For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്

|

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നമ്മളെ വലക്കുന്ന ചില ദൈനംദിന രോഗങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും അധികം വില്ലനാവുന്ന അല്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ട രോഗങ്ങളാണ് പലപ്പോഴും പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയവയെല്ലാം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടി നെട്ടോട്ടമോടുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട് എന്ന് നോക്കാം.

ഇഞ്ചിക്കുള്ള ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവുന്നില്ല. അതിനേക്കാള്‍ ആണ് പലപ്പോഴും ഇഞ്ചി ഇല ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് ഇഞ്ചി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യം തന്നെയാണ്.

<strong>Most read: ആര്‍ത്തവത്തിന് മുന്‍പ് സ്‌പോട്ടിംങ് ഉണ്ടാവുന്നുവോ?</strong>Most read: ആര്‍ത്തവത്തിന് മുന്‍പ് സ്‌പോട്ടിംങ് ഉണ്ടാവുന്നുവോ?

അതിന് മുന്‍പ് നമ്മുടെ പരിസരത്ത് നിന്ന് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇഞ്ചി. പലപ്പോഴും ഇഞ്ചി നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ്. എങ്കിലും ഇഞ്ചിയുടെ ഇല ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. ഇഞ്ചിയേക്കാള്‍ ഒരു പക്ഷേ ആരോഗ്യ ഗുണം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഇഞ്ചിയുടെ ഇല എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട്തന്നെ ഇഞ്ചിയുടെ ഇല കൊണ്ട് എന്തൊക്കെ രോഗങ്ങളെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം എന്ന് നോക്കാം.

പല്ല് വേദനക്ക് പരിഹാരം

പല്ല് വേദനക്ക് പരിഹാരം

പല്ല് വേദന പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചി ഇല പിഴിഞ്ഞ് നീരെടുത്ത് അത് നമ്മുടെ പല്ലില്‍ ഇറ്റിച്ചാല്‍ മതി. ഇത് പല്ല് വേദനയെന്ന വില്ലനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും ഏത് പ്രതിസന്ധികളിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം ഇല്ലാതാക്കി ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ഇഞ്ചിയില.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരേയും വലക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇഞ്ചിയില. ഇഞ്ചി കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നമുക്കറിയാം. എന്നാല്‍ ഇഞ്ചിയില തിളപ്പിച്ച് കഴിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഇത്.

 വിശപ്പ് ഉണ്ടാക്കുന്നു

വിശപ്പ് ഉണ്ടാക്കുന്നു

ചിലരില്‍ വിശപ്പില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും അമിത വിശപ്പിന് തടയിടുന്നതിനും ഇഞ്ചി ഇല സഹായിക്കുന്നുണ്ട്. ഇത് തിളപ്പിച്ച് കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ഒറ്റവാക്കാണ് ഇഞ്ചി എന്ന കാര്യം മറക്കേണ്ടതില്ല. വിശപ്പെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചിയില ഇട്ട് തിളപ്പിച്ച വെള്ളം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഇഞ്ചിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ഇഞ്ചി നീരും മിക്‌സ് ചെയ്ത് നല്ലതു പോലെ കുറുക്കി ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി. ഇത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരു കല്ല് ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ്.

രക്തസമ്മര്‍ദ്ദം കുറക്കാന്‍

രക്തസമ്മര്‍ദ്ദം കുറക്കാന്‍

രക്തസമ്മര്‍ദ്ദം എന്ന അവസ്ഥ നമ്മുടെ തന്നെ രോഗാവസ്ഥകള്‍ മൂലം ഉണ്ടാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക്ശ്രമിക്കാവുന്നതാണ്. അതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇഞ്ചിയില. ഇത് തിളപ്പിച്ച വെള്ളം അല്ലെങ്കില്‍ ഇഞ്ചിയില കൊണ്ട് ചായ തയ്യാറാക്കി കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങളെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇഞ്ചി നല്‍കുന്ന എല്ലാ ഗുണങ്ങളും നമുക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇഞ്ചി ഇല ഉപയോഗിക്കാവുന്നതാണ്.

<strong>Most read: തണ്ണിമത്തന്‍ ഇഞ്ചി ജ്യൂസ് ആണ് ആയുസ്സിന്‌</strong>Most read: തണ്ണിമത്തന്‍ ഇഞ്ചി ജ്യൂസ് ആണ് ആയുസ്സിന്‌

കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍

കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍

കൊളസ്‌ട്രോള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും കുറച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവര്‍ക്ക് ഇഞ്ചിയുടെ ഇല നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഇത് ചവച്ച് കഴിക്കുന്നത് കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇനി അതിനായി എങ്ങനെയെല്ലാം ഇഞ്ചിയില ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്.

 ഇഞ്ചിയില ചായ

ഇഞ്ചിയില ചായ

ഇഞ്ചിയില കൊണ്ട് നമുക്ക് ചായ തയ്യാറാക്കാവുന്നതാണ്. അതിനായി രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ചായപ്പൊടി ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി ഉണക്കിയ ഇഞ്ചിയില ചേര്‍ക്കുക. നല്ലതു പോലെ തിളപ്പിച്ച ശേഷം വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇഞ്ചിയില ചായ തയ്യാറായി. ഇത് കഴിക്കുന്നതിലൂടെ പല ആരോഗ്യപ്രതിസന്ധികളും ഇല്ലാതാവുകയാണ് ചെയ്യുന്നത്. കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

സൂപ്പിന് മുകളില്‍

സൂപ്പിന് മുകളില്‍

സൂപ്പ് തയ്യാറാക്കുമ്പോള്‍ അതിന് മുകളില്‍ അല്‍പം ഇഞ്ചിയില ചെറുതായി അരിഞ്ഞ് അത് മിക്‌സ് ചെയ്ത് സൂപ്പ് കഴിച്ച് നോക്കൂ. ഇത് കഴിക്കുന്നത് ശാരീരിക ക്ഷീണത്തെ അകറ്റുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത് വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ് ഈ സൂപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

image courtesy

English summary

health benefits of ginger leaves

We have listed some of the health benefits of ginger leaves. Read more
X
Desktop Bottom Promotion