For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുവര ശീലമാക്കു,തടിയും കൊളസ്‌ട്രോളും ഇല്ലാതാക്കാം

|

പയര്‍ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തുവര. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് തുവര ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത് എന്ന കാര്യം പലപ്പോഴും നിങ്ങള്‍ അറിയുന്നില്ല. കറികളില്‍ തുവര ഉപയോഗിക്കുമ്പോള്‍ അത്ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

നമ്മളെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തുവരപ്പരിപ്പ്. ഒരു കപ്പ് തുവരപ്പരിപ്പില്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല. മാംഗനീസ്, ഫോസ്ഫറസ്,മഗ്നീഷ്യം, പ്രോട്ടീന്‍. വിറ്റാമിന്‍ എന്നിവയുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: ബ്രോക്കോളി ഉപ്പുംകുരുമുളകും ചേര്‍ത്ത്അത്താഴത്തിന്</strong>Most read: ബ്രോക്കോളി ഉപ്പുംകുരുമുളകും ചേര്‍ത്ത്അത്താഴത്തിന്

തളര്‍ന്നിരിക്കുന്ന ശരീരത്തെ ഉത്സാഹമുള്ളതാക്കി മാറ്റുന്നതിനും തുവരപ്പരിപ്പ് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് തുവരപ്പരിപ്പ് നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

വിളര്‍ച്ചയെ ചെറുക്കുന്നു

വിളര്‍ച്ചയെ ചെറുക്കുന്നു

വിളര്‍ച്ച പോലുള്ള അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുവര. ശരീരത്തില്‍ ആവശ്യത്തിന് ഫോളേറ്റ് ഇല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും അനീമിയ പോലുള്ള അവസ്ഥകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു പലപ്പോഴും തുവര.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം എന്ന പ്രതിസന്ധി ഏതൊക്കെ തരത്തില്‍ ശരീരത്തെ ബാധിക്കും എന്ന് പലരും ഓര്‍ക്കുന്നില്ല. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു തുവര. ഇത് കറിവെച്ച് കഴിക്കുന്നതിലൂടെ അമിതവണ്ണം എന്ന പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാം. ഇതിലുള്ള ഫൈബര്‍ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. ഊര്‍ജ്ജ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ് തുവര. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ അധികമുള്ള ഫാറ്റ് കുറക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും ഉത്സാഹവും നല്‍കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തുവരപ്പരിപ്പ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് തുവര. ഇത് കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ കണ്ടന്റ് ശരീരത്തിന്റെ മൊത്തത്തിലൂള്ള ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇനി ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തുവരപ്പരിപ്പ് മാറ്റി നിര്‍ത്തേണ്ട ഒന്നല്ല എന്നതാണ് സത്യം.

രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യുന്നു

രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തുവര. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ഇത് രക്തത്തിലെ അഴുക്കിനേയും മാലിന്യങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തുവരപ്പരിപ്പ് കഴിക്കുന്നതിലൂടെ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തുവരപ്പരിപ്പ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ഹൃദയത്തിനുണ്ടാവുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും എല്ലാം ഇനി പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തുവരപ്പരിപ്പ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യസംരക്ഷണത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. പകുതി വെന്ത തുവര ആരോഗ്യത്തിന് വളരെയധികം സഹായകമാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തുവരപ്പരിപ്പ്. ഇതിന്റെ ഉപയോഗം പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്. എത്ര വലിയ ദഹന പ്രതിസന്ധിയും ഒരു പിടി തുവരലൂടെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിലുള്ള ഫൈബറിന്റെ അളവ് തന്നെയാണ് ഏറ്റവും അധികം ദഹന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

English summary

health benefits of pigeon peas

we have listed some of the health benefits of pigeon peas. Check it out
Story first published: Tuesday, March 12, 2019, 17:59 [IST]
X
Desktop Bottom Promotion