For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനവീക്കം ചില്ലറക്കാര്യമല്ല, നാട്ടുവൈദ്യം ഇതാണ്

|

സ്തനവീക്കം എന്നത് പലരും കേട്ടിട്ടില്ലാത്ത ഒന്നാണ്. എന്നാല്‍ സ്തനങ്ങളില്‍ കട്ടിയും കല്ലിപ്പും വരുന്നത് എല്ലാ സ്ത്രീകളേയും ഭയപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും സ്തനാര്‍ബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക സ്ത്രീകളിലും സ്തനങ്ങള്‍ വീങ്ങിയിരിക്കുന്നതായി തോന്നാറുണ്ട്. എന്നാല്‍ എല്ലാ സ്തനവീക്കവും സ്തനാര്‍ബുദത്തിന്റെ ലക്ഷണം ആയിരിക്കണം എന്നില്ല. എങ്കിലും സ്തനവീക്കം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം</strong>Most read: പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം

ആര്‍ത്തവ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സ്തനങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ സ്തനവീക്കവും സ്തനങ്ങളില്‍ വേദനയും എല്ലാം പലപ്പോഴും ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് ആര്‍ത്തവം കഴിഞ്ഞ് മാറുകയും ചെയ്യുന്നു. എന്നാല്‍ സ്തനവീക്കം ഉള്ളവരില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്തനവീക്കത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങള്‍ ഉണ്ട്. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന അമ്മമാരില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില നാട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

കാബേജില

കാബേജില

കാബേജില കൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. രണ്ടോ മൂന്നോ കാബേജിന്റെ ഇല എടുത്ത് ഫ്രിഡ്ജില്‍ വെക്കണം. അരമണിക്കൂറിന് ശേഷം ഇത് സ്തനങ്ങള്‍ക്ക് മുകളില്‍ വെക്കുക. ഇതിന്റെ തണുപ്പ് പോയിക്കഴിയുമ്പോള്‍ അതിന് പകരം തണുപ്പുള്ള മറ്റൊരു ഇല വെക്കാവുന്നതാണ്. ഇത് സ്തനവീക്കത്തിനും അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്തനങ്ങളിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. രണ്ട് വെളുത്തുള്ളി എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് കഴിച്ച് കഴിഞ്ഞ ശേഷം അല്‍പം ഓറഞ്ച് ജ്യൂസും കഴിക്കാവുന്നതാണ്. ഇത് സ്തനവീക്കത്തിന് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ഇതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ എടുത്ത് സ്തനങ്ങളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് സ്തനവീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം സൂര്യകാന്തി എണ്ണ എടുത്ത് ചെറു ചൂടാക്കി ഇത് സ്തനങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് സ്തനങ്ങളിലെ വീക്കത്തിന് പരിഹാരം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്തനവീക്കത്തിന് പരിഹാരം കാണുന്നതിനും അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിനായി ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം എന്നിവ മിക്‌സ് ചെയ്ത് ഇത് കൊണ്ട് സ്തനങ്ങള്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സ്തനവീക്കം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി</strong>Most read: നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി

ഉലുവ

ഉലുവ

ഉലുവ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നാല് ടേബിള്‍ സ്പൂണ്‍ ഉലുവ എടുത്ത് അത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി ഈ പേസ്റ്റ് മൈക്രോവേവ് ഓവനില്‍ വെച്ച് ചൂടാക്കുക. ഇത് തുണി കൊണ്ട് എടുത്ത് സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രണ്ട് പ്രാവശ്യം സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് സ്തനവീക്കത്തിന് പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് സ്തനങ്ങളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരു കൈകള്‍ കൊണ്ടും സ്തനങ്ങള്‍ നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിന് ശേഷം ഇത് ഉണങ്ങാന്‍ അനുവദിക്കണം. അല്‍പം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. കുറച്ച് ദിവസം ചെയ്യുമ്പോള്‍ തന്നെ സ്തനവീക്കത്തിന് പരിഹാരം കാണുന്നു.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് സ്തനവീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്തനങ്ങളിലെ ഡാമേജ് ടിഷ്യൂ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. സ്തനങ്ങളിലെ ഇന്‍ഫെക്ഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കി ഇത് സ്തനവീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്തനങ്ങളിലെ ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും മികച്ചതാണ് വിറ്റാമിന്‍ സി കഴിക്കുന്നത്.

English summary

home remedies for breast infection (Mastitis)

Here are the top home remedies for breast infection. Read on.
X
Desktop Bottom Promotion