For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭിന്നലിംഗക്കാരെ വലക്കും പ്രശ്‌നങ്ങള്‍ ഗുരുതരം

|

ഭിന്നലിംഗക്കാര്‍ പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ പിന്നിലേക്ക് നില്‍ക്കുന്ന അവസ്ഥയാണ് ഉള്ളത്. പണ്ട് മുതല്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രവണത നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നു. എന്നാലും ഇപ്പോഴാണ് അല്‍പം സമൂഹത്തിന്റെ ചിന്താഗതി മാറിയത്. ഇവരുടെ സ്വഭാവവും വ്യക്തിത്വവും വളരെയധികം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വാധീനിക്കുന്നുണ്ട്.

പാരമ്പര്യം, അല്ലെങ്കില്‍ ജനനത്തിന് മുന്‍പ് ഉണ്ടാവുന്ന ഹോര്‍മോണിന്റെ അന്തുലിതാവസ്ഥ, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാവുന്ന പ്രതികരണങ്ങള്‍ എല്ലാം ഇവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ഒരിക്കലും സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് അല്ല സമൂഹത്തിന്റെ മുന്നിലേക്കാണ് ഇവര്‍ എത്തേണ്ടത് എന്ന യാഥാര്‍ത്ഥ്യം നമ്മളെല്ലാവരും അംഗീകരിക്കുന്നതിന് തയ്യാറാവണം.

പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാവരേയും പോലെ ഇവരേയും ബാധിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നിവരേയും പലപ്പോഴും രോഗം പെട്ടെന്നാണ് ബാധിക്കുന്നത്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇന്നത്തെ കാലത്ത് സൗകര്യങ്ങളും മറ്റും കൂടിയ അവസ്ഥയില്‍ അല്‍പം കൂടുതല്‍ ഇവരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്.

most read: ബിപി കൂടുന്നുവോ കിഡ്‌നിക്കും അപകടംmost read: ബിപി കൂടുന്നുവോ കിഡ്‌നിക്കും അപകടം

ഇവരില്‍ പലരും ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്നത് കൊണ്ട് തന്നെ പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിനുള്ള സാധ്യതയും കുറവല്ല. പക്ഷേ ഇത് എല്ലാവരിലും സംഭവിക്കണം എന്നും ഇല്ല. പക്ഷേ ഇവരെ ബാധിക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാത്രമല്ല സ്വവര്‍ഗ്ഗാനുരാഗികളേയും പല രോഗങ്ങളേയും ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇവരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പെട്ടെന്നാണ് ഇവരെ ബാധിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇടയില്‍ പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ആണില്‍ നിന്നും പെണ്ണിലേക്കും പെണ്ണില്‍ നിന്ന് ആണിലേക്കും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരില്‍ പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വളരെ കൂടിയ തോതില്‍ തന്നെ ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൂടി ഇവരെ നയിക്കുന്നുണ്ട്.

കുറഞ്ഞതും കൂടിയതുമായ ബിപി

കുറഞ്ഞതും കൂടിയതുമായ ബിപി

കുറഞ്ഞതും കൂടിയതുമായ ബിപി പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുടെ ഭാഗമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചികിത്സിക്കാന്‍ ശ്രദ്ധിക്കണം. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായത്തില്‍ വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിന്റെ ഭാഗമായി പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ ആര്‍ക്ക് വേണമെങ്കിലും ഏത് അവസ്ഥയിലും ബാധിക്കാവുന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയയും മറ്റും ഇവരില്‍ ചെറിയ തോതില്‍ ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചും ഇന്നും പഠനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുകയാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവയെല്ലാം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സാധ്യതയും എല്ലാം ആദ്യം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: മൈസൂര്‍ചീര തോരനില്‍ പഴകിയ പ്രമേഹം മാറും</strong>Most read: മൈസൂര്‍ചീര തോരനില്‍ പഴകിയ പ്രമേഹം മാറും

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും ഇവരില്‍ കൂടുതലായിരിക്കും. പലപ്പോഴും ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഓരോ ട്രാന്‍സ്‌ജെന്‍ഡറും സ്വവര്‍ഗ്ഗാനുരാഗിയും ജീവിതം കെട്ടിപ്പൊക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നല്ല മാനസിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും സ്‌ട്രെസ്സ് ഡിപ്രഷന്‍ ഉത്കണ്ഠ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും സമൂഹത്തില്‍ നിന്നാണ് ഇവര്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങള്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍

മറ്റുള്ളവരെ അപേക്ഷിച്ച് ഇവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത വളരെകൂടുതലാണ്. കാരണം ഹോര്‍മോണ്‍ വ്യതിയാനം, അമിതവണ്ണം, ചില ദുശ്ശീലങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. കൂടിയ രക്തസമ്മര്‍ദ്ദവും, അമിതവണ്ണവും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഇവരില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

 ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്നാണ് ഇവരെ ബാധിക്കുന്നത്. കാരണം ഇവരെ സമൂഹം സ്വീകരിക്കുന്ന രീതി ഇന്ന് കുറേയേറെ മാറിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ക്ക് നേരിടേണ്ടി വരുന്ന മാനസികാഘാതം ചില്ലറയല്ല. അംഗീകരിക്കപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ അംഗീകരിക്കാത്ത അവസ്ഥയാണ് പലപ്പോഴും പലരും പുറത്തേക്ക് വെക്കുന്നത്. അത് ഇവരില്‍ മാനസികാഘാതം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്ക് ഇവര്‍ എത്തുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ പെട്ടെന്നാണ് ഇവരെ ബാധിക്കുന്നത്.

സിലിക്കണ്‍ ബ്രെസ്റ്റ്

സിലിക്കണ്‍ ബ്രെസ്റ്റ്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ പലരും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സ്തനം വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തുമ്പോള്‍ അത് പലപ്പോഴും മുറിപ്പാടുകള്‍ അവശേഷിപ്പിക്കുന്നു. ഇതും പിന്നീട് ചിലരിലെങ്കിലും അല്‍പം പ്രശ്‌നം ഉണ്ടാക്കുന്നതാണ്. സിലിക്കണ്‍ ബ്രെസ്റ്റ് ആണ് ഇവര്‍ ഇംപ്ലാന്റ് ചെയ്യുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലും നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ ഇത്തരത്തില്‍ അനുഭവിക്കുന്നുണ്ട്.

English summary

Health Concerns for Transgender People

In this article we explain some of the major health issues of a transgender people. Read more.
X
Desktop Bottom Promotion