For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാഹ ശമനിയും രോഗശമനിയുമാണ് നറുനീണ്ടി

ദാഹ ശമനിയും രോഗശമനിയുമാണ് നറുനീണ്ടി

|

നമുക്ക് ആരോഗ്യം നല്‍കുന്ന നാടന്‍ ചെടികള്‍ ഏറെയുണ്ട്. ആരോഗ്യവും ഉന്മേഷവും നല്‍കുക മാത്രമല്ല, പല അസുഖങ്ങള്‍ക്കും ഇതേറെ പ്രധാനമാണ്.

ഇത്തരത്തിലെ പ്രകൃതിദത്തമായ സസ്യങ്ങളില്‍ ഒന്നാണ് നറുനീണ്ടി അഥവാ നന്നാറി. നറുനീണ്ടി സത്ത് സാധാരണ സര്‍ബത്തുകളിലും മറ്റും ചേര്‍ക്കാറുണ്ട്. ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്കൊപ്പം ഗന്ധമുള്ള ഒന്നു കൂടിയാണ് ഇത്. ധാരാളം വേരോടു കൂടിയ പടര്‍ന്നു വളരുന്ന, പുല്ലിനോട് സാമ്യമുള്ള ഇലകളുള്ള ഒന്നാണ് നന്നാറി. നന്നാറി ചേര്‍ത്തുള്ള സര്‍ബത്ത് ഏറെ പ്രസിദ്ധമാണ്. വെള്ളത്തിന് പ്രത്യേക രുചിയും തണുപ്പും നല്‍കി ഇത് ക്ഷീണം അകറ്റുന്ന ഒന്നാണ്.

സര്‍പറില്ല എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന ഇത് വിദേശ രാജ്യങ്ങളിലടക്കം ശീതള പാനീയത്തിന്റെ ചേരുവയായി ഉപയോഗിയ്ക്കാറുമുണ്ട്. പല ആയുര്‍വേദ മരുന്നുകളുടേയും പ്രധാന ചേരുവകളില്‍ ഒന്നാണിത്. ഇതില്‍ മനുഷ്യ ശരീരത്തിനു ഫലപ്രദമായ ധാരാളം പ്ലാന്റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാപോനിയനുകള്‍.

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് നന്നാറി സത്ത് അഥവാ നറുനീണ്ടി സത്ത്. ഇതിന്റെ വേരില്‍, അതായത് കിഴങ്ങില്‍ നിന്നെടുക്കുന്ന സത്ത്. ഇത് ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത് എന്നറിയൂ,

ചര്‍മ രോഗങ്ങള്‍ക്ക്

ചര്‍മ രോഗങ്ങള്‍ക്ക്

ഇതിന്റെ പ്രധാനപ്പെട്ട ഒരു ഗുണം പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇതെന്നതാണ്. പ്രത്യേകിച്ചും സോറിയായിസ്, എക്‌സീമ പോലെയുള്ള ചര്‍മ രോഗങ്ങള്‍ക്ക്. ഇതിലെ സാരോനിയനുകളാണ് ഇതിനു പ്രധാനമായും സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയാണ് ഇതീ ഗുണം നല്‍കുന്നത്. കുഷ്ഠം, ത്വക് ാേഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ന്നൊരു മരുന്നാണിത്.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധി വരുത്തുന്ന ഒന്നു കൂടിയാണിത്. ബ്ലഡ് പ്യൂരിഫയര്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഇതാണ് ചര്‍മ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഒരു കാരണം. ചര്‍മത്തിനു മാത്രമല്ല, രക്ത സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു.

മൂത്രാശയ സംബന്ധമായ അണുബാധകളും

മൂത്രാശയ സംബന്ധമായ അണുബാധകളും

ഇത് മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനാല്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും നല്ലതാണ്. മൂത്ര വിസര്‍ജനത്തിനും ശരീരം നല്ലപോലെ വിയര്‍ക്കുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

സിഫിലിസ്, ഗൊണേറിയ

സിഫിലിസ്, ഗൊണേറിയ

സിഫിലിസ്, ഗൊണേറിയ തുടങ്ങിയ ലൈംഗിക സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണമാണ് ഈ പ്രയോജനം നല്‍കുന്നത്. ബാക്ടീരിയകള്‍ക്കെതിരെ മാത്രമല്ല, ഫംഗസിനെതിരെയും ഇത് ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് നന്നാറിക്കിഴങ്ങ്. പ്രത്യേകിച്ചും ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഇത് ശരീരത്തില്‍ ട്യൂമറുകള്‍ വളരുന്നതു തടയുന്നു.

ലിവറിന്റെ ആരോഗ്യത്തിനു മികച്ചതാണ്

ലിവറിന്റെ ആരോഗ്യത്തിനു മികച്ചതാണ്

ലിവറിന്റെ ആരോഗ്യത്തിനു മികച്ചതാണ് നന്നാറി. ഇതിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ പ്രയോജം നല്‍കുന്നത്. ഇത് ലിവറിനുണ്ടാകുന്ന നാശം തടഞ്ഞ് ലിവര്‍ ആരോഗ്യത്തെ കാക്കുന്നു. ടോക്‌സിനുകള്‍ പുറന്തള്ളുന്നതാണ് മറ്റൊരു തരത്തില്‍ ലിവറിനെ സഹായിക്കുന്നത്.

ആന്റി ഇന്‍ഫ്‌ളമേറ്ററി

ആന്റി ഇന്‍ഫ്‌ളമേറ്ററി

ആന്റി ഇന്‍ഫ്‌ളമേറ്ററി അതായത് ശരീരത്തില്‍ വീക്കവും ഇതോടനുബന്ധിച്ചു വേദനയുമുണ്ടാകുന്നതു തടയാന്‍ ഇത് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ വാതം പോലെയുള്ള രോഗങ്ങള്‍ക്ക് ഇതു നല്ലൊരു പരിഹാരവുമാണ്. പ്രത്യേകി്ച്ചും സന്ധിവാതം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക്.

ശരീരത്തെ

ശരീരത്തെ

പല ഹെര്‍ബല്‍ മിക്‌സുകളിലും ഇത് ഉപയോഗിയ്ക്കുന്നു. ഇതിലെ സാപോനിയനുകള്‍ മറ്റു ഘടകങ്ങള്‍ പെട്ടെന്നു തന്നെ വലിച്ചെടുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. ഇതാണ് പ്രധാനപ്പെട്ട ഒരു കാര്യം.

പുരുഷ വന്ധ്യത

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്ന്. പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കും ഉള്ള മരുന്നായും നന്നാറി സത്ത് ഉപയോഗിയ്ക്കാം.

ഹോര്‍മോണ്‍ ബാലന്‍സര്‍

ഹോര്‍മോണ്‍ ബാലന്‍സര്‍

നല്ലൊരു നാച്വറല്‍ ഹോര്‍മോണ്‍ ബാലന്‍സര്‍ കൂടിയാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രക്രിയകള്‍ ശക്തിപ്പെടുത്തി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാകുന്നത് തടയുന്ന ഒന്ന്. ഇതു വഴി ചര്‍മ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് പെട്ടെന്നു തന്നെ ഊര്‍ജം നല്‍കുന്ന ഒന്നാണിത്. സര്‍ബത്തുകളിലും മറ്റും രുചിയ്ക്കും മണത്തിനും വേണ്ടി മാത്രമല്ല, ഊര്‍ജത്തിനും വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്. ഇത് ശുദ്ധമായതു വാങ്ങി ഉപയോഗിയ്ക്കുക.

English summary

Health Benefits Of Sarsaparilla Nannari For Body

Health Benefits Of Sarsaparilla For Body, Read more to know about,
X
Desktop Bottom Promotion