For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിത്തക്കാളി പ്രകൃതി തന്ന മരുന്നാണ്

മണിത്തക്കാളി പ്രകൃതി തന്ന മരുന്നാണ്

|

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പ്രകൃതി ദത്ത സസ്യങ്ങളുടെ പങ്കു ചില്ലറയൊന്നുമല്ല. ആധുനിക വൈദ്യശാസ്ത്രം വളരുന്നതിനു മുന്‍പും ആരോഗ്യകരമായ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. ആരോഗ്യകരമായ ഭക്ഷണ, ജീവിത രീതികള്‍ മാത്രമല്ല, ആരോഗ്യകരമായ രീതിയില്‍ ഇത്തരം സസ്യങ്ങളാല്‍ രോഗ നിയന്ത്രണവും ഇവരുടെ രീതിയായിരുന്നു.

പണ്ടത്തെ തലമുറയ്ക്കറിയാവുന്ന പല ചെടികളുടേയും ഔഷധ ഗുണങ്ങള്‍ ഇപ്പോഴുള്ളവര്‍ക്ക് അറിഞ്ഞൂ കൂടാ എന്നതാണ് വാസ്തവം. ഇതു കൊണ്ടാണ് ഒരു പരിധി വരെ ഇവയെ നാം അവഗണിയ്ക്കുന്നത്. വേലിയിറമ്പിലും തൊടിയുലമെല്ലാം ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ വെറും കാട്ടു ചെടികളായി നാം നിസാരവല്‍ക്കരിയ്ക്കുന്ന പല ചെടികളും ഇത്തരത്തില്‍ ഗുണങ്ങള്‍ ഏറെയുള്ളവയാണ്. രോഗം മാറാനും രോഗം വരാതെ തടയാനും ഇവ സഹായിക്കും.

ഇത്തരത്തിലെ ഒരു ചെടിയാണ് മണിത്തക്കാളി. നമ്മുടെ വേലിയിറമ്പുകളില്‍ ചിലപ്പോള്‍ കാണുന്ന ഒരു ചെടി. ചെറിയ തക്കാളിയോടു സാമ്യമുള്ള, പഴുത്താല്‍ ചുവപ്പും കറുപ്പും നിറത്തിലെ കായ്ഫലം കാണുന്ന ഈ സസ്യം വഴുതനങ്ങ വിഭാഗത്തില്‍ പെട്ടതാണ്. ചില സ്ഥലത്ത് ഇതിനെ കരിന്തക്കാളി എന്നും മുളകു തക്കാളിയെന്നും മണത്തക്കാളി എന്നുമെല്ലാം വിളിയ്ക്കുന്നുണ്ട്. ഇതിന്റെ ഫലത്തിന് കയ്പു കലര്‍ന്ന മധുരമാകും. ഈ കായയും ഇതിന്റെ ഇലയുമെല്ലാം ആരോഗ്യ സമ്പുഷ്ടമാണ്. സോളാനം നൈഗ്രം എന്നാണ് ഇതു പൊതുവേ അറിയപ്പെടുന്നത്.

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, നിയോസിന്‍, ജീവതം സി, ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കായകള്‍ ഉണക്കിയും ഉപയോഗിയ്ക്കാം.

ആയുര്‍വേദ, പ്രകൃതി ചികിത്സകളില്‍

ആയുര്‍വേദ, പ്രകൃതി ചികിത്സകളില്‍

ആയുര്‍വേദ, പ്രകൃതി ചികിത്സകളില്‍ ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണ് ഇത്. ആയുര്‍വേദത്തില്‍ ത്രിദോശ ശമനത്തിന്, അതായത് വാത,പിത്ത, കഫ ശമനത്തിന് ഉപയോഗിയ്ക്കുന്ന ഒന്ന്. ആയുര്‍വേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് അസുഖങ്ങള്‍ക്കു കാരണമാകുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ രോഗത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ക്യാന്‍സര്‍ വരാതെ തടയാനും വന്നവര്‍ക്കും ഇത് ഏറെ നല്ലതാണ്. ഇതിന്റെ കായയ്ക്കാണ് ഇക്കാര്യത്തില്‍ പങ്കേറെ. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണമാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഇതു സഹായിക്കുന്നു.

ആന്റി ബാക്ടിരീയല്‍

ആന്റി ബാക്ടിരീയല്‍

ആന്റി ബാക്ടിരീയല്‍ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ ബാക്ടീരിയല്‍ സംബന്ധമായ പല രോഗങ്ങളും തടയാന്‍ സഹായിക്കും.

വേദന സംഹാരി

വേദന സംഹാരി

നല്ലൊരു വേദന സംഹാരി കൂടിയാണ് ഈ പ്രത്യേക സസ്യം. ഇത് ശരീരത്തിലുണ്ടാകുന്ന തിണര്‍പ്പും നീരുമെല്ലാം തടയാന്‍ സഹായിക്കുന്നു. വേദനകളിലല്‍ നിന്നും മോചനം നല്‍കുന്നു. ഇതിന്റെ ഫലം കഴിയ്ക്കാം.

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍

തൊണ്ട വേദനയ്ക്കും തൊണ്ടയിലെ അണുബാധയ്ക്കുമെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഇതു കഴിയ്ക്കുന്നത്. ഇതു പോലെ മൗത്ത് അള്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്.

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ശരീരത്തിലുണ്ടാകുന്ന കുരു പോലെയുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഇത് പല ചര്‍മ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിയ്ക്കാം. ഇതിന്റെ ഫലം കഴിയ്ക്കാം. ഇതിന്റെ ഇല അരച്ചിടാം.

പുരുഷന്മാരില്‍ കോണ്‍ട്രാസെപ്റ്റീവ്

പുരുഷന്മാരില്‍ കോണ്‍ട്രാസെപ്റ്റീവ്

പുരുഷന്മാരില്‍ കോണ്‍ട്രാസെപ്റ്റീവ് ഗുണം നല്‍കുന്ന ഒന്നാണിത്. ഇതിന്റെ ഉപയോഗം പുരുഷന്മാരില്‍ ബീജക്കുറവിനു വഴിയൊരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇതു കാരണമാകുന്നു.

സ്‌കര്‍വി, ഹെര്‍പിസ്‌

സ്‌കര്‍വി, ഹെര്‍പിസ്‌

സ്‌കര്‍വി, ഹെര്‍പിസ്‌ പോലെയുള്ള പോലുള്ള പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമായതാണ് ഈ പ്രത്യേക പ്രയോജനങ്ങള്‍ നല്‍കുന്നത്.

നല്ലൊരു ആന്റിപൈറെറ്റിക്

നല്ലൊരു ആന്റിപൈറെറ്റിക്

നല്ലൊരു ആന്റിപൈറെറ്റിക് കൂടിയാണ് ഇത്. കുട്ടികളിലും മറ്റും പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതിന്റെ ഫലം മറ്റു പച്ചക്കറികള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കാം.

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ നല്ലതാണ്. അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ് മണിത്തക്കാളി. ഇതിന്റെ ഫലം കഴിയ്ക്കുകയോ ഇല വേവിച്ചു കഴിയ്ക്കുകയോ ചെയ്യാം.

കരള്‍, ഹൃദയാരോഗ്യത്തിന്

കരള്‍, ഹൃദയാരോഗ്യത്തിന്

കരള്‍, ഹൃദയാരോഗ്യത്തിന് ഉത്തമമാണ് മണിത്തക്കാളി. ഇത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇല വേവിച്ചു കഴിയ്ക്കാം. കായ കഴിയ്ക്കാം. ഇവയില്‍ നിന്നുള്ള നീരെടുത്ത് കഴിയ്ക്കാം. ഇതെല്ലാം ഗുണം നല്‍കും.

 സൗന്ദര്യത്തിനും

സൗന്ദര്യത്തിനും

ചര്‍മ രോഗങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യത്തിനും ഇതു നല്ലതാണ്. ഇതിന്റെ കായയിലെ ചെറിയ അരികള്‍ മുഖത്തെ പാടുകള്‍ക്കും കുത്തുകള്‍ക്കും മീതേ ഉരസാം. അതായത് പഴുത്ത പഴം മുഖത്തു മസാജിനായി ഉപയോഗിയ്ക്കാം. മുഖത്തെ പാടുകള്‍ക്കുള്ള പരിഹാരമാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതും ചര്‍മാരോഗ്യത്തെ സഹായിക്കുന്നു.

English summary

Health Benefits OF Manithakkali Solanum Nigrum

Health Benefits OF Manithakkali Solanum Nigrum, Read more to know about,
Story first published: Friday, March 1, 2019, 12:39 [IST]
X
Desktop Bottom Promotion