For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പൂറ്റി വേദന അത്ര നിസ്സാരമല്ല, പരിഹാരം നിസ്സാരം

|

ഉപ്പൂറ്റി വേദന വളരെ സാധാരണമായി കണ്ട് വരുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ പലപ്പോഴും വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് ഇത്തരത്തിലുള്ള അവസ്ഥയെ പ്രശ്നത്തിലാക്കുന്നത്. എല്ലുകൾക്കുണ്ടാവുന്ന തേയ്മാനവും ബലക്ഷയവുമാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ സങ്കീർണമാക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോഴായിരിക്കും പലരിലും ഉപ്പൂറ്റി വേദന തലപൊക്കുന്നത്.

അതുകൊണ്ട് തന്നെ അൽപസമയം കഴിഞ്ഞ് മാറുന്നതിനാൽ അത് പലപ്പോഴും അൽപം അശ്രദ്ധയിൽ പലരും വിട്ടു കളയുന്നു. എന്നാൽ കുറച്ച് നടന്ന് കഴിഞ്ഞ് വേദന മാറിയാലും വീണ്ടും ഇത് വരുന്നു. താൽക്കാലികാശ്വാസം ലഭിക്കുന്നതല്ലാതെ ഇത് പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടാൽ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

<strong>most read: ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത രോഗങ്ങളില്ല‌‌</strong>most read: ഒരു ഗ്ലാസ്സ് കട്ടൻചായയിൽ ഒതുങ്ങാത്ത രോഗങ്ങളില്ല‌‌

എന്നാൽ ഉപ്പൂറ്റി വേദന നിസ്സാരമല്ലെങ്കിലും അതിന് നമ്മൾ ചെയ്യുന്ന പരിഹാരങ്ങൾ വളരെ നിസ്സാരമായതാണ്. കാരണം ആയുർവ്വേദത്തിൽ വളരെയധികം സാധാരണമായി കണക്കാക്കുന്ന ഒരു അവസ്ഥയാണ് ഉപ്പൂറ്റി വേദന. എന്നാൽ ദൈനംദിന ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ ഇത്തരം വേദനയെ നമുക്ക് അൽപം ഇല്ലാതാക്കാവുന്നതാണ്. ഉപ്പൂറ്റി വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ എന്തൊക്കെ പരിഹാരമാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാവുന്നതാണ്.

ചൂടുവെള്ളത്തിലേയും തണുത്ത വെള്ളത്തിലേയും കുളി

ചൂടുവെള്ളത്തിലേയും തണുത്ത വെള്ളത്തിലേയും കുളി

ആരോഗ്യത്തിന് ചൂടുവെള്ളവും തണുത്ത വെള്ളവും മികച്ചതാണ്. എന്നാൽ കുളിക്കുമ്പോൾ നല്ല തണുത്ത വെള്ളത്തിൽ കുളിച്ച് നോക്കൂ. കാൽ അൽപ നേരം തണുത്ത വെള്ളത്തിൽ വെച്ചിരുന്നാൽ ഈ പ്രശ്നത്തെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. ചൂടുവെള്ളവും ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥയെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്.

എപ്സം സാൾട്ട്

എപ്സം സാൾട്ട്

എപ്സം സാൾട്ട് ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്. അൽപം എപ്സം സാൾട്ട് എടുത്ത് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഇതിൽ കാൽ മുക്കി വെക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റണം. ഇത് വേദന കുറക്കുകയും കാലിൽ നല്ല വ‍ൃത്തിയും നൽകുന്നു. പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് ഇത്.

ഐസ്

ഐസ്

ഐസ് തെറാപ്പി എന്ന് വേണമെങ്കിൽ ഈ ചികിത്സയെ പറയാവുന്നതാണ്. നല്ലതു പോലെ ഐസ്ക്യൂബ് എടുത്ത് അതിൽ കാൽ മുക്കി വെക്കുക. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് എടുത്ത് മാറ്റാവുന്നതാണ്. മാക്സിമം ഇരുപത് മിനിട്ട് വരെ മാത്രമേ കാലിൽ വെക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ വേദന മാറാൻ വളരെ നിസ്സാരമായ മാർഗ്ഗമാണ് ഇത്.

ഉപ്പൂറ്റി വേദന അത്ര നിസ്സാരമാക്കണ്ട, പരിഹാരങ്ങൾ നിസ്സാരം

മസ്സാജ് ചെയ്യുന്നതും ഇത്തരത്തിലുള്ള ഉപ്പൂറ്റി വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അൽപം എണ്ണ എടുത്ത് കാലിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക.ഇത് വേദനയെ കുറക്കുന്നതിന് സഹായിക്കുന്നു. ഈ മസ്സാജ് ചെയ്യുന്നതിനിടയിൽ ഒരിക്കലും എഴുന്നേറ്റ് നടക്കരുത്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഉപ്പൂറ്റി വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഫിഷ് ഓയിൽ

ഫിഷ് ഓയിൽ

ഫിഷ് ഓയിൽ കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കുന്നു. ഫിഷ് ഓയിൽ കൊണ്ട് നമുക്ക് കാൽ ഉപ്പൂറ്റി നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് വേദനയെ കുറച്ച് സന്ധികളിൽ ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു. മാത്രമല്ല വീക്കം കുറക്കുന്നതിനും വളരെയധികം മികച്ചതാണ് ഫിഷ് ഓയിൽ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം നല്ല ഉത്പ്പന്നമാണ് ഫിഷ് ഓയിൽ എന്ന കാര്യത്തിൽ സംശയം വേണ്ട.

വർക്കൗട്ട് ചെയ്യുക

വർക്കൗട്ട് ചെയ്യുക

ഉപ്പൂറ്റി വേദന കുറക്കുന്ന തരത്തിലുള്ള വർക്കൗട്ടുകൾ ഉണ്ട്. ഇത് ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു പല വിധത്തിലുള്ള വർക്കൗട്ടുകൾ. ഇത് വേദന കുറക്കുക മാത്രമല്ല സന്ധികളിൽ ഉണ്ടാവുന്ന വേദനക്കും ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു. എന്തൊക്കെ വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന് ആദ്യം മനസ്സിലാക്കാവുന്നതാണ്.

കാൽ നിവർത്തുകയും മടക്കുകയും

കാൽ നിവർത്തുകയും മടക്കുകയും

കാൽ ഇടക്കിടക്ക് നിവർത്തുകയും മടക്കുകയും ചെയ്യുക. എന്നാൽ മാത്രമേ പല വേദനക്കും നമുക്ക് ആശ്വാസം കാണാൻ സാധിക്കുകയുള്ളൂ. കാൽ നിവർത്തുന്നതിലൂടെ പേശികൾക്കും മറ്റും അയവ് സംഭവിക്കുകയും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി ഇനി ഡോക്ടറെ സമീപിക്കാതെ തന്നെ നമുക്ക് നാടൻ വിദ്യകളിലൂടെ പരിഹാരം കാണാൻ സാധിക്കും.

English summary

Home Remedies for Foot Pain

We have listed some natural remedies for heel pain, read on,.
Story first published: Tuesday, January 15, 2019, 20:03 [IST]
X
Desktop Bottom Promotion