For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ച ചക്ക കഴിച്ചാല്‍ ആയുസും ആരോഗ്യവും

പച്ച ചക്ക കഴിച്ചാല്‍ ആയുസും ആരോഗ്യവും

|

യാതൊരു കരുതലോ പരിപാലനമോ ഇല്ലാതെ വളരുന്ന നാട്ടുവൃക്ഷമാണ് പ്ലാവ്. വിഷുക്കാലത്ത് ഏറെ ഫലം നല്‍കുന്ന ഇതിനെ നാം അത്രയൊന്നും ശ്രദ്ധ നല്‍കാതെയാണ് കാണുന്നതും.

പഴുത്ത ചക്കയും ചക്കപ്പുഴുക്കും ചക്ക ഉപ്പേരിയുമെല്ലാം ഇപ്പോഴും നാട്ടുമ്പുറങ്ങളിലെ ഇഷ്ട ഭക്ഷണവുമാണ്. മലയാളികളെ ഏറ്റവും കൊതിപ്പിയ്ക്കുന്ന ഇത്തരം ചക്ക വിഭവങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടക്കാര്‍ ഏറെയുണ്ട്.

എന്നാല്‍ വെറുമൊരു ഭക്ഷണം എന്ന നിലയില്‍ നിന്നും ചക്കയ്ക്ക് ഇപ്പോള്‍ മാര്‍ക്കറ്റേറിക്കൊണ്ടിരിയ്ക്കുകയാണ്. തൊടിയില്‍ വിളഞ്ഞ് ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടക്കുന്ന ഈ ചക്ക കൊണ്ടുള്ള പല വിഭവങ്ങളും ചക്ക ഉണക്കിപ്പൊടിച്ചുള്ള പൊടിയുമെല്ലാം ഇന്ന് വലിയ വിപണന സാധ്യതകള്‍ കണ്ടെത്തിക്കൊണ്ടിരിയ്ക്കുകയാണ്.

ചക്ക പല രൂപത്തിലും കഴിയ്ക്കാം. പലര്‍ക്കും ചക്ക വറുത്തതും പഴുത്ത ചക്കയുമാകും, കൂടുതല്‍ പ്രിയം. പച്ച ചക്ക് കറി വച്ചും തോരനാക്കിയുമെല്ലാം കഴിയ്ക്കുന്ന രീതിയുമുണ്ട്.

പഴുത്ത ചക്കയുടെ മധുരവും സ്വാദുമാണ് പലപ്പോഴും ആളുകളെ പിടിച്ചിരുത്താണ്. ചക്കയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. പഴുത്ത ചക്കയ്ക്കു മാത്രമല്ല, പച്ച ചക്കയ്ക്കും ഇത്തരത്തിലെ ആരോഗ്യപമായ ഗുണങ്ങള്‍ പലതാണ്. പച്ച ചക്ക കഴിയ്ക്കുവാന്‍ മടിയ്‌ക്കേണ്ടെന്നര്‍ത്ഥം. ബേബി ഫുഡിലും മറ്റും ചക്ക പൊടിയാണ് ഉപയോഗിയ്ക്കുന്നതെന്നും പറയുന്നു.ആയുസു നീട്ടുന്ന പച്ചക്കറിയും ഫലവുമെന്നാണ് ചക്കയെ പഠനങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

സ്ത്രീപുരുഷ വന്ധ്യതാ മരുന്നാണ് വിനാഗിരിസ്ത്രീപുരുഷ വന്ധ്യതാ മരുന്നാണ് വിനാഗിരി

പച്ച ചക്കയുടെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ,

തടി

തടി

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പച്ചച്ചക്ക. ഒരു കപ്പ് പച്ച ചക്കയില്‍ രണ്ടു ചപ്പാത്തികളില്‍ ഉള്ളതിനേക്കാള്‍ പകുതി മാത്രം കലോറിയും ഒരു കപ്പു ചോറിനേക്കാള്‍ ഏറെ കുറവ് കലോറിയുമാണ് ഉള്ളത്. എന്നാല്‍ ഇതില്‍ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാ ദഹനം മെച്ചപ്പെടുത്താനും വിശപ്പു കുറയ്ക്കാനു സഹായിക്കും. ഇത്തരം ഘടകങ്ങള്‍ തടി കുറയ്ക്കാന്‍ സഹായകവുമാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് പച്ച ചക്ക. പഴുത്ത ചക്കയ്ക്ക് ഈ ഗുണമില്ല. പ്രമേഹത്തിനു കാരണമാകുന്ന ഗ്ലൈസമിക് ഇന്‍ഡെക്‌സ് പച്ച ചക്കയില്‍ അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ ഏറെ കുറവാണെന്നും തെളിഞ്ഞു. സിഡ്‌നി യൂണിവേഴ്‌സിററി ഓഫ് ഗ്ലൈസമിക് ഇന്‍ഡെക്‌സ് റിസര്‍ച്ച് സെര്‍വീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. അതായത് ചോറിനും ഗോതമ്പിനും വരെ പകരം വയ്ക്കാവുന്ന ഒന്നാണ് ഇതെന്നര്‍ത്ഥം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും പച്ച ചക്ക ഏറെ നല്ലതാണ്. പച്ച ചക്കയില്‍ സോലുബിള്‍ ഫൈബര്‍ ഏറെ കൂടുതലാണ്. ഇത് കൊളസ്‌ട്രോള്‍ നീക്കാന്‍ ഏറെ നല്ലതുമാണ്. പച്ച ചക്ക ഓട്‌സിനൊപ്പം ഈ ഗുണത്തില്‍ നി്ല്‍ക്കുമെന്നു വേണം, പറയാന്‍.

കുടല്‍ ആരോഗ്യത്തിന്

കുടല്‍ ആരോഗ്യത്തിന്

ഇതിലെ ഫൈബര്‍ അഥവാ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഏറെ ന്ല്ലതാണ്. കുടലില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന നല്ലൊരു ബ്രഷായി പച്ച ചക്കയിലെ നാരുകള്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്നു വേണം, പറയാന്‍. ഇതു കൊണ്ടു തന്നെ കോളന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ഇതിലെ ഫൈബറുകള്‍ നല്ല ദഹനത്തിന് സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ നല്ല ശോധനയ്ക്കും പച്ച ചക്ക നല്ലതാണ്. ഇതു കഴിയ്ക്കുന്നത് മലബന്ധമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. പഴുത്ത ചക്കയേക്കാള്‍ നാരുകള്‍ പച്ച ചക്കയിലാണ് കൂടുതലായി ഉള്ളത്.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ് പച്ച ചക്ക. അതായത് ചോറിനു പകരം വയ്ക്കാവുന്ന ഒന്നാണിത്. ചപ്പാത്തിയ്ക്കും ചോറിനും പകരം വയ്ക്കാവുന്ന ഭക്ഷണമാണിത്. ഇത് പാകം ചെയ്തു കഴിയ്ക്കുന്നത് ഫലത്തിന്റെയും പച്ചക്കറിയുടേയും ഗുണം കൂടി നല്‍കുന്നുണ്ട്. അതായത് ചോറ്, കറി അല്ലെങ്കില്‍ ചപ്പാത്തി, കറി എന്നിങ്ങനെയുള്ള ഗുണം ലഭിയ്ക്കുന്ന ഒന്നാണിത്.

പച്ച ചക്ക

പച്ച ചക്ക

പച്ച ചക്ക പൊടിയായും ലഭിയ്ക്കുന്നുണ്ട്. ഇത് അരിപ്പൊടിയ്‌ക്കൊപ്പവും ഗോതമ്പു പൊടിയ്‌ക്കൊപ്പവുമെല്ലാം ഇത് ചേര്‍ത്ത് ഉപയോഗിയ്ക്കാവുന്നതേയുള്ളൂ. ദോശ മാവിലും ഇഡ്ഢലി മാവിലുമെല്ലാം ഇത് ചേര്‍ത്ത് ഉപയോഗിയ്ക്കുകയും ചെയ്യാം.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ചക്ക വൈറ്റമിന്‍ സി സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ നല്ല ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നു കൂടിയാണിത്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യും.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണ് പ്ച്ചച്ചക്ക. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയുമെല്ലാം ഈ പ്രത്യേക പ്രയോജനം നല്‍കും. ഇതിലെ മധുരവും പെട്ടെന്നു തന്നെ ഊര്‍ജമായി മാറുന്ന ഒന്നാണ്.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ സമ്പുഷടമാണ് പച്ചച്ചക്ക. ഇതു കൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. കണ്ണിനെ ബാക്ടീരിയല്‍, വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നൂ കൂടിയാണിത്.

ഫ്രീ റാഡിക്കലുകളോട്

ഫ്രീ റാഡിക്കലുകളോട്

ഫ്രീ റാഡിക്കലുകളോട് പട വെട്ടുന്ന ഒന്നാണു പച്ച ചക്കയെന്നു പറയാം. ഇത് ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കുന്നു. മാത്രമല്ല, ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുവാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്. അന്തരീക്ഷ മലിനീകരണം കാരണം കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

English summary

Health Benefits Of Raw Jack Fruit

Health Benefits Of Raw Jack Fruit, Read more to know about
X
Desktop Bottom Promotion