For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമച്ചമിട്ട വെളളം അമൃതിന്‍ ഗുണം നല്‍കും

രാമച്ചമിട്ട വെളളം അമൃതിന്‍ ഗുണം നല്‍കും

|

ആരോഗ്യത്തിന് നമ്മെ സഹായിക്കുന്ന പ്രകൃതി ദത്തമായ ചേരുവകള് പലതുണ്ട്. പലതും യാതൊരു മായവുമില്ലാതെ പ്രകൃതി തന്നെ നല്‍കുന്നവ. ഇവയുടെ പലതിന്റേയും ഗുണം മനസിലാക്കാതെ പോകുമ്പോഴാണ് നാം പലപ്പോഴും വലിയ വില കൊടുത്ത് കൃത്രിമ കൂട്ടുകള്‍ക്കു പുറകേ പോകുന്നത്.

പൊതുവേ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ആയുര്‍വേദവും നാട്ടുവൈദ്യവുമെല്ലാം ആളുകള്‍ വിശ്വസിയ്ക്കുന്നവയാണ്. ഇതില്‍ ഉപയോഗിയ്ക്കുന്ന പലതും ഒന്നല്ല, പല തരത്തിലും ആരോഗ്യത്തിന് ഗുണകരമാണ്. ഏതെങ്കിലും ഒരു പ്രയോജനം കരുതിയാണ് ഇതു തെരഞ്ഞെടുക്കുന്നതെങ്കിലും പല ഗുണങ്ങളും നല്‍കുന്നവയാണ് മിക്കവാറും ചേരുവകള്‍.

ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളം ആന്തരികാവയവങ്ങളുടേയും ചര്‍മത്തിന്റേയുമെല്ലാം ആരോഗ്യത്തിന് ഉത്തമവുമാണ്.

വെള്ളത്തില്‍ നാം പൊതുവേ പല വസ്തുക്കളുമിട്ടു തിളപ്പിയ്ക്കാറുണ്ട്. ഇതില്‍ പതിമുഖം, കരിങ്ങാലി എന്നിവയെല്ലാം പ്രസിദ്ധമാണ്. അധികം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് രാമച്ചം. രാമച്ചമിട്ടു തിളപ്പിച്ച വെള്ളം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആയുര്‍വേദ മരുന്നുകളില്‍ പെടുത്താവുന്ന ഇത് ചര്‍മത്തിനും ഒരുപോലെ നല്ലതാണ്.

വെറ്റിവെര്‍ എന്നാണ് ഇത് പൊതുവേ ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്. നെല്‍ച്ചെടിയ്ക്കു സമാനമായി വളരുന്ന ഇതിന്റെ വേരുകളാണ് പൊതുവേ ഉപയോഗിയ്ക്കുന്നുണ്ട്. ഇതിന്റെ ഓയിലും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേക സുഗന്ധമുള്ള രാമച്ചം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

വേനലില്‍ മറ്റേതു വെള്ളത്തേക്കാളും നല്ലതാണ് ഇത്. രാമച്ചമിട്ട വെള്ളം പല തരത്തിലെ ആരോഗ്യപരമായ പ്രയോജനങ്ങളും നല്‍കുന്നു. രാമച്ചം ഇട്ടു തിളപ്പിയ്ക്കാം. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ രാമച്ചം ഇട്ടു വയ്ക്കാം. മണ്‍കൂജയില്‍ ഒഴിച്ചു വച്ചാല്‍ ഗുണം ഏറും. ഇതെങ്ങനെ എന്നറിയൂ,

 ഈര്‍പ്പം

ഈര്‍പ്പം

ശരീരത്തില്‍ ഈര്‍പ്പം, അഥവാ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് രാമച്ചം. നല്ലൊരു ദാഹശമനിയായ ഇത് ശരീരത്തിന് തണുപ്പു നല്‍കുന്ന ഒന്നാണ്. ഇതാണ് വേനല്‍ച്ചൂടില്‍ ശരീരത്തിന് ഗുണം നല്‍കുന്നതും വേനല്‍ച്ചൂടു കാരണമുള്ള പല രോഗങ്ങളും അകറ്റാന്‍ സഹായിക്കുന്നതും. ക്ഷീണം മാറാനും ഉന്മേഷം ലഭിയ്ക്കാനും രാമച്ചമിട്ട വെള്ളം മണ്‍കൂജയില്‍ ഒഴിച്ചു വച്ച് കുടിച്ചാല്‍ മതിയാകും.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നാണ് രാമച്ചം. ഇതു വഴി ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും പടിപ്പുറത്തു നിര്‍ത്താം. ടോക്‌സിനുകള്‍ അടിഞ്ഞു കൂടി വരുന്ന ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. രക്തശുദ്ധി വരുത്തുന്ന ഒന്നു കൂടിയാണ് രാമച്ചം. ഇതു കൊണ്ടു തന്നെ രക്തംസബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരവും.

നല്ലൊരു ആന്റിസെപ്റ്റിക്

നല്ലൊരു ആന്റിസെപ്റ്റിക്

നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാണ് ഇത്. വിയര്‍പ്പു കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അമിത വിയര്‍പ്പു തടയാനും വിയര്‍പ്പു നാറ്റം ഒഴിവാക്കാനും ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകും. ഇത് അരച്ചു ദേഹത്തു പുരട്ടിയാല്‍ ചൂടു കുരു ശമിയ്ക്കുന്നു. ശരീരത്തിലെ നിറ വ്യത്യാസത്തിനുമുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരം ചുട്ടു നീറുന്നതിനും

ശരീരം ചുട്ടു നീറുന്നതിനും

രാമച്ച വിശറി കൊണ്ടു വീശിയില്‍ ചൂടുകാലത്തു ശരീരത്തിന് കുളിര്‍മ ഏറെ ലഭിയ്ക്കും. ഇതിന്റെ എണ്ണ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്നു. ശരീരം ചുട്ടു നീറുന്നതിനും ഇത് അരച്ചിട്ടാല്‍ മതിയാകും. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. രാമച്ചം കൊണ്ടുണ്ടാക്കിയ സ്‌ക്രബര്‍ ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മം മൃദുവാകാനും വൃത്തിയാകാനും ഏറെ നല്ലതാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് രാമച്ചമിട്ട വെള്ളം. ഇത് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു കൊണ്ടു തന്നെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്.

പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍

പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍

പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് രാമച്ചം. ഇതിട്ട വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇതുപോലെ ചുമയുണ്ടെങ്കില്‍ ഇത് കത്തിച്ച പുക ശ്വസിയ്ക്കുന്നതും ഏറെ പ്രയോജനം നല്‍കും.

മൂത്ര സംബന്ധിയായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

മൂത്ര സംബന്ധിയായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

മൂത്ര സംബന്ധിയായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് രാമച്ചം. മൂത്രത്തിലെ അണുബാധ മാറാനും ഇതു തടയാനുമുള്ള നല്ലൊരു വഴിയാണിത്. മൂത്രച്ചൂടു പോലെയുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഒരു കഷ്ണം, കുക്കുമ്പര്‍, ക്യാരറ്റ്, ഇഞ്ചി എന്നിവയും ഒരു കഷ്ണം രാമച്ചവുമിട്ട് ജ്യൂസ് തയ്യാറാക്കി 10 ദിവസവും അടുപ്പിച്ചു കുടിച്ചാല്‍ മൂത്ര സംബന്ധമായ രോഗങ്ങള്‍ മാറും.

ബിപി

ബിപി

ബിപി നിയന്ത്രണത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതും ഉണക്കിയ തണ്ണിമത്തന്‍ കുരുവും ചേര്‍ത്തു ചതച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം ദിവസം രണ്ടു നേരം അടുപ്പിച്ച് ഒരു മാസം കഴിയ്ക്കുന്നത് ബിപി നിയന്ത്രണത്തിനു സഹായിക്കും. ബിപി നിയന്ത്രിയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് രാമച്ചം.

നെര്‍വസ് സിസ്റ്റം

നെര്‍വസ് സിസ്റ്റം

നെര്‍വസ് സിസ്റ്റം അതായത് നാഡീവ്യൂഹത്തിന് ആരോഗ്യകരമായ ഒന്നാണ് ഈ പാനീയം. ഇത് സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ദേഷ്യം, അസ്വസ്ഥത, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം പരിഹരിയ്ക്കാന്‍ ഈ വെള്ളത്തിനു സാധിയ്ക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം പോലുള്ളവയ്ക്കും ഇത് ഏറെ നല്ലതാണ്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഈ വെള്ളം കുടിയ്ക്കുന്നത് ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. ഇത് ദിവസവും രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചു നോക്കൂ. ഗുണമുണ്ടാകും. കുട്ടികള്‍ക്കടക്കം ഇത് ഏറെ ഗുണകരമാണ്. തലച്ചോറിനേയും ഇതു വഴി മനസിനേയും ശാന്തമാക്കുന്നതും ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ്.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. രണ്ടു വയസിനു മീതേയുളള കുട്ടികള്‍ക്ക് ഈ വെള്ളം ദിവസവും കൊടുക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. അസുഖം തടഞ്ഞു നിര്‍ത്തുകയും ചെയ്യും.

തലവേദന

തലവേദന

തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതു പോലെ വാതം, സന്ധി വേദന തുടങ്ങിയ പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കുകയും ചെയ്യുന്നു. ഇത് അരച്ചിടുന്നതും നല്ലതാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് രാമച്ചം. ഇത് ലിവര്‍ പ്രവര്‍ത്തനങ്ങനെ സഹായിക്കുന്നു. ഇതു വഴി മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിനെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു.

English summary

Health Benefits Of Drinking Ramacham Vetiver Water

Health Benefits Of Drinking Ramacham Vetiver Water, Read more to know about,
Story first published: Wednesday, February 20, 2019, 11:06 [IST]
X
Desktop Bottom Promotion