For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉഴിഞ്ഞയില്‍ ഉഴിഞ്ഞാല്‍ പോവാത്ത രോഗമില്ല

|

ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികള്‍ പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ചെയ്യുന്ന വ്യായാമം എല്ലാം ആരോഗ്യത്തെ നശിപ്പിക്കുന്നതിനും നല്ലതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് അറിയേണ്ട കാര്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആയുര്‍വ്വേദ പ്രകാരം ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ ആയുര്‍വ്വേദ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

ആയുര്‍വ്വേദത്തിന് വളരെയധികം പ്രധാനപ്പെട്ട സ്ഥാനമാണ് നമ്മുടെ വൈദ്യരംഗത്ത് ഉള്ളത്. ഉഴിഞ്ഞക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ആയുര്‍വ്വേദത്തില്‍ ഉള്ളത്. ആയുര്‍വ്വേദത്തില്‍ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കാലതാമസം നേരിടുന്നതാണ് പലപ്പോഴും ഈ ചികിത്സാ രീതിയില്‍ നിന്ന് പിന്‍വലിക്കുന്നത്. പക്ഷേ പൂര്‍ണമായ ആശ്വാസമാണ് ഏത് രോഗത്തില്‍ നിന്നും ലഭിക്കുന്നത് ആയുര്‍വ്വേദത്തിലൂടെ.

<strong>Most read: ഒരു പിടി കറുക ഒരു തുടം പാലില്‍ ഗുണം ചില്ലറയല്ല</strong>Most read: ഒരു പിടി കറുക ഒരു തുടം പാലില്‍ ഗുണം ചില്ലറയല്ല

ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും ഉഴിഞ്ഞയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗത്തിന് വരെ ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉഴിഞ്ഞയിലൂടെ നമുക്ക് ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഉഴിഞ്ഞ ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ്. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആയുര്‍വ്വേദത്തില്‍ ഏറ്റവും മികച്ച ഒറ്റമൂലിയാണ് ഉഴിഞ്ഞ കഷായം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സംശയിക്കാതെ തന്നെ ഉഴിഞ്ഞ കഷായം കഴിക്കാവുന്നതാണ്.

സന്ധിവേദനക്ക് ഒറ്റമൂലി

സന്ധിവേദനക്ക് ഒറ്റമൂലി

സന്ധിവേദന പോലുള്ള അസ്വസ്ഥതകള്‍ ചില്ലറയല്ല ബാധിക്കുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ മിക്‌സ് ചെയ്ത് സന്ധിവേദന അനുഭവപ്പെടുന്ന സമയത്ത് പുറമേ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല സന്ധിവേദന മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വാതം, നീര് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് ഉഴിഞ്ഞ ഇല മികച്ചതാണ്.

ആര്‍ത്തവ തടസ്സത്തിന് പരിഹാരം

ആര്‍ത്തവ തടസ്സത്തിന് പരിഹാരം

ആര്‍ത്തവ തടസ്സത്തിന് പരിഹാരം കാണുന്നതിന് സ്ത്രീകള്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഇനി ഉഴിഞ്ഞ ഇല ധാരാളം. അതിനായി അല്‍പം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റില്‍ പുരട്ടുക. ഇത് ആര്‍ത്തവ തടസ്സം മാറുന്നതിനോടൊപ്പം ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇനി ഉഴിഞ്ഞയിലൂടെ നമുക്ക് ഇല്ലാതാക്കാം ഇനി.

അള്‍സറിനെ പരിഹരിക്കുന്നതിന്

അള്‍സറിനെ പരിഹരിക്കുന്നതിന്

അള്‍സര്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. വായിലെ അള്‍സറിന് പരിഹാരം കാണുന്നതിന് നമുക്ക് ഇനി അല്‍പം ഉഴിഞ്ഞയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ഉഴിഞ്ഞയുടെ ഇല എടുത്ത് അതില്‍ അല്‍പം വെള്ളം ഇട്ട് തിളപ്പിച്ച് അത് കവിള്‍ കൊണ്ടാല്‍ ഇത്തരം അസ്വസ്ഥതകള്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മൂന്ന് നേരം ചെയ്താല്‍ മതി. വായിലെ അള്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: അക്കിക്കറുകയില്‍ ഒതുങ്ങാത്ത വേദനയില്ല</strong>Most read: അക്കിക്കറുകയില്‍ ഒതുങ്ങാത്ത വേദനയില്ല

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷന്‍മാരില്‍ ഇത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉഴിഞ്ഞ.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഉഴിഞ്ഞ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ഫ്‌ളവനോയ്ഡുകള്‍, ഗ്ലൈക്കോസൈഡ്‌സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നല്ലൊരു വേദനസംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഗുണം നല്‍കുന്നതാണ് ഇത്.

Image courtesy

ചുമക്കും ജലദോഷത്തിനും

ചുമക്കും ജലദോഷത്തിനും

ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഉഴിഞ്ഞ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

എക്‌സിമക്ക് പരിഹാരം കാണാന്‍

എക്‌സിമക്ക് പരിഹാരം കാണാന്‍

എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വളരെയധികം പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതില്‍ അല്‍പം നാടന്‍ മഞ്ഞള്‍പൊടി മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ എക്‌സിമ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: എത്ര പഴകിയ പ്രമേഹത്തിനും കോവക്കയില്‍ ഒറ്റമൂലി</strong>Most read: എത്ര പഴകിയ പ്രമേഹത്തിനും കോവക്കയില്‍ ഒറ്റമൂലി

English summary

health benefits of baloon vine

We have listed some of the health benefits of baloon vine plant. Take a look.
X
Desktop Bottom Promotion