For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവക്ക ചായ ദിവസവും പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി

|

പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം നമ്മുടെ ഉറക്കം കെടുത്തുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ നിലക്ക് നിര്‍ത്തണം എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കിലും നമ്മുടെ ജീവിത രീതി ശരിയല്ലെങ്കിലും ആണ് പലപ്പോഴും ഇത്തരം രോഗങ്ങള്‍ നമ്മളെ പിടികൂടുന്നത്. നമ്മുടെ ഭക്ഷണ ശീലത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് രോഗങ്ങളെ നമ്മളിലേക്ക് കൂടുതല്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ഇഞ്ചികാപ്പി ദിവസവും കെട്ടിക്കിടക്കും കൊഴുപ്പിന്</strong>Most read: ഇഞ്ചികാപ്പി ദിവസവും കെട്ടിക്കിടക്കും കൊഴുപ്പിന്

ആരോഗ്യ സംരക്ഷണത്തിന് വില്ലനായി മാറുന്ന പല രോഗങ്ങളേയും നമുക്ക് ഭക്ഷണത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ഒന്നാണ് പാവക്ക. പാവക്ക ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്നതാണ് പാവക്ക. പാവക്ക ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ദിവസവും അല്‍പം പാവക്ക ജ്യൂസ് കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഭക്ഷണം തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് പിന്നീട് നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിനെല്ലാം പിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് പാവക്ക ചായ. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് പാവക്ക കയ്പ്പക്ക. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനേയും കൊഴുപ്പ് അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് പാവക്ക ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ശരീരത്തില്‍ കൊഴുപ്പ് ഒളിച്ചിരിക്കുന്ന അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് പാവക്ക ചായ ഉണ്ടാക്കി കഴിക്കുന്നതിലൂടെ അത് അമിതവണ്ണമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രായത്തെ തടഞ്ഞ് നിര്‍ത്തുന്നു

പ്രായത്തെ തടഞ്ഞ് നിര്‍ത്തുന്നു

പ്രായത്തെ തടഞ്ഞ് നിര്‍ത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാവക്കചായ. ഇത് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കി ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കി ചര്‍മ്മത്തില്‍ നിന്നും ശരീരത്തില്‍ നിന്നും പ്രായത്തിന്റെ അസ്‌കിതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നുണ്ട്. പെട്ടെന്നുണ്ടാവുന്ന പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്ഡക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാവക്ക ചായ.

 ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സര്‍ എന്ന രോഗം പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. എന്നാല്‍ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും ക്യാന്‍സര്‍ വരാതെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് പാവക്ക ചായ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് ക്യാന്‍സര്‍ മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് സഹായിക്കുന്നുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് പാവക്ക. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

<strong>Most read: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം</strong>Most read: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം

അണുബാധ

അണുബാധ

അണുബാധ ശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പാവക്ക ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തെ ബാധിക്കുന്ന അണുബാധക്ക് പരിഹാരം കാണുന്നതോടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങളും നല്‍കുന്നുണ്ട്. പനി, ചുമ,ജലദോഷം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് അല്‍പം പാവത്ത ജ്യൂസ് കഴിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എങ്ങനെ പാവക്ക ചായ തയ്യാറാക്കാവുന്നതാണ് എന്ന് നോക്കാവുന്നതാണ്. അതിനായി അല്‍പം പാവക്ക ചെറിയ കഷ്ണങ്ങളാക്കിയത് ഇതിന്റെ തോലും ഇലയും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം കൂടി വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിക്കണം. പത്ത് മിനിട്ടോളം ഇത് തിളപ്പിക്കണം. അതിന് ശേഷം ഇതിന്റെ കഷ്ണങ്ങള്‍ ഓരോന്നായി വെള്ളത്തില്‍ നിന്ന് എടുത്ത് കളയാവുന്നതാണ്. ഇതിലേക്ക് അല്‍പം തേന്‍ വേണമെന്നുണ്ടെങ്കില്‍ ചേര്‍ക്കാവുന്നതാണ്. പാവക്ക ചായ തയ്യാറായി.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നുണ്ട് പാവക്ക ചായ. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം നല്‍കുന്നു. കൊളസ്‌ട്രോള്‍ കുറക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

health benefits of gohaya tea

We have listed some of the health benefits of gohaya tea, Take a look.
Story first published: Tuesday, June 25, 2019, 14:02 [IST]
X
Desktop Bottom Promotion