For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 ഗ്രാം മത്തങ്ങയില്‍ പ്രമേഹം ഒഴിയും...

10 ഗ്രാം മത്തങ്ങയില്‍ പ്രമേഹം ഒഴിയും...

|

ആരോഗ്യത്തെ ബാധിയ്ക്കുന്ന, മിക്കാവാറും പ്രായമായവരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം. ഒരു പ്രായം കഴിഞ്ഞാല്‍ വരാന്‍ സാധ്യതയുള്ള പാരമ്പര്യ രോഗങ്ങളില്‍ ഒന്നാണിത്. മധുരം കഴിച്ചിട്ടാണ് വരികയെന്നു പറഞ്ഞാലും ഇതല്ലാതെയും പല കാരണങ്ങളും ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം.

പ്രമേഹം ഏതു പ്രായക്കാരിലും വരാം. നവജാത ശിശുക്കളില്‍ തുടങ്ങി പ്രായമായവരില്‍ വരെ വരുന്ന ഒന്നാണിത്. നവജാത ശിശുക്കള്‍ക്ക് ഇത് വരുന്നത് അമ്മയില്‍ നിന്നാണ്. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് അഥവാ ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ക്കു ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളെ ഷുഗര്‍ ബേബീസ് എന്നാണ് പറയുന്നതും.

തലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞുംതലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞും

ഇതിനു പുറമേ സ്‌ട്രെസ് പോലുള്ള അവസ്ഥകളും ഭക്ഷണ രീതികളുമെല്ലാം ചെറുപ്പക്കാരെ ബാധിയ്ക്കുന്നു. ഇവരില്‍ പ്രമേഹത്തിന് കാരണമാകുന്നു. പാരമ്പര്യമായി പ്രമേഹമുളളവര്‍ക്ക് പ്രമേഹ സാധ്യത കൂടുതലുമാണ്.

പ്രമേഹത്തിന് സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. പല പ്രകൃതി ദത്ത വിഭവങ്ങളും ഇതില്‍ പെടുന്നു. ഇത്തരത്തിലെ ഒന്നാണ് മത്തങ്ങ. നാം കറി വയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന മത്തങ്ങയില്‍ തന്നെ പ്രമേഹത്തിനുള്ള പരിഹാരമുണ്ട്. ഇത് മധുരമുള്ള ഭക്ഷണമാണെങ്കില്‍ തന്നെയും ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ഗ്ലൈസമിക് ലോഡ് തീരെ കുറവാണ്. അതായത് ഇത്
രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തില്ലെന്നു വേണം, പറയാന്‍.

ഇതിന്റെ പള്‍പ്പിള്‍ വൈറ്റമിന്‍ എ, സി,ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ്, റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും ഇത് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധനവിനു കാരണമാകുന്നില്ല. കാരണം കാര്‍ബോഹൈഡ്രേറ്റിന്റെ ഇഫക്ട് കുറയ്ക്കുന്ന നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.

മത്തങ്ങ പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ. ഇതു നല്‍കുന്ന മറ്റു ചില ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചും അറിയൂ

 മത്തങ്ങ

മത്തങ്ങ

ഏറ്റവും ലളിതമായി മത്തങ്ങ പ്രമേഹ പരിഹാരമായി ഉപയോഗിയ്ക്കാവുന്ന വഴിയാണ് ഇത് പച്ചയ്ക്കു കഴിയ്ക്കുക എന്നത്. ഇത് തൊലി കളഞ്ഞ് 10 ഗ്രാം വീതം രാവിലെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുക. അടുപ്പിച്ചു രണ്ടാഴ്ച തന്നെ ചെയ്താല്‍ വ്യത്യാസം നല്ലപോലെ അറിയാം. ഇതു ദിവസവും കഴിയ്ക്കുകയുമാകാം.

അരച്ചു കഴിയ്ക്കാം

അരച്ചു കഴിയ്ക്കാം

മത്തങ്ങ വേറെ വിധത്തിലും പ്രമേഹത്തിന് പരിഹാരമായി ഉപയോഗിയ്ക്കാം. ഇതിലെ തൊലിയും കുരുക്കളുമെല്ലാം നീക്കി ഇത് വേവിച്ച് ഉടച്ച് ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കാം. ഇല്ലെങ്കില്‍ വേവിച്ച ഇത് അരച്ചു കഴിയ്ക്കാം.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരുവും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇത് ഉണക്കി ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിനു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണിത്. സിങ്ക് സമ്പുഷ്ടമായ ഒന്നു കൂടിയാണ് ഇത്. അയേണ്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

മത്തങ്ങ വേവിയ്ക്കാതെയും ജ്യൂസാക്കി

മത്തങ്ങ വേവിയ്ക്കാതെയും ജ്യൂസാക്കി

മത്തങ്ങ വേവിയ്ക്കാതെയും ജ്യൂസാക്കി അടിച്ചു കുടിയ്ക്കാം. ഇതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ തൊലിയും കുരുവും നീക്കി ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളം ചേര്‍ത്ത് നല്ലപോലെ അടിച്ചു ജ്യൂസാക്കി കുടിയ്ക്കാം. ഇതില്‍ രുചിയ്ക്കായി ലേശം കുരുമുളകു പൊടിയും ചേര്‍ക്കാം. ഇത് ആരോഗ്യപരമായ ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്.

പ്രമേഹ നിയന്ത്രണം മാത്രമല്ല

പ്രമേഹ നിയന്ത്രണം മാത്രമല്ല

പ്രമേഹ നിയന്ത്രണം മാത്രമല്ല, മറ്റ് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പല തരം ക്യാന്‍സറുകള്‍ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മരുന്നാണ് മത്തങ്ങ. മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടീന്‍ സ്‌തന, പ്രോസ്‌റ്റേറ്റ്‌ , ശ്വാസകോശം, ത്വക്‌ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ക്യാന്‍സറുകള്‍ വരുന്നതിനുള്ള സാധ്യത കുറയ്‌ക്കും.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് തിളക്കവും ചെറുപ്പവും നല്‍കുന്ന സൂപ്പര്‍ ഫുഡാണ് മത്തങ്ങ. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണിത്. മുഖം അയഞ്ഞു തൂങ്ങാതെ ഇതു സംരക്ഷിയ്ക്കും. ഇതു പോലെ മുഖത്തിന് നിറവും തിളക്കവും നല്‍കാന്‍ ഇത് നല്ലതാണ്. ഇതു കഴിയ്ക്കുന്നതു മാത്രമല്ല, മുഖത്ത് അരച്ചിടുന്നതും നല്ലതാണ്.

കുടല്‍ ആരോഗ്യത്തിന്

കുടല്‍ ആരോഗ്യത്തിന്

ഇതിലെ ഫൈബര്‍ കുടല്‍ ആരോഗ്യത്തിന് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നം പരിഹരിയ്ക്കുവാനും നല്ല ശോധനയ്ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. ദിവസവും ഇതു വേവിച്ചോ അല്ലാതെയോ കഴിയ്ക്കാം.

മത്തനിലെ മഗ്നീഷ്യം

മത്തനിലെ മഗ്നീഷ്യം

മത്തനിലെ മഗ്നീഷ്യം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. മഗ്നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്.

കാഴ്ച

കാഴ്ച

വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതാണ് മത്തങ്ങ. ഇത് നല്ല കാഴ്ചശക്തി ലഭിക്കാന്‍ സഹായിക്കും. മത്തങ്ങ കഴിക്കുന്നത് കാഴ്ച മെച്ചപ്പെടാനും സഹായിക്കും. പ്രായമാകുന്നവരിലും ചെറുപ്പക്കാരിലുമുള്ള കാഴ്ച പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മത്തങ്ങ.

 കുഞ്ഞുങ്ങള്‍ക്കു പോലും

കുഞ്ഞുങ്ങള്‍ക്കു പോലും

വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇതു ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. കുഞ്ഞുങ്ങള്‍ക്കു പോലും വേവിച്ചു നല്‍കാവുന്ന ഉത്തമ ഭക്ഷണമാണിത്. അസുഖങ്ങള്‍ വരാതെ തടയുന്ന മരുന്നാണ് മത്തങ്ങ. ഇതിലെ കാല്‍സ്യം എല്ലിന്റെ ആരോഗ്യത്തിനു സഹായിക്കും. പൊട്ടാസ്യം ഇലക്ട്രോളൈറ്റ് ബാലന്‍സ് നില നിര്‍ത്തുവാനും മികച്ചതാണ്.

English summary

How To Treat Diabetes With Pumpkin

How To Treat Diabetes With Pumpkin, Read more to know about,
X
Desktop Bottom Promotion