For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ ക്യാന്‍സര്‍ പടരുന്നതിന് കാരണം

|

കരളില്‍ ബാധിച്ച ക്യാന്‍സര്‍ എങ്ങനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതുപോലെ തന്നെ ഒരു ചികിത്സയില്‍ പൂര്‍ണമായും മാറിയ ക്യാന്‍സര്‍ എങ്ങനെ പിന്നീട് വീണ്ടും നിങ്ങളെ ആക്രമിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്തുകൊണ്ട് ശരീരത്തിന്റെ ഒരു ഭാഗത്ത് വന്ന ക്യാന്‍സര്‍ മറ്റൊരു ഭാഗത്തേക്ക് പടരുന്നു എന്നതിനെക്കുറിച്ച് നോക്കാം.

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ മുന്‍പോട്ട് പോയെന്ന് പറഞ്ഞാലും പലപ്പോഴും ക്യാന്‍സര്‍ എന്ന പ്രശ്‌നത്തെ ഭയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. അത്രയേറെ അപകടകാരിയാണ് ക്യാന്‍സര്‍. സ്തനാര്‍ബുദം, മൗത്ത് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലെ അര്‍ബുദം, രക്താര്‍ബുദം തുടങ്ങി വിവിധ തരത്തിലുള്ള ക്യാന്‍സര്‍ നമ്മുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തെ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ക്യാന്‍സര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും കൃത്യമായ ചികിത്സ ചെയ്യാത്തതുമാണ് പലപ്പോഴും മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

എന്തുകൊണ്ട് മറ്റ് ഭാഗങ്ങളിലേക്ക് ഇത് പടരുന്നു എന്നതിനെക്കുറിച്ച് നോക്കാം. ഒരു കോശത്തോട് ചേര്‍ന്നാണ് എപ്പോഴും മറ്റൊരു കോശം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവയെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനും അതിന് സഹായിക്കുന്നതിനുമായ ചില കോശങ്ങളുണ്ട് സെല്‍ അഥേഷന്‍ മോളിക്യൂള്‍ എന്നാണ് ഇതിനെ പറയുന്നത്.

<strong>Most read: വേനല്‍ക്കാലത്ത് അമൃതാണ് തൈക്കുമ്പളം</strong>Most read: വേനല്‍ക്കാലത്ത് അമൃതാണ് തൈക്കുമ്പളം

എന്നാല്‍ CAM എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇവ ക്യാന്‍സര്‍ ബാധിച്ചവരുടെ ശരീരത്തില്‍ ശരിയായി പ്രവര്‍ത്തിക്കണം എന്നില്ല. ഇവരില്‍ പലപ്പോഴും കോശങ്ങള്‍ തമ്മിലുള്ള ദൃഢത കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കോശങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കാത്തതിനാല്‍ ഇവയിലൂടെ ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് പലപ്പോഴും കരളില്‍ ബാധിച്ച ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് പടരുന്നത്. അത് എങ്ങനെയെല്ലാം എന്ന് നോക്കാം.

 തൊട്ടടുത്ത ഭാഗത്തേക്ക്

തൊട്ടടുത്ത ഭാഗത്തേക്ക്

ക്യാന്‍സര്‍ ബാധിച്ചത് തൊണ്ടയിലാണെങ്കില്‍ അത് ഇത്തരം കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിലൂടെ തൊട്ടടുത്ത ഭാഗത്തേക്ക് പകരുന്നു. തൊണ്ടയില്‍ നിന്ന് അത് അന്നനാളത്തിലേക്കോ ശ്വാസകോശത്തിലേക്കോ പകരാനുള്ള സാധ്യത അതുകൊണ്ട് തന്നെ ഒരിക്കലും തള്ളിക്കളയാന്‍ ആവില്ല. ഇത് പിന്നീടുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിലൂടെ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇത്തരം കാര്യങ്ങള്‍. കഴിവതും അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

രക്തത്തിലൂടെ വ്യാപിക്കുന്നു

രക്തത്തിലൂടെ വ്യാപിക്കുന്നു

രക്തത്തിലൂടെയും ശരീരത്തിലെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് ക്യാന്‍സര്‍ പടരുന്നതിനുള്ള സാധ്യതയുണ്ട്. ഉറപ്പില്ലാത്ത ഒട്ടിച്ചേരാത്ത ഇത്തരം കോശങ്ങള്‍ സിരകളിലൂടേയും രക്തത്തിലൂടേയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തക്കുഴലുകള്‍ പോവുന്ന ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഈ കോശങ്ങള്‍ എത്തുകയും ചെയ്യുന്നു. ഇതിലൂടെ ഇത്തരം അവസ്ഥകളെയെല്ലാം കൂടുതല്‍ ഗുരുതരമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

 ദ്രാവകങ്ങളിലൂടെ

ദ്രാവകങ്ങളിലൂടെ

ശരീരത്തില്‍ കോശങ്ങള്‍ക്ക് ഇടയിലൂടെ ദ്രാവകങ്ങള്‍ ഒഴുകുന്നുണ്ട്. ലിംഫ് എന്നാണ് ഇതിന് പറയുന്നത്. രക്തത്തില്‍ നിന്നുണ്ടാവുന്ന ലിംഫ് ശരീരത്തില്‍ എത്തുന്ന രോഗാണുക്കളേയും മറ്റും നശിപ്പിക്കുകയാണ് ചെയ്യുന്നത്. രക്തത്തിലൂടെ ഒഴുകിയെത്തുന്ന ക്യാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകുകയും ഇവശരീരത്തില്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത് വായിലെ ക്യാന്‍സറിനെ ചിലപ്പോള്‍ കഴുത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ ക്യാന്‍സര്‍

എങ്ങനെ ക്യാന്‍സര്‍

ശരീരത്തില്‍ എങ്ങനെ ക്യാന്‍സര്‍ പിടികൂടുന്നുണ്ട് എന്നത് വളരെ ശ്രദ്ധേയമായ ഒരു ചോദ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം സങ്കീര്‍ണമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ശരീരത്തില്‍ അസാധാരണമായ കോശവളര്‍ച്ച ആരംഭിക്കുന്നതാണ് ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. അത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ ചില ശീലങ്ങളും നമ്മളെ ക്യാന്‍സറിന്റെ പിടിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. സാധ്രണ കോശം തന്നെയാണ് പലപ്പോഴും അര്‍ബുദ കോശമായി മാറുന്നത്.

<strong>Most read: വേനല്‍ക്കാലത്തെ ഭീകരന്‍ ഈ ബാക്ടീരിയ, ശ്രദ്ധിക്കണം</strong>Most read: വേനല്‍ക്കാലത്തെ ഭീകരന്‍ ഈ ബാക്ടീരിയ, ശ്രദ്ധിക്കണം

ഏത് അവയവത്തേയും ബാധിക്കുന്നു

ഏത് അവയവത്തേയും ബാധിക്കുന്നു

ശരീരത്തിലെ ഏത് അവയവത്തേയും ക്യാന്‍സര്‍ ബാധിക്കുന്നു. ഇത് അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം നേരത്തെ രോഗ നിയന്ത്രണം നടത്തിയാല്‍ അത് പല വിധത്തില്‍ നമ്മളെ പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നു. എന്നാല്‍ രോഗം നേരത്തേ കണ്ടെത്താതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.

കണ്ടു പിടിക്കേണ്ടത് എങ്ങനെ

കണ്ടു പിടിക്കേണ്ടത് എങ്ങനെ

ക്യാന്‍സര്‍ നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് എങ്ങനെയാണ് കണ്ട് പിടിക്കേണ്ടത്? അത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ക്യാന്‍സര്‍ ഉണ്ടെന്ന് സംശയം തോന്നിത്തുടങ്ങിയാല്‍ ആ ഭാഗത്തെ കോശങ്ങളെടുത്ത് ബയോപ്‌സിക്ക് വിധേയമാക്കണം. അതിന് ശേഷമാണ് ചികിത്സ തുടങ്ങേണ്ടത്. എന്നാല്‍ ഏത് കോശങ്ങളെയാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് എന്ന കാര്യം ആദ്യം തിരിച്ചറിയണം. അതാണ് ഏറ്റവും ആദ്യം വേണ്ടത്.

 സ്‌കാനിംഗ്

സ്‌കാനിംഗ്

ചില ക്യാന്‍സര്‍ ഏത് കോശങ്ങളില്‍ നിന്നാണ് പടരുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിന്റെ ഫലമായി കൃത്യമായ സ്‌കാനിംഗ് പോലുള്ള അവസ്ഥകള്‍ ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി സ്‌കാനിംഗ് പോലുള്ള മറ്റ് പരിശോധനകള്‍ ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: ഹണി ഡ്യൂ മെലണ്‍; കുമ്പളങ്ങയല്ല സര്‍വ്വരോഗ വിനാശിനി</strong>Most read: ഹണി ഡ്യൂ മെലണ്‍; കുമ്പളങ്ങയല്ല സര്‍വ്വരോഗ വിനാശിനി

English summary

How does cancer spread to other areas of the body

This article explain about how does cancer can spread to other parts of the body. Read on.
X
Desktop Bottom Promotion