഞ്ചിയും വെളുത്തുള്ളിയും

ഇഞ്ചിയും വെളുത്തുള്ളിയും

ഭക്ഷണ ചേരുവകളില്‍ ചേര്‍ക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍ പ്രതിരോധത്തില്‍ മിടുക്കരാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ ലിവര്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് സ്തനാര്‍ബുദം പോലെയുള്ളവ തടയുവാന്‍ നല്ലതാണ്.

ഗ്രേപ്‌സീഡ്

ഗ്രേപ്‌സീഡ്

ക്യാന്‍സര്‍ തടയുന്നതില്‍ ഗ്രേപ്‌സീഡ് ഓയിലിന് പ്രധാന സ്ഥാനമുണ്ട്. മുന്തിരിയുടെ കുരുവില്‍ നിന്നെടുക്ക് ഇത് സ്‌കിന്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ്, കുടല്‍ ക്യാന്‍സറുകള്‍ എന്നിവ തടയുന്നതില്‍ കേമനാണ്.

സിട്രസ് പഴ വര്‍ഗങ്ങള്‍

സിട്രസ് പഴ വര്‍ഗങ്ങള്‍

സിട്രസ് പഴ വര്‍ഗങ്ങള്‍ ക്യാന്‍സര്‍ തടയുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റ് ധര്‍മമാണ് ചെയ്യുന്നത്. ഓറഞ്ച്, മൊസമ്പി, ചെറുനാരങ്ങ, കിവി തുടങ്ങിയവ ചിലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ബ്ലാഡര്‍ ക്യാന്‍സര്‍, സ്‌കിന്‍-ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഗ്രീന്‍ ടീയ്ക്് കഴിയും.

സാൽമണ്‍ ഫിഷ്

സാൽമണ്‍ ഫിഷ്

സാൽമണ്‍ ഫിഷ് കഴിക്കുന്നവരിൽ രക്താർബുദം വരാൻ സാധ്യത കുറവാണെന്നാണ് ഓസ്ട്രേലിയൻ ഗവേഷകർ പറയുന്നത്. സാൽമണ്‍, അയല, ഹാലിബറ്റ്, ട്യൂണ, ചെമ്മീൻ, കക്ക എന്നിവ കഴിക്കുന്നത് സ്ത്രീകളിലെ ജനനേന്ദ്രിയ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഒമേഗ-3 യുടെ സാന്നിധ്യമാണ് ഇതിന് കാരണം.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് കണ്ണിനും ചര്‍മത്തിനും മാത്രമല്ല, ക്യാന്‍സര്‍ തടയുവാനും മികച്ചതാണ്. ഇതിലെ ബീറ്റാ കരോട്ടിനാണ് ഈ ഗുണം നല്‍കുന്നത്. ക്യാരറ്റ് പച്ചയ്ക്കു കഴിയ്ക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

തക്കാളി

തക്കാളി

തക്കാളിയിലെ ലൈക്കോഫീന്‍ എന്ന ഘടകം പല തരം ക്യാന്‍സറുകള്‍ ചെറുക്കാന്‍ സഹായകമാണ്. ലംഗ്‌സ്, പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ്, ഓവറി, സെര്‍വിക്‌സ്, മൗത്ത് ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്്ക്കാന്‍ ഏറെ നല്ലതാണ്.

English summary

Include These Foods In Diet To Avoid Different Cancers

Include These Foods In Diet To Avoid Different Cancers, Read more to know about,
Story first published: Thursday, March 28, 2019, 22:22 [IST]
X
Desktop Bottom Promotion