For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍ സ്വയംഭോഗം; അവളറിയേണ്ട ചില ഗുണങ്ങള്‍

By Aparna
|

സ്വയംഭോഗം ചെയ്യുന്നത് ഒരു തെറ്റായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ തന്റെ സ്വന്തം ശരീരത്തെ മനസ്സിലാക്കുക വഴി ശരീരത്തിന് ലൈംഗിക സുഖം നേടാനുള്ള വഴി കൂടിയാണ് സ്വയംഭോഗം. പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് സ്വയംഭോഗം. തീര്‍ത്തും സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണ് സ്വയംഭോഗം. സ്വയംഭോഗം എന്ന് പറയുന്നത് ഒരിക്കലും ഒരു തെറ്റല്ല. തന്റെ ശരീരം ലൈംഗികമായി ആക്ടീവ് ആണ് എന്നതിന്റെ സൂചനയാണ് സ്വയംഭോഗം ചെയ്യുന്നതിനുള്ള പ്രവണത. ഇത് വഴി പങ്കാളിയില്ലാതെ തന്നെ ലൈംഗിക സുഖം തേടാവുന്നതാണ്.

ഒരിക്കലും സ്വയംഭോഗത്തെ മോശപ്പെട്ടതോ പാപമോ ആയി കണക്കാക്കേണ്ടതില്ല. കൗമാരപ്രായം മുതല്‍ തന്നെ സ്ത്രീകളും പുരുഷന്‍മാരും ഇത് ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീകളേക്കാള്‍ ഏറ്റവും കൂടുതല്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്‍മാര്‍ ആണെന്നാണ് കണക്കുകള്‍ പറയുന്നത്.

<strong>Most read: ഒതുങ്ങിയ ശരീരത്തിനും ശരീരപുഷ്ടിക്കും റാഗിമാള്‍ട്ട്</strong>Most read: ഒതുങ്ങിയ ശരീരത്തിനും ശരീരപുഷ്ടിക്കും റാഗിമാള്‍ട്ട്

സ്ത്രീകള്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ പാടില്ലെന്ന ഒരു ചിന്ത പലരിലും ഉണ്ട്. എന്നാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സ്വയംഭോഗം എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാല്‍ അമിതസ്വയംഭോഗം പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ ചില പ്രത്യേക ഗുണങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അണുബാധകള്‍ എല്ലാം ഉണ്ടാവുന്നുണ്ട്. ചില സ്ത്രീകളില്‍ ഗര്‍ഭാശയ ഗളത്തിന് അണുബാധ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്. സ്വയംഭോഗം ചെയ്യുന്നതിലൂടെ അത് അണുബാധ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സ്വയംഭോഗം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബാക്ടീരിയയെ നശിപ്പിക്കുന്നു

ബാക്ടീരിയയെ നശിപ്പിക്കുന്നു

സ്വയംഭോഗത്തിന്റേയും ലൈംഗിക ബന്ധത്തിന്റേയും സമയത്ത് യോനിയില്‍ നിന്ന് ഡിസ്ചാര്‍ജ് പുറത്തേക്ക് വരുന്നുണ്ട്. യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ഈ ദ്രാവകം അവിടെയുണ്ടാവുന്ന ഇന്‍ഫെക്ഷന് പരിഹാരവും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ യോനിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നുണ്ട്.

 ഗര്‍ഭാശയത്തെ ശുദ്ധീകരിക്കുന്നു

ഗര്‍ഭാശയത്തെ ശുദ്ധീകരിക്കുന്നു

സ്വയംഭോഗത്തിന്റെ സമയത്ത് ഗര്‍ഭാശയ മുഖത്ത് നിന്ന് കൂടുതല്‍ ദ്രാവകം യോനിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭാശയത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭാശയത്തിലും യാതൊരു വിധത്തിലുള്ള അണുബാധയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ഗര്‍ഭാശയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്.

ഹോര്‍മോണ്‍ ഉത്പാദനം

ഹോര്‍മോണ്‍ ഉത്പാദനം

ലൈംഗിക ബന്ധത്തിന് ശേഷം ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിനും സ്വയംഭോഗശേഷവും ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഹോര്‍മോണ്‍ ഉത്പാദനത്തിന് ശേഷം സ്ത്രീ ശരീരം കൂടുതല്‍ സൗന്ദര്യമുള്ളതായി മാറുകയും ചെയ്യുന്നുണ്ട്.

<strong>Most read: പാവക്ക ചായ ദിവസവും പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി</strong>Most read: പാവക്ക ചായ ദിവസവും പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി

 മാനസിക സംഘര്‍ഷത്തിന് പരിഹാരം

മാനസിക സംഘര്‍ഷത്തിന് പരിഹാരം

ഇന്നത്തെ കാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന പ്രധാന പ്രതിസന്ധി എന്ന് പറയുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദമാണ്. ഇതിന് ആക്കം നല്‍കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് സ്വയംഭോഗം. നിങ്ങളിലെ സ്‌ട്രെസ് ഹോര്‍മോണിനെ കുറച്ച് മാനസിക സംഘര്‍ഷത്തിന് കാരണമാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ സ്വയംഭോഗം വര്‍ദ്ധിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

സ്ത്രീകളിലും പുരുഷന്‍മാരിലും രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ വളരെ വലുതാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും പേശിവികാസത്തിനും ശ്വാസോച്ഛ്വാസ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സ്വയംഭോഗം നല്ലതാണ്.

 ലൈംഗികത ആരോഗ്യകരമാക്കുന്നു

ലൈംഗികത ആരോഗ്യകരമാക്കുന്നു

ലൈംഗിക ജീവിതം ആരോഗ്യകരമാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട് സ്വയംഭോഗം. സ്വന്തം ശരീരത്തെ തിരിച്ചറിയുന്നതിലൂടെ അത് നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ അടുത്തറിയുന്നതിനും ലൈംഗിക ജീവിതം വിരസതയില്ലാതെ ആരോഗ്യകരമാക്കുന്നതിനും സഹായിക്കുന്നുണ്ട് സ്ത്രീ സ്വയംഭോഗം. മാത്രമല്ല സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഇഷ്ടവും മതിപ്പും കൂടുകയും ചെയ്യുന്നുണ്ട്.

ലൈംഗിക രോഗങ്ങള്‍ക്ക് പരിഹാരം

ലൈംഗിക രോഗങ്ങള്‍ക്ക് പരിഹാരം

ലൈംഗിക രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സ്ത്രീസ്വയംഭോഗത്തിന് കഴിയുന്നു. ലൈംഗിക രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. അതോടൊപ്പം തന്ന ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. രോഗങ്ങളെ എല്ലാം ഇല്ലാതാക്കി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

English summary

Health benefits of Physical Intimacy for women

In this article we explain some health benefits of physical intimacy in women.
X
Desktop Bottom Promotion