For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അൽപം മത്തൻ കുരു വറുത്ത് കഴിക്കാം, കാരണം

|

മത്തൻ എല്ലാവർക്കും ഇഷ്ടമാണ്. കറി വെക്കാൻ മാത്രമല്ല നല്ല പ്രഥമൻ ഉണ്ടാക്കുന്നതിനും മത്തൻ ഉപയോഗിക്കുന്നു. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലാകട്ടെ അങ്ങേയറ്റം വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന ഏത് അവസ്ഥകളേയും തരണം ചെയ്യുന്നതിനും സഹായിക്കുന്നു മത്തൻ. എന്നാൽ അൽപം മത്തന്റെ കുരു എടുത്ത് വറുത്ത് കഴിച്ച് നോക്കൂ. ഇത് നൽകുന്ന ആരോഗ്യ ഗുണത്തെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നമ്മളെ സ്ഥിരം വലക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി മത്തൻകുരു സഹായിക്കുന്നു.‌

<strong>most read: പഴകിയ ബിപിക്ക് ശീമച്ചക്കയിലും ഒറ്റമൂലി</strong>most read: പഴകിയ ബിപിക്ക് ശീമച്ചക്കയിലും ഒറ്റമൂലി

മത്തന്റെ തോൽ പോലും കളയേണ്ട ആവശ്യമില്ല കറി വെക്കുമ്പോൾ. അത്രക്കും ആരോഗ്യ ഗുണം തൊലിയിലും കുരുവിലും എല്ലാം അടങ്ങിയിട്ടുണ്ട്. ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളെയാണ് ഒരു പിടി മത്തൻകുരു വറുത്ത് കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നത് എന്ന് നോക്കാം. ഇത് പലപ്പോഴും നമ്മളെ അലട്ടുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണുന്നതിന് മുൻപ് ഭക്ഷണ ശീലത്തിൽ അല്‍പം മാറ്റം വരുത്താവുന്നതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. അൽപം മത്തൻകുരു വറുത്ത് കഴിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോൾ പരിഹരിക്കാന്‍

കൊളസ്ട്രോൾ പരിഹരിക്കാന്‍

കൊളസ്ട്രോൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികൾ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് അൽപം മത്തൻ കുരു ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അതിന്റെ ഫലമായാണ് പലപ്പോഴും രക്തസമ്മർദ്ദം എന്ന അവസ്ഥ ഉണ്ടാവുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിവറുത്ത് കഴിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍ കുരുവിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്തന്‍കുരുവിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും മറ്റ് രോഗാവസ്ഥകളിലേക്ക് എത്തുന്നു. എന്നാല്‍ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മത്തൻകുരു. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരൾ രോഗം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള രോഗാവസ്ഥകളിലേക്കും പലപ്പോഴും മരണത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണാൻ അൽപം മത്തൻകുരു ഉപയോഗിക്കാവുന്നതാണ്.കരൾ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും പലപ്പോഴും ഇന്നത്തെ ജീവിതരീതിയില്‍. അതുകൊണ്ട് തന്നെ ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് കലവറ

ഒമേഗ 3 ഫാറ്റി ആസിഡ് കലവറ

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്നതാണ്. അതുകൊണ്ട് അൽപം മത്തൻകുരു വറുത്ത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷൻമാരെ വലക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് മത്തൻകുരു. ഇത് വറുത്ത് കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യതയെ ഇല്ലാതാക്കുന്നു.

ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍

സ്ത്രീകളെ വലക്കുന്ന ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും. മത്തന്‍ കുരു ദിവസവും കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് മത്തൻകുരു ഉപയോഗിക്കാവുന്നതാണ്.

English summary

health benefits of fried pumpkin seed

we have listed some health benefits of fried pumpkin seed, read on.
X
Desktop Bottom Promotion