For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയ വയറൊതുക്കും കസ്‌കസ് പാനീയം

ഒതുങ്ങിയ വയറിന് കസ്‌കസ് ഒരു പിടി

|

കസ്‌കസ് എന്ന ചെറിയ കറുപ്പിനു മേല്‍ വെള്ള ആവരണമുള്ള വിത്തു പലരും ഐസ്‌ക്രീമും മറ്റും കഴിയ്ക്കുമ്പോള്‍ രുചിച്ചു കാണും. ലേശം വഴുവഴുപ്പുള്ള, കൂട്ടമായി കിടക്കുന്ന ഇവ തുളസി വിത്തിനോടും സമാനമായതാണ്. പൊതുവേ ഫലൂദ പോലെയുള്ള വിഭവങ്ങളില്‍ ചേര്‍ക്കുന്ന ഒന്നാണിത്. ഫലൂദ സീഡ്‌സ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.

കസ്‌കസ് അധികം ആരും ശ്രദ്ധിയ്ക്കാതെ പോകുന്ന, പലര്‍ക്കും അറിയാതിരിയ്ക്കുന്ന ഒരു ചേരുവയാണെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.

ആണിനെ പെണ്ണാക്കും ഇവ ചിലത്ആണിനെ പെണ്ണാക്കും ഇവ ചിലത്

ഇതില്‍ ഫോസാഫറസ, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

കസ്‌കസ് ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പല ആരോഗ്യ ഗുണങ്ങളും ഇതില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്.

ഈ പ്രത്യേക സീഡ് ലെമണൈഡ്, ഗ്രീന്‍ ടീ എന്നിവയിലും ചേര്‍ത്തു കഴിയ്ക്കാം. എന്നാല്‍ ഇത് ചിയ സീഡ്‌സ് അല്ല. പോപ്പി സീഡ്‌സ് എന്നും ഇതറിയപ്പെടുന്നത്. ഇതിനോടു സാമ്യം തോന്നുന്നവയാണ് ബേസില്‍ സീഡും ചിയ സീഡുമെല്ലാം. ഇത് ബേസില്‍ സീഡല്ല, ഇതിനോടു സാമ്യമുണ്ടെന്നേയുള്ളൂ. ഈ ചെടിയുടെ ഇലകള്‍ക്ക് തുളസിച്ചെടിയുടെ ഇലകളുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.

പലരേയും അലട്ടുന്ന തടി, വയര്‍ പ്രശ്‌നങ്ങള്‍ക്ക് കസ് കസ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. ഇതെങ്ങനെ എന്നു നോക്കൂ.

ഇതിലെ നാരുകള്‍

ഇതിലെ നാരുകള്‍

ഇതിലെ നാരുകള്‍ തന്നെയാണ് ഇതിലെ തടിയും വയറും കുറയ്ക്കുന്ന ഘടകം. ഇത് വിശപ്പു കുറയ്ക്കുന്നു. ദഹന പ്രക്രിയയും ശോധനയും സുഖകരമാക്കുന്നു. ഇതിലെ ആല്‍ഫ ലിനോലെനിക് ആസിഡ് അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പെട്ടെന്നു തന്നെ കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതില്‍ കലോറി വളരെ കുറവാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചെറുവിത്തുകളാണ് ഇവ.

ഈ ചെറിയ വിത്ത്

ഈ ചെറിയ വിത്ത്

ഈ ചെറിയ വിത്ത് 15 മിനിറ്റു നേരം ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. പീന്നീട് ഈ വെള്ളം കുടിയ്ക്കാം. ഇതു കഴിയ്ക്കുകയുമാകാം. 2 ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ മതിയാകും. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ് ഇതു പോലെ ഓട്‌സ് പാകം ചെയ്യുമ്പോള്‍ ഇത് അതില്‍ ചേര്‍ക്കാം. മറ്റു ഭക്ഷണങ്ങളിലും ചേര്‍ത്തു കഴിയ്ക്കാം.

കസ്‌കസ് ഉപയോഗിച്ച്

കസ്‌കസ് ഉപയോഗിച്ച്

കസ്‌കസ് ഉപയോഗിച്ച് വയര്‍ കുറയ്ക്കാനുള്ള ഒരു പ്രത്യേക കൂട്ടുണ്ടാക്കാം. ഒരു കപ്പ് ഓട്‌സ്, 4 ടേബിള്‍ സ്പൂണ്‍ കസ്‌കസ്, ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 1 ടീസ്പൂണ്‍ തേന്‍, ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. ഓട്‌സും കറുവാപ്പട്ടയും ചേര്‍ത്തു വേവിയ്ക്കുക.ഇതു വാങ്ങി ഇതിലേയ്ക്ക് കുതിര്‍ത്തു വച്ച കസ്‌കസും ഉപ്പും ചൂടാറുമ്പോള്‍ തേനും ചേര്‍ത്തിളക്കുക. ഇതു കഴിയ്ക്കാം.

പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍

പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍

വയറും തടിയും കുറയ്ക്കുന്നിനൊപ്പം മറ്റേറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍ ഈ വിത്തുകള്‍ ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷണം നല്‍കുന്നു. ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇതു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്. ആന്റി ബാക്ടീരിയില്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഈ ചെറിയ വിത്തുകള്‍.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ക്കും സിങ്ക് ഏറെ അത്യാവശ്യമാണ്. ഇതിലെ ഓയിലില്‍ ധാരാളം അയൊഡിനുമുണ്ട്. പോപ്പി സീഡ് ഓയില്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇതെല്ലാം തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ല പ്രതിവിധികളാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിന്

കിഡ്‌നിയുടെ ആരോഗ്യത്തിന്

കിഡ്‌നിയുടെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണിത് ക്‌സകസില്‍ ഓക്‌സലേറ്റുകളുണ്ട്. ഇവ കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യത്തെ വലിച്ചെടുത്ത് ഇവ കിഡ്‌നി സറ്റോണ്‍ ആയി മാറുന്നതു തടയുന്നു.

ലൈംഗിക ശക്തി

ലൈംഗിക ശക്തി

ലൈംഗിക ശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് കശകശ എന്നു വിളിക്കപ്പെടുന്ന ക്‌സ്‌കസ്. ഇതിലെ ലിഗ്നന്‍ എന്ന ഘടകം ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകളിലെ പ്രത്യുല്‍പാദന പരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ഈ വിത്തുകള്‍. ഇവ താരനുള്ള നല്ലൊരു പ്രതിവിധിയുമാണ്. തൈരും വെളുത്ത കുരുമുളകും കസ്‌കസും ചേര്‍ത്തരച്ചു തലയോടില്‍ പുരട്ടുക. അര മണിക്കൂര്‍ ശേഷം ഇതു കഴുകിക്കളയാം. താരന്‍ മാറും. ഇതുപോലെ ഇതും തേങ്ങാപ്പാലും സവാള അരച്ചതും ചേര്‍ത്തു ശിരോചര്‍മത്തില്‍ പുരട്ടുന്നതു മുടി വളരാന്‍ ഏറെ നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് ഇത് ഒഴിവാക്കുകയും ചെയ്യും. ആരോഗ്യകരമായ മുടിയ്ക്കുള്ള കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം, അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ അകറ്റുന്ന പാനീയം കൂടിയാണിത്. നാരങ്ങാവെള്ളത്തിലും മോരും വെള്ളത്തിലുമെല്ലാം ഇതു ചേര്‍ത്തു കുടിയ്ക്കാറുണ്ട്.

English summary

How To Use Kaskas To Reduce Belly Fat And Weight

How To Use Kaskas To Reduce Belly Fat And Weight, Read more to know about,
X
Desktop Bottom Promotion