For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസു നീട്ടും അമൃതാണ് ചിരട്ടയിട്ട വെള്ളം

ആയുസു നീട്ടും അമൃതാണ് ചിരട്ടയിട്ട വെള്ളം

|

തേങ്ങാ വെള്ളവും തേങ്ങയും കരിക്കുമെല്ലാം നാം ആരോഗ്യപരമായ കാരണങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.

എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍.

ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. കഠിനാധ്വാനത്തോടൊപ്പം ഇത്തരം ആരോഗ്യ ശീലങ്ങളും കൂടിയുള്ളതു കൊണ്ടായിരുന്നു, പഴയ കാല തലമുറ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നതും.

ചിരട്ട വെന്ത വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നറിയൂ.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ചിരട്ട വെന്ത വെള്ളം മാത്രമല്ല, ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ഈ ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍. ഇതിലെ നാരുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്. ചിരട്ട വെന്ത വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ഒരു ലിറ്റര്‍ വെള്ളത്തില്‍

ഒരു ലിറ്റര്‍ വെള്ളത്തില്‍

ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മുഴുവന്‍ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്ക്കാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവന്‍ പല സമയങ്ങളിലുമായും കുടിയ്ക്കാം. പ്രമേഹ നിയന്ത്രണത്തിന് ഇത് നല്ലൊരു പരിഹാരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പ്രമേഹം നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ദിവസവും കുടിയ്ക്കുന്നത് കൂടിയ കൊളസ്‌ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതു വഴി ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍.

കൊളസ്‌ട്രോളിനും പ്രമേഹത്തിനും

കൊളസ്‌ട്രോളിനും പ്രമേഹത്തിനും

കൊളസ്‌ട്രോളിനും പ്രമേഹത്തിനും നല്ലൊരു പരിഹാരം കൂടിയാണ് ചിരട്ടയ്‌ക്കൊപ്പം പേരയില ചേര്‍ത്തുള്ള പ്രത്യേക പ്രയോഗംചിരട്ടുടെ പുറം ഭാഗം ഉരച്ചു വൃത്തിയാക്കുക ഇത് ചെറിയ കഷ്ണങ്ങളാക്കി പൊട്ടിയ്ക്കുക. ഒരു പിടി പേരയിലയും എടുക്കുക. ഒന്നോ രണ്ടോ ലിറ്റര്‍ വെള്ളത്തില്‍ ഇവയിട്ടു തിളപ്പിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിച്ച് വാങ്ങി ഊറ്റിയോ അല്ലാതെയോ എടുത്ത് കുടിയ്ക്കാം. ഇത് അടുപ്പിച്ചു കുടിച്ചാല്‍ ഗുണം ലഭിയ്ക്കും. കൊളസ്‌ട്രോള്‍ മാത്രമല്ല, പ്രമേഹത്തിനും ഇതു പരിഹാരമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ചേര്‍ന്ന ഒരു മാര്‍ഗം കൂടിയാണ് ഇത്. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. കുടല്‍ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്ന ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. ദിവസവും വെറും വയറ്റില്‍ ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്‍കുന്ന പല പ്രയോജനങ്ങളില്‍ ഒന്നാണിത്ഇത് ദിവസവും അടുപ്പിച്ച് ഒരു മാസം ഉപയോഗിച്ചാല്‍ വെയ്റ്റ് 8 പൗണ്ടോളം കുറയുന്നു. കൊഴുപ്പുരുക്കുന്നതും ദഹനം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഗുണങ്ങളാണ്.

കുടല്‍

കുടല്‍

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇത് നല്ല ശോധന നല്‍കുമെന്നതു കൂടിയാണ്. ഇതിലെ ഫൈബര്‍ കുടല്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. നല്ല രീതിയില്‍ ദഹനവും കുടലിലൂടെ വേസ്റ്റ് ഉല്‍പന്നങ്ങള്‍ വേഗത്തില്‍ നീങ്ങുന്നതും ഇതിലൂടെ സാധ്യമാകും. ഇത് നല്ല രീതിയില്‍ ശോധന നടക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നതിനാല്‍ ഹൃദയത്തെ തികച്ചും പ്രകൃതി ദത്ത രീതിയില്‍ ആരോഗ്യത്തോടെ കാക്കുവാന്‍ ഈ വെള്ളം നല്ലതാണ്. ചിരട്ടയിട്ട വെള്ളം കുടിയ്ക്കുന്നത് ടോക്‌സിനുകള്‍ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ്. വെള്ളം ശുദ്ധീകരിയ്ക്കാനായി ചിരട്ട വെള്ളത്തിലിടാറുണ്ട്. ഇതേ പ്രക്രിയ തന്നെ ചിരട്ട വെള്ളം ശരീരത്തിനും നല്‍കുന്നുണ്ട്

English summary

Health Benefits Of Coconut Shell Boiled Water

Health Benefits Of Coconut Shell Boiled Water, Read more to know about,
Story first published: Friday, July 12, 2019, 18:12 [IST]
X
Desktop Bottom Promotion