For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി മത്തന്‍കുരുവില്‍ ആണ്‍ഭാഗത്ത് ആരോഗ്യം

ഒരു പിടി മത്തന്‍കുരുവില്‍ ആണ്‍ഭാഗത്ത് ആരോഗ്യം

|

മത്തങ്ങ നാം പൊതുവേ കറികള്‍ക്ക് ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തു തന്നെയാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ പ്രധാനപ്പെട്ട ഒന്നാണിത്. ആരോഗ്യത്തിനെന്ന പോലെ ചര്‍മത്തിനും ഏറെ പ്രിയപ്പെട്ട ഒന്നാണ് ഈ പച്ചക്കറി.

മത്തങ്ങയുടെ തോലും കുരുക്കളും നാം എറിഞ്ഞു കളയുകയാണ് പതിവ്. എന്നാല്‍ മത്തങ്ങയുടെ കുരു മത്തങ്ങയേക്കാള്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണെന്നു വേണം, പറയുവാന്‍. ഇതില്‍ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്.

മത്തന്‍ കുരു സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും ഒരു പോലെ ആരോഗ്യകരമാണെങ്കിലും പുരുഷന്മാര്‍ക്കാണ് ഇത് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. മത്തന്‍ കുരു പംപ്കിന്‍ സീഡ്‌സ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്. ഇത് കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

മസില്‍ ആരോഗ്യത്തിന്

മസില്‍ ആരോഗ്യത്തിന്

മസില്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു കുരുവാണിത്. മസില്‍ വളര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട, പ്രോട്ടീന്‍ സമ്പുഷ്ടമായ കലവറയെന്നു വേണം, പറയുവാന്‍. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറെ ഊര്‍ജം നല്‍കുവാനായി ഫോസ്ഫറസും ഇതില്‍ ധാരാളമുണ്ട്.

പുരുഷ ശേഷിയ്ക്ക്

പുരുഷ ശേഷിയ്ക്ക്

പുരുഷ ശേഷിയ്ക്ക് ഏറെ ഉത്തമമാണ് ഇത്. ഇതിലെ സിങ്ക് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ഏറെ മികച്ച ഒന്നാണ്.പുരുഷ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ആണ്‍വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങ കുരു

വൃഷണ ഗ്രന്ഥി

വൃഷണ ഗ്രന്ഥി

പുരുഷന്റെ വൃഷണ ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മത്തങ്ങാക്കുരു. ബിനൈന്‍ പ്രോസ്‌റ്റേറ്റിക് ഹൈപര്‍ പ്ലാസിയ എന്ന കണ്ടീഷന്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മൂത്ര വിസര്‍ജനത്തെ ബാധിയ്ക്കുന്ന ഒന്നാണിത്.പ്രോസ്‌റ്റേ്റ്റ് ഗ്രന്ഥി വലുതാകുന്നതു തടയാനും ഇത് ഏറെ നല്ലതു തന്നെയാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയുവാനും ഇത് ഏറെ നല്ലതാണ്.

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

സ്ത്രീകളേക്കാള്‍ ഹൃദയ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. ഹൃദയാഘാത സാധ്യതയും ഇവര്‍ക്കാണു കൂടുതല്‍. ഇതിനു നല്ലൊരു മറു മരുന്നാണ് മത്തന്‍ കുരുവെന്നു പറയാം. ഇതിലെ മഗ്നീഷ്യമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയത്തെ സംരക്ഷിയ്ക്കുന്നു. പോരാത്തതിന് ബ്രെയിന്‍ ആരോഗ്യത്തിനും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും ഇത് ഏറെ നല്ലതാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാററി ആസിഡുകള്‍ ഏറെ സഹായകമാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയത്തെ സംരക്ഷിയ്ക്കുന്നു. പോരാത്തതിന് ബ്രെയിന്‍ ആരോഗ്യത്തിനും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും ഇത് ഏറെ നല്ലതാണ്.ബിപി നിയന്ത്രിയ്ക്കാന്‍ ദിവസവും ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഇതുവഴി രക്തധമനികളിലെ പ്രഷര്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം നല്‍കുകയും ചെയ്യും.

പ്രമേഹ നിയന്ത്രണത്തിനുളള നല്ലൊരു വഴി

പ്രമേഹ നിയന്ത്രണത്തിനുളള നല്ലൊരു വഴി

പ്രമേഹ നിയന്ത്രണത്തിനുളള നല്ലൊരു വഴി കൂടിയാണ് മത്തന്‍ കുരു. മത്തന്‍ കുരു പ്രമേഹത്തിനുള്ള സ്വാഭാവിക മരുന്നാണെന്നു വേണം, പറയാന്‍. ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് മത്തങ്ങയുടെ കുരു. ഇത് കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

English summary

How Pumpkin Seeds Help Men Prostate Health

How Pumpkin Seeds Help Men Prostate Health, Read more to know about,
Story first published: Saturday, July 13, 2019, 13:08 [IST]
X
Desktop Bottom Promotion