For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കേടാക്കാതെ വയര്‍ ആര്‍ക്കും കുറയ്ക്കാം

തടി കേടാക്കാതെ വയര്‍ ആര്‍ക്കും കുറയ്ക്കാം

|

ചാടുന്ന വയര്‍ സ്ത്രീ പുരുഷന്മാരെ ഒരു പോലെ അലട്ടുന്ന പ്രശ്‌നമാണ്. അല്‍പം തടി ഇഷ്ടമുള്ളവര്‍ക്കു വരെ ചാടുന്ന വയര്‍ തീരെ ഇഷ്ടപ്പെടില്ല. ചാടുന്ന വയര്‍ പ്രധാനമായും പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം കൂടിയാണ്. കാരണം വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പെട്ടെന്നു വരും, അതായത് പെട്ടെന്നു വയര്‍ ചാടും. എന്നാല്‍ അത്ര തന്നെ പ്രയാസമാണ് ചാടി വയര്‍ കളയാന്‍.

വയര്‍ കളയുവാനായി കൃത്രിമ വഴികള്‍ക്കു പുറകെ പോയി പുലിവാല്‍ പിടിയ്ക്കുന്നവരുണ്ട്. ഇതിന് കഠിന വ്യായാമങ്ങളിലൂടെ പരിഹാരം കാണാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ചിലരാകട്ടെ, പട്ടിണി വരെ കിടക്കും.

എന്നാല്‍ ഇതെല്ലം ഗുണമല്ല, മറിച്ച് ദോഷമാണ് നല്‍കുക. ചിലപ്പോള്‍ തടിയും വയറുമെല്ലാം പോയെന്നു വരും, എന്നാല്‍ പകരം ലഭിയ്ക്കുക ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത രോഗങ്ങളാകും. ഇത്തരം വഴികള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നു വേണം, പറയാന്‍.

തൈറോയ്ഡ് ഗര്‍ഭത്തെ വഴി മുടക്കുമ്പോള്‍തൈറോയ്ഡ് ഗര്‍ഭത്തെ വഴി മുടക്കുമ്പോള്‍

എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വയര്‍ കുറയ്ക്കാവുന്നതേയുള്ളൂ. ഇനി തടി കുറയ്‌ക്കേണ്ടതില്ലെന്നു കരുതുന്നവര്‍ക്കും തടിയും തൂക്കവും കുറയ്ക്കാതെ തന്നെ വയര്‍ കുറയ്ക്കാവുള്ള, ശരീര ഭംഗിയും ആരോഗ്യവും ഒപ്പം നില നിര്‍ത്താനുളള ചില സിംപിള്‍ സൂത്രങ്ങള്‍. ഇവ കൃത്യമായി പരീക്ഷിച്ചു നോക്കൂ. വലിയ പാടില്ലാതെ വയര്‍ വന്ന വഴിയേ പോകും.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം പ്രധാനമാണ്. അരി ഭക്ഷണം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ തന്നെ വയര്‍ പെട്ടെന്നു ചാടുവാന്‍ കാരണമാകും. ഇതു കുറയ്ക്കുക. രാത്രിയില്‍ പ്രത്യേകിച്ചും ഇതു പൂര്‍ണമായും ഒഴിവാക്കുക. രാത്രി ചോറുണ്ടാല്‍ വയര്‍ ചാടാന്‍ സാധ്യതയുണ്ട്. ഇതിനു പകരം ഗോതമ്പു പോലെയുള്ള ധാന്യങ്ങളോ പച്ചക്കറി സാലഡോ പഴങ്ങളോ ശീലമാക്കാം.

ബേക്കറി ഐറ്റംസ്

ബേക്കറി ഐറ്റംസ്

ബേക്കറി ഐറ്റംസ് പലരുടേയും വീക്ക്‌നെസാണ്. വറുത്തതും പൊരിച്ചതും കൃത്രിമ മധുരവുമെല്ലാം ആരോഗ്യത്തിനു കേടാണെന്നു മാത്രമല്ല, വയര്‍ പെട്ടെന്നു തന്നെ ചാടിപ്പോരാന്‍ കാരണമാകും. ഇവ കഴിവതും ഒഴിവാക്കുക. വല്ലാതെ കൊതി തോന്നുന്നുവെങ്കില്‍ മിതമായി വല്ലപ്പോഴും ഉപയോഗിയ്ക്കുക.

പഞ്ചസാര

പഞ്ചസാര

കൃത്രിമ മധുരം, അതായത് പഞ്ചസാര പോലെയുളളവയും മധുര പലഹാരങ്ങളുമെല്ലാം വയര്‍ പെട്ടെന്നു ചാടാന്‍ ഇടയാക്കും. ഇവ നിയന്ത്രിയ്ക്കുക. പഞ്ചസാരയുടെ ഉപയോഗം ചായയിലും കാപ്പിയിലും വരെ വളരെ കുറയ്ക്കുക.

കഴിയ്ക്കുന്ന ഭക്ഷണം

കഴിയ്ക്കുന്ന ഭക്ഷണം

കഴിയ്ക്കുന്ന ഭക്ഷണം ആരോഗ്യകരമെങ്കിലും സമയം പ്രധാനമാണ്. രാത്രിയില്‍ എട്ടിനു ശേഷം യാതൊരു കാരണവശാലും ഭക്ഷണം, പ്രത്യേകിച്ചും പ്രധാന ഭക്ഷണം അരുത്. കാരണം രാത്രിയില്‍ ഉറങ്ങുന്നതു കൊണ്ടു തന്നെ ദഹന പ്രക്രിയ നേരം വൈകി ഭക്ഷണം കഴിച്ചാല്‍ പൂര്‍ത്തിയാകെ വരും. ഇതു വയര്‍ ചാടാനുള്ള പ്രധാന കാരണമാണ്. ഇതു പോലെ ഭക്ഷണം കഴിച്ച് 2 മണിക്കൂര്‍ ശേഷം മാത്രം ഉറങ്ങുക, കഴിച്ചയുടന്‍ കിടക്കരുത്, അല്‍പം നടക്കുക.

നടക്കുന്നതു ശീലമാക്കാം.

നടക്കുന്നതു ശീലമാക്കാം.

വലിയ വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ദിവസവും അര മണിക്കൂര്‍ നേരം നടക്കുന്നതു ശീലമാക്കാം. ഇതു വയര്‍ ചാടുന്നതു നിയന്ത്രിയ്ക്കും. വയര്‍ കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ പലതും വീട്ടില്‍ ചെയ്യാം. ദിവസവും കഴിയുമെങ്കില്‍ ഇതുമാകാം.

വെറുംവയറ്റിലെ ചെറുനാരങ്ങാവെള്ളം

വെറുംവയറ്റിലെ ചെറുനാരങ്ങാവെള്ളം

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വിദ്യകളുണ്ട്. ഇതിലൊന്നാണ് ഗ്രീന്‍ ടീ, രാവിലെ വെറുംവയറ്റിലെ ചെറുനാരങ്ങാവെള്ളം എന്നിവ. ഇവയെല്ലാം ആരോഗ്യത്തിനു ഗുണകരമാണെന്നു മാത്രമല്ല, വയര്‍ ചാടുന്നതു നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുന്ന വഴികള്‍ കൂടിയാണ്.

പഴവര്‍ഗങ്ങളും

പഴവര്‍ഗങ്ങളും

ധാരാളം ഭക്ഷണങ്ങള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവയിലെ ചില പ്രത്യേക ഘടകങ്ങളും നാരുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. പഴവര്‍ഗങ്ങളും ഇത്തരം പച്ചക്കറികളുമെല്ലാം ശീലമാക്കുന്നത് വയര്‍ ചാടുന്നതു കുറയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണെന്നു വേണം, പറയാന്‍.

ഉറക്കം

ഉറക്കം

ഉറക്കം ഏറെ പ്രധാനമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക. രാത്രി ഏറെ വൈകി കിടക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയ്ക്കുന്നു. ഇതു നല്‍കുന്ന ദോഷ വശങ്ങളില്‍ ഒന്നാണ് അനിയന്ത്രിതമായ തടിയും വയറുമെല്ലാം. മറ്റു കാരണങ്ങള്‍ ഇല്ലെങ്കിലും മറ്റെല്ലാ വിധത്തിലും ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്നുവെങ്കിലും ഈ ശീലം മതി, ചെയ്യുന്നതിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കുവാന്‍. ദിവസവും ചുരുങ്ങിയത് എഴു മണിക്കൂര്‍ ഉറക്കം പ്രധാനമാണ്. അല്ലാത്ത പക്ഷം ഹോര്‍മോണ്‍ പ്രക്രിയകള്‍ തടസപ്പെട്ടു വയര്‍ ചാടുവാന്‍ കാരണമാകും.

പാല്‍

പാല്‍

വയര്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പാല്‍ കുടിയ്ക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതു പോലെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയുമാകാം. കാല്‍സ്യം ശരീരത്തില്‍ എത്തുന്നത് വയറ്റില്‍ വിസെറല്‍ ഫാറ്റ് അടിഞ്ഞു കൂടി വയര്‍ ചാടുന്നതു തടയുന്നു.

വെള്ളം

വെള്ളം

ആദ്യമായും അവസാനമായും ചെയ്യേണ്ട കാര്യമുണ്ട്. ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍, കൊഴുപ്പ് എന്നിവ നീക്കം ചെയ്യുവാന്‍ ഇത് ഏറെ പ്രധാനമാണ്. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതും ഇതേ രീതിയില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ പുറന്തള്ളുന്നു. ദിവസവും രണ്ടു ലിറ്റര്‍ വെള്ളം ശീലമാക്കുക. എന്നാല്‍ ഇവ കൃത്രിമ പാനീയങ്ങളോ മധുരം ചേര്‍ത്തവയോ ആകരുത്. മധുരം വേറെ ചേര്‍ക്കാത്ത ഫ്രഷ് ജ്യുസ് ഉപയോഗിയ്ക്കാം. വെറും വെള്ളം കുടിയ്ക്കാന്‍ മടിക്കുന്നവര്‍ക്കു ശീലമാക്കാവുന്ന വഴികളാണിവ.

English summary

How To Reduce Belly Fat Without Much Effort

How To Reduce Belly Fat Without Much Effort, Read more to know about,
X
Desktop Bottom Promotion