For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവ്വനത്തിനും ആരോഗ്യത്തിനും നെല്ലിക്ക ലേഹ്യം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഔഷധമൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. ഒരു നെല്ലിക്ക കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പോഷക ഗുണങ്ങള്‍ക്കും ഔഷധ മൂല്യങ്ങള്‍ക്കും എന്നും മുന്നില്‍ തന്നെയാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഓറഞ്ചില്‍ അടങ്ങിയതിനേക്കാള്‍ പത്തിരട്ടി വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. പല രോഗങ്ങള്‍ക്കും പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നത്.

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം മികച്ചതാണ് നെല്ലിക്ക.സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ നെല്ലിക്കക്കുള്ള പങ്കും ചില്ലറയല്ല. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് നെല്ലിക്കയിലൂടെ നമുക്ക് ലഭിക്കുന്നത്.

<strong>Most read: നിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയും</strong>Most read: നിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയും

നെല്ലിക്ക ലേഹ്യം തയ്യാറാക്കി ദിവസവും കിടക്കും മുന്‍പ് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നെല്ലിക്ക ലേഹ്യം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ചില പ്രത്യേക ഗുണങ്ങള്‍ ഇവയാണ്.

 ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാ ദിവസവും ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. എന്നാല്‍ ഒരു സ്പൂണ്‍ നെല്ലിക്ക ലേഹ്യം കഴിക്കുന്നതിലൂടെ അത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എല്ലാ ദിവസവും രാത്രി കിടക്കും മുന്‍പ് കഴിക്കുക. ഇതിലൂടെ അത് ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും കരുത്തും എല്ലാം നല്‍കുന്നുണ്ട്. ദഹന സംബന്ധമായ പല പ്രതിസന്ധികളേയും ഒരു സ്പൂണ്‍ നെല്ലിക്ക ലേഹ്യത്തിലൂടെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തിലും നെല്ലിക്ക വളരെ മികച്ചതാണ്. മലബന്ധത്തിന് പരിഹാരം കാണുന്നതിന് പലരും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നെല്ലിക്ക വെറുതേ അല്ല നെല്ലിക്ക ലേഹ്യം തയ്യാറാക്കുന്നതിലൂടെ ഇത് കഴിച്ചാല്‍ മലബന്ധം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ദഹന പ്രശ്‌നങ്ങളെ പരിഹരിച്ച് മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

അള്‍സര്‍ പലരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക ലേഹ്യം തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് ദിവസവും രാത്രി കിടക്കും മുന്‍പ് കഴിക്കാവുന്നതാണ്. ഇത് അള്‍സര്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഒരു ദിവസം പോലും ഇടതടവില്ലാതെ നമുക്ക് നെല്ലിക്ക ലേഹ്യം സ്ഥിരമാക്കാവുന്നതാണ്.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി നെല്ലിക്ക ലേഹ്യം ഒരു സ്പൂണ്‍ കഴിക്കാവുന്നതാണ്. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ദിവസവും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി പല മരുന്നുകളും മറ്റും കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇനി ഒരു സ്പൂണ്‍ നെല്ലിക്ക ലേഹ്യത്തിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കിടക്കും മുന്‍പ് മുടങ്ങാതെ കഴിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് അത്രത്തോളം തന്നെ ഗുണവും നെല്ലിക്ക ലേഹ്യം നമുക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് നെല്ലിക്ക ലേഹ്യം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി അത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക ലേഹ്യം.

വിശപ്പില്ലായ്മക്ക് പരിഹാരം

വിശപ്പില്ലായ്മക്ക് പരിഹാരം

വിശപ്പില്ലായ്മക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക ലേഹ്യം. ഇത് വിശപ്പില്ലായ്മയെ ഇല്ലാതാക്കി ഭക്ഷണം കഴിക്കുന്നതിന് സഹായിക്കുന്നുണ്ട്. നെല്ലിക്ക ലേഹ്യം ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യം മുകളില്‍ പറഞ്ഞ ഗുണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ. നെല്ലിക്ക ലേഹ്യം മുടങ്ങാതെ ദിവസവും രാത്രി കഴിക്കേണ്ടതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് എല്ലാ ദിവസവും രാത്രി കിടക്കും മുന്‍പ് അല്‍പം നെല്ലിക്ക ലേഹ്യം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനു ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഒരു സ്പൂണ്‍ നെല്ലിക്ക ലേഹ്യം.

English summary

health benefits of amalki rasayan

We have listed some of the health benefits of amalki rasayan. Read on.
Story first published: Thursday, July 11, 2019, 15:36 [IST]
X
Desktop Bottom Promotion