For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്പൂണ്‍ ഒലീവ് ഓയില്‍; മിടുക്കന്‍ ഹൃദയം

|

നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറ്റവും നല്ലതാണ്. ഇത് ശരീരത്തില്‍ കൂടിയിരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇത് ഹൃദയം മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നുണ്ട്. പുരുഷന്‍മാരില്‍ 50 സ്ത്രീകളില്‍ 50-ല്‍ കൂടുതലും ആണ് എച്ച് ഡി എല്‍ വേണ്ടത്. പക്ഷേ പലര്‍ക്കും പരിശോധിച്ച് കഴിയുമ്പോള്‍ എച്ച് ഡി എല്‍ വളരെ കുറവായിട്ടാണ് കാണുന്നത്.

എന്നാല്‍ ഇതെങ്ങനെ കൂട്ടാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എച്ച് ഡി എല്‍ കൂട്ടാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് വ്യായാമവും ഭക്ഷണ നിയന്ത്രണവും. അതുകൊണ്ട് തന്നെ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്. അതില്‍ ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. മത്സ്യം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അത് ശരീരത്തിലെ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ പത്ത് ശതമാനം വരെ കൂട്ടുന്നുണ്ട്. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഭക്ഷണങ്ങളും മികച്ചതാണ്. എച്ച് ഡി എല്‍ കൂട്ടാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

<strong>Most read: ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം</strong>Most read: ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

നാരുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുപയര്‍, സോയാബിന്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ആവശ്യത്തിന് കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല എച്ച് ഡി എല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയം സ്മാര്‍ട്ടാക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്്. ഇത് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഭക്ഷണം പാകം ചെയ്യുമ്പോഴും ഇത് ഉപയോഗിക്കാവുന്നതാണ്. സാലഡ് കഴിക്കുന്നതിലൂടെ ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഒലീവ് ഓയില്‍ കഴിക്കുന്നത് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കഴിക്കുന്നതിലൂടെയും നമുക്ക് എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പരിപ്പ്, ബീന്‍സ്, ഉഴുന്ന് പരിപ്പ്, കിഡ്‌നി ബീന്‍സ് എന്നിവയെല്ലാം കഴിക്കുന്നതിലൂടെ അത് നല്ലതാണ്. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് ഹൃദയം സ്മാര്‍ട്ടാവുന്നതിനും ഇതിലുള്ള വിറ്റാമിന്‍ ബി ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട്. സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഫൈബര്‍ ധാന്യങ്ങളില്‍ ഏറ്റവും അധികം അടങ്ങിയിട്ടുള്ള ഒന്നാണ്. ഓട്‌സ്, ഗോതമ്പ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ധാന്യങ്ങള്‍.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും നല്ല ഗുണങ്ങള്‍ തന്നെ സഹായിക്കുന്നുണ്ട്. ആപ്പിള്‍ മാത്രമല്ല പിയര്‍ പോലുള്ളവയും ധാരാളം കഴിക്കാവുന്നതാണ്. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള പഴങ്ങള്‍ ശീലമാക്കുക. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് സ്മൂത്തി ആക്കി കഴിക്കുന്നതും ഹൃദയത്തെ സ്മാര്‍ട്ടാക്കുന്നു. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഏറ്റവും മികച്ചതാണ് ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഫ്രൂട്‌സ്. ആറ് മണിക്കൂര്‍ കുതിര്‍ത്ത ചെറുപയര്‍ കഴിക്കുന്നതും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി</strong>Most read: പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി

 മത്സ്യം

മത്സ്യം

മത്സ്യം കഴിക്കുന്നതും രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് മത്സ്യത്തില്‍. മത്സ്യം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മത്സ്യം കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കണം ഭക്ഷണത്തില്‍.

 നട്‌സ്

നട്‌സ്

നട്‌സ് കഴിക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പിസ്ത, ആല്‍മണ്ട്, കശുവണ്ടി പരിപ്പ് എന്നിവയെല്ലാം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നട്‌സ് കഴിക്കുന്നതിലൂടെ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയം സ്മാര്‍ട്ടാവുന്നതിന് വേണ്ടി നട്‌സ് കഴിക്കാവുന്നതാണ്. മാത്രമല്ല ഇത് നല്‍കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് സ്ഥിരമാക്കണം.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ കഴിക്കുന്നതിലൂടെ അത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഹൃദയം സ്മാര്‍ട്ടാവുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ആവക്കാഡോ. ആവക്കാഡോ കഴിക്കുന്നതിലൂടെ അത് അവിടവിടെ ഉണ്ടാവുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവക്കാഡോ സഹായിക്കുന്നത്.

English summary

How to increase your HDL cholesterol levels

Here are the ways to increase your good HDL cholesterol levels. Check it out.
X
Desktop Bottom Promotion