For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗികള്‍ ഫ്രൂട്‌സ് കഴിയ്ക്കുമ്പോള്‍.....

പ്രമേഹ രോഗികള്‍ ഫ്രൂട്‌സ് കഴിയ്ക്കുമ്പോള്‍.....

|

നമ്മെ ബാധിയ്ക്കുന്ന ജീവിത ശൈലി രോഗങ്ങളും പരമ്പരാഗത രോഗങ്ങളുമെല്ലാം തന്നെയുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും ബാധിയ്ക്കുന്ന രോഗങ്ങളുണ്ട്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ ചെറുപ്പത്തില്‍ തന്നെ വരുന്നത് പലപ്പോഴും ജീവിത ശൈലികളുടെ ഭാഗമായാകും.

പരമ്പരാഗത രോഗമെന്നും ജീവിത ശൈലീ രോഗമെന്നും ഉള്ള രണ്ടു ഗണത്തിലും ഒരേ പോലെ പെടുത്താവുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. രക്തത്തിലെ ഗ്ലൂക്കോസ് തോതുയരുന്ന, ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാത്ത ഒരു അവസ്ഥയാണിത്.

<strong>ഫ്‌ളാക്‌സ് സീഡ് ഉപ്പിട്ടു വേവിച്ചു കഴിയ്ക്കൂ......</strong>ഫ്‌ളാക്‌സ് സീഡ് ഉപ്പിട്ടു വേവിച്ചു കഴിയ്ക്കൂ......

പ്രമേഹം പൊതുവേ അത്ര ഉപദ്രവമല്ലെന്നു തോന്നുമെങ്കിലും വേണ്ട വിധത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ മുഴുവന്‍ അവയവങ്ങളേയും ബാധിയ്ക്കുന്ന ഒന്നാകുമിത്. ലിവര്‍, കിഡ്‌നി, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രമേഹം വഴി തെളിയ്ക്കും. പ്രമേഹത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹം കൂടുതല്‍ അപകകടകരവുമാണ്. പ്രമേഹം കൂടുന്ന അവസ്ഥയെന്നു പറയാം.

പാരമ്പര്യമായി പ്രമേഹമെങ്കില്‍ ഇതു വരാനുളള സാധ്യതയും ഏറെയാണ്. ഇതല്ലാതെയും ഭക്ഷണ, ജീവിത ശൈലികളും ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. കൂടുതല്‍ മധുരം, സ്‌ട്രെസ്, മദ്യപാനം, ചില മരുന്നുകള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകും.

പ്രമേഹ രോഗികള്‍ ഏറ്റവും ശ്രദ്ധിയ്‌ക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണെന്നു പറയാം. പ്രമേഹത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് മധുരം. ഇതു മാത്രമല്ല, കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ അരി ഭക്ഷണം, വറുത്തവ എന്നിവയെല്ലാം തന്നെ പ്രമേഹത്തിന്റെ ശത്രുവാണ്.

രോഗങ്ങള്‍ക്കും രോഗമില്ലാത്തവര്‍ക്കും പൊതുവേ കഴിയ്ക്കുവാന്‍ ആരോഗ്യകരമായവയാണ് ഫല വര്‍ഗങ്ങള്‍ എന്നു പറയാം. ധാരാളം ഫൈബറുകള്‍ അടങ്ങിയ, പ്രകൃതിദത്ത മധുരം അടങ്ങിയ, ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയ, കൊഴുപ്പു കുറഞ്ഞ പഴ വര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറെ സഹായിക്കുന്നവയാണെന്നാണ് പൊതുവേ വിശ്വാസം. ഇതു സത്യവുമാണ്.

പ്രമേഹ രോഗികള്‍ക്കും പഴ വര്‍ഗങ്ങള്‍ കഴിയ്ക്കാം എന്നു തന്നെയാണു പൊതുവേ പറയുക. എന്നാല്‍ പഴ വര്‍ഗങ്ങള്‍ പ്രമേഹ രോഗികള്‍ കഴിയ്ക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക. കാരണം ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹം കൈ വിട്ടു പോകുക തന്നെ, അതായത് ഫലങ്ങളും പ്രമേഹത്തിന് ദോഷം വരുത്തുക തന്നെ ചെയ്യുമെന്നു വേണം. പറയാന്‍.

പ്രമേഹ രോഗികള്‍ ഫല വര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ജി ഐ അതായത് ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഫലങ്ങള്‍ വേണം, തിരഞ്ഞെടുത്തു കഴിയ്ക്കുവാന്‍. ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലായ ഫലങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. ഇത്തരം ഫലങ്ങള്‍ രക്തത്തിലേയ്ക്കു ഗ്ലൂക്കോസ് പെട്ടെന്നു തന്നെ തുറന്നു വിടും. ഗിഐ കുറഞ്ഞ ഫലങ്ങളെങ്കില്‍ ഗ്ലൂക്കോസ് തോത് പതുക്കെയേ റിലീസ് ചെയ്യൂ. പേരയ്ക്ക, ആപ്പിള്‍, പെയര്‍, ഗ്രേപ് ഫ്രൂട്ട് എന്നിവയെല്ലാം തന്നെ കുറഞ്ഞ ജി ഐ ഉള്ള ഫലങ്ങളാണ്. പ്രമേഹ രോഗികള്‍ക്ക് ഉത്തമമായവ.

വല്ലാത്ത പഴുത്തവ

വല്ലാത്ത പഴുത്തവ

വല്ലാത്ത പഴുത്തവ, അതായത് അമിതമായി പഴുത്തവ പ്രമേഹ രോഗികള്‍ ഒഴിവാക്കുക. ഇവയില്‍ മധുരം കൂടുതലുണ്ടാകും. പാകത്തിനു പഴുത്തവയോ അല്ലെങ്കില്‍ പച്ചയോ കഴിയ്ക്കാം. ഇവയാണ് പ്രമേഹ രോഗികള്‍ക്ക് ഉത്തമം. ഉദാഹരണത്തിന് പഴുത്ത പേരയ്ക്കയ്ക്കു പകരം മൂത്ത പേരയ്ക്ക കഴിയ്ക്കാം. കൂടുതല്‍ പഴുത്ത ഏത്തപ്പഴത്തിനു പകരം, പാകത്തിനു പഴുത്തതു കഴിയ്ക്കാം. പഴുത്ത തുടങ്ങിയ ഏത്തപ്പഴം ഏറെ നല്ലതാണ്. ഇത്തരം പഴുത്തു തുടങ്ങുന്നവയില്‍ ഫൈബര്‍ ധാരാളമുണ്ട്.

വാട്ടര്‍ മെലണ്‍

വാട്ടര്‍ മെലണ്‍

ഇതുപോലെ ചില ആരോഗ്യകരമായ ഫല വര്‍ഗങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് അനാരോഗ്യകരമായേക്കും. ഉദാഹരണത്തിന്, മെലണ്‍, വാട്ടര്‍ മെലണ്‍ അതായത് തണ്ണിമത്തന്‍, സപ്പോട്ട അഥവാ ചിക്കു, നല്ല പോലെ പഴുത്ത മാങ്ങ എന്നിവ. ഇവയില്‍ കൂടുതല്‍ അളവില്‍ മധുരം അടങ്ങിയിട്ടുള്ളതാണ് പ്രശ്‌നമാകുന്നത്. ഇവ കഴിയ്ക്കുമ്പോള്‍ മിതമായി മാത്രം കഴിയ്ക്കുക. ഇവ കഴിയ്ക്കുമ്പോള്‍ ഒപ്പം കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍, നട്‌സ്, കുറഞ്ഞ ജിഐ എന്നിവയുള്ള കഴിയ്ക്കുക. അതായത് ഇവ കഴിയ്ക്കുമ്പോള്‍ മറ്റു ഭക്ഷണം നിയന്ത്രിയ്ക്കണം.

 ജ്യൂസാക്കി

ജ്യൂസാക്കി

പഴങ്ങള്‍ യാതൊരു കാരണവശാലും ജ്യൂസാക്കി കുടിയ്ക്കരുത്. ജ്യൂസാക്കുമ്പോള്‍ ഇതിലെ ഫൈബര്‍ തോത് നഷ്ടപ്പെടുകയാണ് ചെയ്യുക. നാരുകള്‍ ദഹിയ്ക്കാന്‍ സമയം പിടിയ്ക്കും. ഇത് രക്തത്തില്‍ ഗ്ലൂക്കോസ് തോതുയരുന്നത് തടയുകയും ചെയ്യും. ഇതിനാലാണ് പ്രമേഹ രോഗികള്‍ ജ്യൂസാക്കുന്നതിനു പകരം മുഴുവനായും ഫലങ്ങള്‍ കഴിയ്ക്കണമെന്നു പറയുന്നത്. ജ്യൂസാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിന് സഹായകമാകുന്ന ഘടകമാണ്.

 തൊലി

തൊലി

പഴങ്ങളുടെ തോലിലാണ് ധാരാളം ഫൈബര്‍ അടങ്ങിയിരിയ്ക്കുന്ന്ത്. ഇതാണ് പെട്ടെന്നു തന്നെ ഗ്ലൂക്കോസ് തോതുയരാന്‍ കാരണമാകുന്നത്. ഇതു കൊണ്ടു തന്നെ കഴിവതും പഴങ്ങള്‍ തൊലി കളയാതെ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ഉണക്കിയ പഴങ്ങള്‍

ഉണക്കിയ പഴങ്ങള്‍

ഉണക്കിയ പഴങ്ങള്‍ കഴിവതും പ്രമേഹ രോഗികള്‍ കഴിയ്ക്കരുത്. അതായത് ഉണക്ക മുന്തിരി, ഉണക്കിയ ആപ്രിക്കോട്ട്, ഉണക്കിയ പീച്ച് എന്നിവ. ഇവ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകുന്നു.

കൃത്രിമ നിറങ്ങളോ ചേരുവകളോ

കൃത്രിമ നിറങ്ങളോ ചേരുവകളോ

ഇതുപോലെ കൃത്രിമ നിറങ്ങളോ ചേരുവകളോ കലര്‍ത്തിയ പഴങ്ങള്‍ അരുത്. തികച്ചും ഫ്രഷായവ മാത്രം ശീലമാക്കുക. പഞ്ചസാരയിലും മറ്റുമിട്ടു ലഭിയ്ക്കുന്ന പഴങ്ങള്‍ നല്ലതല്ല. ഫ്രൂട്ട് സാലഡാക്കി കഴിയ്ക്കുമ്പോഴും ഇതില്‍ കൃത്രിമ മധുരം ചേര്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. നിര്‍ബന്ധമെങ്കില്‍ തേന്‍ പോലുള്ള സ്വാഭാവിക മധുരം മിതമായ തോതില്‍ മാത്രം ഉപയോഗിയ്ക്കുക.

സിട്രെസ് പഴ വര്‍ഗങ്ങള്‍

സിട്രെസ് പഴ വര്‍ഗങ്ങള്‍

സിട്രെസ് പഴ വര്‍ഗങ്ങള്‍, അതായത് ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ, ഗ്രേപ് ഫ്രൂട്ട് പോലുള്ളവ പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാം.

English summary

Healthy Tips For Diabetes Patients To Eat Fruits

Healthy Tips For Diabetes Patients To Eat Fruits, Read more to know about,
X
Desktop Bottom Promotion