For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷഹോര്‍മോണ്‍ ഇരട്ടിപ്പിയ്ക്കും വിദ്യ

പുരുഷഹോര്‍മോണ്‍ ഇരട്ടിപ്പിയ്ക്കും വിദ്യ

|

പുരുഷനാകണമെങ്കില്‍ പുരുഷത്വം വേണമെന്നു പറയാം. കിടക്കയിലെ ശേഷി മാത്രമല്ല, മസിലുകളും ശരീര രോമവുമെല്ലാം പുരുഷന് പുരുഷത്വം നല്‍കുന്ന ഘടകങ്ങളാണെന്നു പറയാം.

പുരുഷത്വത്തിന് സഹായിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതാണ് പൊതുവേ പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതും.

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ശരീരത്തില്‍ രോമം വളരുന്നതിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുഠയുന്നത് പുരുഷ വന്ധ്യതയുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ബീജോല്‍പാദത്തിനും ഈ ഹോര്‍മോണ്‍ അത്യാവശ്യമാണ്.

ഇതല്ലാതെയും ഒരു പിടി പ്രശ്‌നങ്ങള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് വഴിയൊരുക്കുന്നുണ്ട്. ടൈപ്പ് 2 പ്രമഹത്തിനുള്ള ഒരു കാരണമാണ് ടെസ്റ്റോസ്റ്റിറോണ്‍ കുറവ്. ഉറക്കമില്ലായ്മ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.ഈ ഹോര്‍മോണിന്റെ കുറവ് ഊര്‍ജക്കുറവിന് ഇട വരുത്തും. ക്ഷീണത്തിനുള്ള കാരണമാകും. ഡിപ്രഷന്‍ കാരണം കൂടിയാണ് ഈ പ്രത്യേക ഹോര്‍മോണിന്റെ കുറവ്.

സെക്‌സ് താല്‍പര്യവും കഴിവും കുറയുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറഞ്ഞുവെന്നു കാണിയ്ക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവും സ്ഖലന പ്രശ്‌നങ്ങളും ഇതു കൊണ്ടുണ്ടാകാറുണ്ട്. സെക്‌സ് താല്‍പര്യത്തിനും ഇതിന്റെ കുറവു കാരണമാകും.

മുട്ട, കക്കയിറച്ചി

മുട്ട, കക്കയിറച്ചി

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഭക്ഷണമുള്‍പ്പെടെ പല വഴികളുമുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഭക്ഷണമുള്‍പ്പെടെ പല വഴികളുമുണ്ട്. പ്രത്യേകിച്ചും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍. മുട്ട, കക്കയിറച്ചി പോലുള്ളവ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നവയാണ്. ഇതുപോലെ ബദാം പോലുള്ള ഡ്രൈ നട്‌സും സഹായിക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഇതുപോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. മുട്ടയിലും ബദാമിലുമെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഡ്രൈ നട്‌സും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പയര്‍, പരിപ്പു വര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം പ്രോട്ടീന്‍ കലവറയാണെന്നു വേണം, പറയാന്‍.തൊലി നീക്കിയ ചിക്കന്‍, തൈര് തുടങ്ങിയവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.

വ്യായാമം

വ്യായാമം

പുരഷ ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും വ്യായാമം

സഹായിക്കുന്നു. വെയ്റ്റ് ട്രെയിനിംഗിനൊപ്പം കാര്‍ഡിയോ വര്‍ക്കൗട്ടുകളും അത്യാവശ്യമാണ്. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് മാത്രമല്ല, കയ്യുകളിലേയും നെഞ്ചിലേയും മസിലുകള്‍ക്ക് ഉറപ്പു നല്‍കും. വെയ്റ്റ് ട്രൈയിനിംഗ് പോലുള്ളവ ചെയ്യുന്നത് പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനും മസില്‍ മാസ് ഇരട്ടിയാകാനും സഹായിക്കുന്ന ഒന്നാണ്. ആഴ്ചയില്‍ 4-5 ദിവസമെങ്കിലും വെയറ്റ് ട്രെയിനിംഗ് ശീലമാക്കുക.

ഉറക്കം

ഉറക്കം

നല്ല ഉറക്കം പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന മറ്റൊരു വഴിയാണ്. 7-8 മണിക്കൂര്‍ ഉറക്കം മാത്രമല്ല, നേരത്തെ കിടന്നു നേരത്തെ എഴുന്നേല്‍ക്കുന്ന രീതിയും ഏറെ നല്ലതാണ്. ഉറക്കത്തിലെ ക്രമക്കേടുകള്‍ പുരുഷ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു പ്രധാന കാരണമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ളവ പല അസുഖങ്ങള്‍ക്കൊപ്പം പുരുഷ ഹോര്‍മോണുകളേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ കുറവിന് കാരണമാകും. മസില്‍ വളര്‍ച്ച കുറയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിയ്ക്കുന്ന സ്‌ട്രെസ് ഹോര്‍മോണുകള്‍ സെക്‌സ് ഹോര്‍മോണിനെ കുറയ്ക്കും. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം തന്നെ ഒഴിവാക്കുക. ഇത് പുരുഷ ഹോര്‍മോണിനെ മാത്രമല്ല, മറ്റു ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തേയും ബാധിയ്ക്കുന്ന ഒന്നാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ജിന്‍സെംഗ്, അശ്വഗന്ധ പോലുള്ള ആയുര്‍വേദ വഴികളും പരീക്ഷിയ്ക്കാം. ഇതുപോലെ ഇഞ്ചിയും നല്ലതാണ്. ഇവയുടെ സപ്ലിമെന്റുകള്‍ ലഭിയ്ക്കുമെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിയ്ക്കുക. സോയ ഉല്‍പന്നങ്ങള്‍ കുറയ്ക്കുക. കാരണം സോയ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാല്‍ സമ്പുഷ്ടമാണ്. ഇതു കൊണ്ടു തന്നെ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുകയാണു ചെയ്യുക.

ക്രൂസിഫെറസ് പച്ചക്കറികള്‍

ക്രൂസിഫെറസ് പച്ചക്കറികള്‍

പുരുഷ ഹോര്‍മോണുണ്ടാകാന്‍ ക്രൂസിഫെറസ് പച്ചക്കറികള്‍, അതായത് ബ്രൊക്കോളി, ക്യാബേജ്, കടുകില പോലുള്ള ഇലക്കറികള്‍ സഹായിക്കും. ഇതുപോലെ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ശീലമാക്കുക. ഇതും പുരുഷ ഹോര്‍മോണിന് നല്ലതാണ്. ഇതുവഴി മസില്‍ വളര്‍ച്ചയ്ക്കും.

മദ്യത്തിന്റെ ഉപയോഗം

മദ്യത്തിന്റെ ഉപയോഗം

മദ്യത്തിന്റെ ഉപയോഗം, പ്രത്യേകിച്ചും ബിയര്‍ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കും. കാരണം ഇതില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനുണ്ട്. ഇതു പോലെ പുകവലിയും പുരുഷന്റെ ഹോര്‍മോണ്‍ പ്രക്രിയയ്ക്കു തടസം നില്‍ക്കുന്ന ഒന്നാണ്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ തോത് 25 ശതമാനത്തോളം കുറയ്ക്കുമെന്നാണ പറയുന്നത്. ഇതിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക. കൃത്രിമ മധുരങ്ങള്‍ കഴിവതും ഒഴിവാക്കുക. മധുരം ആവശ്യമെങ്കില്‍ തന്നെ പ്രകൃതി ദത്ത മധുരമാകാം.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. സൂര്യപ്രകാശമാണ് ഇതിനുള്ള പ്രധാനപ്പെട്ട വഴി. ഇതല്ലാതെ സപ്ലിമെന്റുകളും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കാം. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണത്തിനു മാത്രമല്ല, പുരുഷത്വത്തിനും പ്രധാനപ്പെട്ടതാണെന്നോര്‍ക്കുക.

റെഡ് ലൈറ്റ്

റെഡ് ലൈറ്റ്

റെഡ് ലൈറ്റ് തെറാപ്പി, അതായത് വൃഷണങ്ങളില്‍ റെഡ് ലൈറ്റ് കൊള്ളിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഇത് നേരിട്ടു ശരീരത്തിലേയ്ക്കു കടന്ന് ഊര്‍ജോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും എന്നു പറയുന്നു. ചുവന്ന ലൈറ്റ് വൃഷണങ്ങളില്‍ കൊള്ളിയ്ക്കുന്നത് മൂന്നിരട്ടി ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുമെന്നാണ് പറയുന്നത്.

English summary

Healthy Tips To Increase Testosterone Hormone In Men

Healthy Tips To Increase Testosterone Hormone In Men, Read more to know about,
Story first published: Monday, January 7, 2019, 11:36 [IST]
X
Desktop Bottom Promotion