For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും ആയുസ്സും എടുക്കും ചാറ്റ്മസാല

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുകയാണ് ഇന്ന് പലരും. കണ്ണില്‍ കാണുന്ന ഭക്ഷണവും വെള്ളവും എല്ലാം വാങ്ങിക്കുടിക്കുമ്പോള്‍ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യത്തിന് ഇതെല്ലാം ഉണ്ടാക്കുന്ന പ്രതിസന്ധികളെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ച് നോക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടത്.

റോഡരികില്‍ നിന്ന് കഴിക്കുന്ന ഭക്ഷണങ്ങളില്‍ എത്രമാത്രം സുരക്ഷിതത്വം നമുക്ക് ഉറപ്പ് വരുത്താന്‍ കഴിയും എന്നത് ശ്രദ്ധേയമായ ഒന്നാണ്. കാരണം പലപ്പോഴും മാലിന്യങ്ങള്‍ തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ വില്ലന്‍. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആയുസ്സിനും ആരോഗ്യത്തിനും വളരെ വലിയ ഭീഷണിയായാണ് പിന്നീട് മാറുന്നത്. വയറിളക്കവും ഛര്‍ദ്ദിയും തുടങ്ങി ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് അവസാനം കാര്യങ്ങള്‍ ചെന്നെത്തിക്കുന്നു.

ഇന്ന് നമ്മുടെ നാട്ടിലും വളരെയധികം സജീവമായി കാണപ്പെടുന്നുണ്ട് ചാറ്റ് സെന്ററുകള്‍. എന്നാല്‍ ഇതിന്റെ ആരോഗ്യ വശം വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ദുരന്തത്തിന് ആഘാതം വളരെ കൂടുതലായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് വരെ ഭീഷണിയായി മാറുന്നു. ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാണിച്ചാല്‍ അത് നമ്മുടെ കുഞ്ഞിന്റെ വരെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആകൃഷ്ടരായി മാറുന്നത് ഇന്നത്തെ തലമുറയിലുള്ളവരാണ്.

അതുകൊണ്ട് തന്നെ ഇതിന് നിയന്ത്രണം വെച്ചില്ലെങ്കില്‍ അത് രോഗമുള്ള ഒരു തലമുറയെയാണ് സൃഷ്ടിച്ചെടുക്കുന്നത് എന്നത് അറിഞ്ഞിരിക്കണം നാം ഓരോരുത്തരും. പുറത്ത് നിന്ന് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്ന് കഴിക്കുന്ന ഏത് ഭക്ഷണവും ഓരോ നിമിഷവും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് എന്നചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.

<strong>Most read: പൊക്കിളിൽ ദുർഗന്ധമോ, ശ്രദ്ധ അത്യാവശ്യം</strong>Most read: പൊക്കിളിൽ ദുർഗന്ധമോ, ശ്രദ്ധ അത്യാവശ്യം

റോഡ് സൈഡില്‍ നിന്നും മറ്റും പല വിധത്തിലുള്ള പാനി പൂരിയും ചാറ്റുകളും വാങ്ങി കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തോടൊപ്പം ആയുസ്സിനെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നകാര്യം പലരും മറന്നു പോവുന്നു. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുന്ന മലയാളി ഇന്നും മറന്നു പോവുന്നുണ്ട് ഇത്തരം അനാരോഗ്യകരമായ രീതി പിന്തുടരരുത് എന്നത്. ചാറ്റ് സെന്ററുകള്‍ റോഡരികില്‍ കൂണ്‍ പോലെ മുളച്ച് പൊന്തുമ്പോള്‍ അത് ഉണ്ടാക്കുന്ന ഭീഷണിയും ചില്ലറയല്ല. എന്തൊക്കെയാണ് ഇത്തരം ചാറ്റ് സെന്ററുകളിലെ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളും ഭീഷണികളും എന്ന് നോക്കാവുന്നതാണ്.

ഭക്ഷ്യ വിഷബാധ

ഭക്ഷ്യ വിഷബാധ

ഭക്ഷ്യ വിഷബാധ വളരെയധികം വില്ലനാവുന്ന ഒന്നാണ്. കാരണം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് മൂലം ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

വയറു വേദന

വയറു വേദന

ഇ കോളി ബാക്ടീരിയ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഇത്തരം ഭക്ഷണങ്ങളില്‍ സ്ഥിരമായി കാണപ്പെടുന്നു. അതിനെ ഇല്ലാതാക്കാന്‍ കഴിയാത്തിടത്തോളം കാലം നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളും തുടര്‍ന്ന് കൊണ്ടേ ഇരിക്കും. വയറു വേദന പോലുള്ള അസ്വസ്ഥതകള്‍ ഇത്തരം ഭക്ഷണത്തിന്റെ ഫലമായി ഉണ്ടാവുന്ന പ്രധാന പ്രതിസന്ധിയാണ്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ പരമാവധി ഇവയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഛര്‍ദ്ദിയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അത് പലപ്പോഴും ഭക്ഷണത്തില്‍ നിന്ന് ഉള്ളതാണെങ്കില്‍ അല്‍പം കൂടി ഗൗരവതരമായി എടുക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുക. ശരീരത്തിന് അനാരോഗ്യമുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരംകാണുന്നതിന് ശരീരം കണ്ട് പിടിക്കുന്ന ഒന്നാണ് പലപ്പോഴും ഛര്‍ദ്ദി. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കണം.

അണുബാധ

അണുബാധ

അണുബാധ പോലുള്ളവ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. ഇതില്‍ ഭക്ഷണത്തില്‍ നിന്ന് ഉണ്ടാവുന്ന ഇന്‍ഫെക്ഷന്‍ പല വിധത്തിലാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. പ്രത്യേകിച്ച് റോഡ്‌സൈഡില്‍ നിന്നും കഴിക്കുന്ന ഭക്ഷണങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

പനി

പനി

പനിയും അതോടനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകളും വളരെയധികം ശ്രദ്ധിക്കണം. റോഡില്‍ നിന്നും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും പനിയുടെ രൂപത്തിലും വരാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് റോഡരികില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കാവുന്നതാണ്.

 ഡയറിയ

ഡയറിയ

അതികഠിനമായ വയറിളക്കം ഭക്ഷണങ്ങളുടെ കാര്യത്തില്‍ വരുന്ന അപാകത മൂലമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും വിഷാംശം വരെ നിറഞ്ഞതായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ഇതോടനുബന്ധിച്ച് വരുന്ന ദഹന പ്രശ്‌നങ്ങളും ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കുന്നത്.

 രക്തം കലര്‍ന്ന മലം

രക്തം കലര്‍ന്ന മലം

എന്നാല്‍ ചില അവസ്ഥകളില്‍ രക്തം കലര്‍ന്ന മലം പോലും പുറത്തേക്ക് വരുന്നു. ഇതിന്റെ ഫലമായി കൈകാലുകളില്‍ തളര്‍ച്ചയും ശരീരത്തില്‍ നിര്‍ജ്ജലീകരണവും കാഴ്ചശക്തിയില്‍ കാര്യമായ കുറവും അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുകളില്‍ പറഞ്ഞതെല്ലാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മാത്രം ഇതെല്ലാം കഴിക്കണം.

Read more about: disease health
English summary

Health Effects Of Eating Road Side Chats

We always love to have the road side food. But at the same there are many ill effects of having road side chats. Read to know more.
X
Desktop Bottom Promotion