For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാട്ടുപടവലത്തിലുണ്ട് ഉയിര് നല്‍കും ഒറ്റമൂലി

|

പടവലം നമ്മള്‍ കറിവെക്കുന്നതിനും ഭക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്നു. എന്നാല്‍ കാട്ടു പടവലത്തെക്കുറിച്ച് അറിയുമോ? കാട്ടുപടവലം ഔഷധഗുണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കാട്ടുപടവലം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ വളരെയധികം മികച്ച ഒന്നാണ് കാട്ടു പടവലം.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നമ്മളെ സഹായിക്കുന്നതും ഭക്ഷണങ്ങള്‍ തന്നെയാണ്. ഏത് ഭക്ഷണമാണ് നാം കഴിക്കുന്നത് എന്ന് ആശ്രയിച്ചായിരിക്കും നമ്മുടെ ആരോഗ്യം നിലനില്‍ക്കുന്നത്. നാടന്‍ വിഭവങ്ങളില്‍ പലര്‍ക്കും അറിയാത്ത ഒന്ന് തന്നെയാണ് കാട്ടു പടവലത്തിന്റെ ഉപയോഗം.

ചിലയിടങ്ങളില്‍ ഇതിനെ കയ്പ്പന്‍ പടവലം എന്നും അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് നല്‍കുന്നത് എന്നത് പലപ്പോഴും പലരേയും അതിശയിപ്പിക്കുന്നുണ്ട്. കാരണം അത്രത്തോളം തന്നെ ആരോഗ്യ ഗുണങ്ങള്‍ പലപ്പോഴും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് വരെ ഇത് സഹായിക്കുന്നു. കാട്ടുപടവലത്തിന്റെ ഉപയോഗത്തിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ പച്ചക്കായ തന്നെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ വള്ളികളില്‍ പടര്‍ന്ന് ഉണ്ടാവുന്ന ഈ പടവലം വള്ളിയില്‍ നിന്ന് പറിച്ചെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. കുക്കര്‍ ബിറ്റാസിന്‍ എന്ന രാസഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരിക്കലും കത്തി പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് പടവലം വള്ളിയില്‍ നിന്നും എടുക്കാന്‍ പാടില്ല. സ്വതവേ കയ്പ്പ് രുചിയുള്ള പടവലത്തിന്റെ കയ്പ്പ് ഇത് വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. ഇത് മുറിക്കുമ്പോഴും ഈര്‍ക്കില്‍ ഉപയോഗിച്ച് വേണം എന്നാണ് പഴമക്കാര്‍ പറയുന്നത്.

<strong>most read: ചോളത്തിന്റെ നാരില്‍ നല്ലൊരു ഒറ്റമൂലി, രോഗങ്ങളില്ല</strong>most read: ചോളത്തിന്റെ നാരില്‍ നല്ലൊരു ഒറ്റമൂലി, രോഗങ്ങളില്ല

വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. കോവക്കയോട് സാദൃശ്യമുള്ള ചെടിയാണ് ഇത്. എന്നാല്‍ ഉരുണ്ടിരിക്കുന്ന വെള്ളി വരകളോട് കൂടിയ ചെറിയ കായാണ് പടവലം. ഇലയും തണ്ടും കായും വേരും എല്ലാം ഇത്തരത്തില്‍ ഉപയോഗപ്രദമാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ ഉണ്ട് എന്ന് നോക്കാം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രതിസന്ധികള്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇരുമ്പ് തൊടാതെ ഇല്ലിക്കോല്‍ ഉപയോഗിച്ച് വേണം ഇത് ചുരണ്ടി പാകം ചെയ്യുന്നതിന്. ഇത്തരത്തില്‍ പാകം ചെയ്ത് കഴിക്കുന്നതിലൂടെ അത് മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കയ്പ്പുള്ളതിനാല്‍ പലരും ഇത് കഴിക്കാന്‍ മടി കാണിക്കുന്നു. എന്നാല്‍ ഇത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന് വേറെ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് കൊണ്ട് തോരന്‍ വെച്ച് കഴിക്കാവുന്നതാണ്.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടുപടവലം. ഇതിന്റെ വള്ളിയും തണ്ടും കായും എല്ലാം മഞ്ഞപ്പിത്തത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തത്തിന് പരിഹാരം കാണുന്നതിന് ഇതിന്റെ കായയും ഉപയോഗിക്കാറുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കാട്ടുപടവലം.

ശ്വാസകോശരോഗങ്ങള്‍

ശ്വാസകോശരോഗങ്ങള്‍

ശ്വാസകോശരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കാട്ടുപടവലം ഉപയോഗിക്കാവുന്നതാണ്. ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ആരോഗ്യത്തിന് നല്‍കുന്നത് ചില്ലറ പ്രതിസന്ധിയല്ല. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കാട്ടുപടവലം. ഇതിന്റെ വള്ളി കൊണ്ട് കഷായം വെച്ച് കവിക്കുന്നതിന് ശ്വാസകോശത്തിലെ കഫം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ കാട്ടുപടവലം ഉപയോഗിക്കാവുന്നതാണ്.

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തശുദ്ധീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടു പടവലം. ഇത് ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കാട്ടു പടവലം തോരന്‍ വെച്ച് കഴിക്കുന്നത് നല്ലതാണ്.

കൃമിശല്യം

കൃമിശല്യം

കൃമിശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടുപടവലം. ഇത് കഴിക്കുന്നത് കൃമിശല്യം കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാട്ടുപടവലം. അല്‍പം കാട്ടു പടവലത്തില്‍ ഉപ്പും കുരുമുളകും മിക്‌സ് ചെയ്ത് എണ്ണയില്‍ വറുത്തെടുത്ത് കഴിക്കാവുന്നതാണ്. ഇത് കൃമിശല്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കുഷ്ഠരോഗപ്രതിവിധി

കുഷ്ഠരോഗപ്രതിവിധി

കുഷ്ഠരോഗത്തിന് വരെ പ്രതിരോധം തീര്‍ക്കുന്നതിന് കാട്ടുപടവലം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ഔഷധ മൂല്യമുള്ള ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുഷ്ഠരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാട്ടുപടവലത്തിന്റെ വള്ളി. ഇതിന്റെ വേര്,തണ്ട്, ഇല, പൂവ് എന്നിവയെല്ലാം ഔഷധയോഗ്യമാണ്.

image courtesy

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടു പടവലം. എത്ര വലിയ ദഹന പ്രതിസന്ധികള്‍ ആണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാട്ടുപടവലം. ഇത് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ദഹന സംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാട്ടുപടവലം തോരന്‍.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കാട്ടുപടവലം. ഇത് കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ എന്ന അവസ്ഥയെ പേടിക്കേണ്ട കാര്യമില്ല എന്ന് തന്നെ പറയാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കാട്ടുപടവലം വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്നു കാട്ടുപടവലം.

English summary

health benefits of pointed gourd

we have listed some health benefits of pointed gourd, read on to know more about it
X
Desktop Bottom Promotion