For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ഒതുക്കും ഈ പ്രത്യേക വെള്ളം

പ്രമേഹം ഒതുക്കും ഈ പ്രത്യേക വെള്ളം

|

ഒരു പ്രായമെത്തുമ്പോള്‍ പലരേയും ബാധിയ്ക്കുന്ന പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചിലതു ജീവിത ശൈലീ രോഗങ്ങളാകാം, മറ്റു ചിലത് പാരമ്പര്യ രോഗമാകാം.

ജീവിത ശൈലീ രോഗമെന്നും പാരമ്പര്യ രോഗമെന്നുമെല്ലാം പറയാവുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. പാരമ്പര്യമായി പ്രമേഹമെങ്കില്‍ ഇതു വരാനുള്ള സാധ്യത ഏറെയാണ്. പാരമ്പര്യമായി കൈ മാറ്റം ചെയ്യപ്പെടുന്നതാണ് പ്രമേഹത്തിന്റെ ജീനുകള്‍. ഇതു പോലെ ഭക്ഷണത്തിലെ പ്രശ്‌നങ്ങളും വ്യായാമക്കുറവും സ്‌ട്രെസ് പോലെയുള്ള കാര്യങ്ങളുമെല്ലാം പ്രമേഹ സാധ്യത തന്നെയാണ്.

പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായും ചികിത്സിച്ചു മാറ്റുവാന്‍ സാധിയ്ക്കില്ല. നിയന്ത്രിച്ചു നിര്‍ത്തുക മാത്രമാണ് പോംവഴി. പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഹൃദയത്തെ വരെ ദോഷകരമായി ബാധിയ്ക്കാവുന്ന ഒന്നാണ്.

പ്രമേഹത്തിന് നിയന്ത്രണമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

കറുവാപ്പട്ട, മാവില, നെല്ലിക്ക, വെണ്ടയ്ക്ക, ഉലുവ എന്നിവ ഉപയോഗിച്ചാണ് ഈ പ്രത്യേക മരുന്നുണ്ടാക്കുന്നത്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയ്ക്ക് ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിലെ ബയോ ആക്ടീവ് ഘടകമാണ് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

മാവില

മാവില

പ്രമേഹത്തിനുളള നല്ലൊന്നാന്തരം പരിഹാരമാണ് മാവില. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോതു നിയന്ത്രിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. വൈററമിന്‍ എ, ബി, സി സമ്പുഷ്ടമാണ് ഇത്. ഇവയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഇത് ഏറെ നല്ലതാണ്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്കയും ഇതിനായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പോളിഫിനോളിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിയ്ക്കുവാനും ഇതു നല്ലതാണ്. വൈററമിന്‍ ബി, സി, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ തോത് നിയന്ത്രിയ്ക്കുവാനും ഇത് നല്ലതാണ്. പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന മറ്റൊന്നാണ് ഉലുവ. മുളപ്പിച്ച ഉലുവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുന്നു.

വെള്ളം

വെള്ളം

മൂന്നു വീതം നെല്ലിക്ക, മാവിന്റെ തളിരില, 4 വെണ്ടയ്ക്ക്, 2 ടേബിള്‍ സ്പൂണ്‍ മുളപ്പിച്ച ഉലുവ, 4 കറുവാപ്പട്ട എന്നിവയാണ് ഇതിനായി വേണ്ടത്. വെണ്ടയ്ക്കയുടെ രണ്ടു വശങ്ങളും മുറിച്ചു കളഞ്ഞ് ഇത് നാലാക്കി മുറിച്ച് ഒരു ബൗള്‍ വെള്ളത്തില്‍ ഇടുക. ഉലുവ മുളപ്പിച്ച ശേഷം ഇതിട്ടു വെള്ളം തിളപ്പിച്ച് ഊറ്റിയെടുക്കുക. മാവില അല്‍പം വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളവും ഊറ്റിയെടുക്കുക. കറുവാപ്പട്ടയും വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളവും ഊറ്റുക.

ഈ എല്ലാ വെള്ളവും

ഈ എല്ലാ വെള്ളവും

ഈ എല്ലാ വെള്ളവും മിക്‌സ് ചെയ്ത് ഇതില്‍ നെല്ലിക്ക അരച്ചതും ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് പ്രമേഹത്തിനു നല്ലൊരു പരിഹാരമാണ്. മുകളില്‍ പറഞ്ഞ ചേരുവകള്‍ വെവ്വേറെ ഉപയോഗിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു തന്നെയാണ്. ഉലുവ മുളപ്പിച്ചത് വെറും വയറ്റില്‍ കഴിയ്ക്കാം. ഇല്ലെങ്കില്‍ തിളപ്പിച്ചു വെള്ളം കുടിയ്ക്കാം. നെല്ലിക്കയും അരച്ചോ ഇതിന്റെ നീരെടുത്തോ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

പ്രമേഹത്തിന് മാത്രമല്

പ്രമേഹത്തിന് മാത്രമല്

പ്രമേഹത്തിന് മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ നല്ലതാണ്. തടി കുറയ്ക്കാനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുമെല്ലാം ഇത് സഹായിക്കുന്നു.

Read more about: diabetes പ്രമേഹം
English summary

Home Made Drink To Control Diabetes

Home Made Drink To Control Diabetes, Read more to know about,
Story first published: Monday, July 15, 2019, 13:51 [IST]
X
Desktop Bottom Promotion