For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുരാരോഗ്യത്തിന് 'ഓം' ദിവസവും ഉരുവിടൂ

|

ഓം ദിവസവും 3 തവണ ഉച്ചരിച്ചാല്‍....

ഓം ഓംകാരം എന്നാണ് അറിയപ്പെടുന്നത്. അനാദിയായി ശബ്ദം എന്ന് ഇതിനെ പറയാം. മന്ത്രോച്ചാരണം എന്നും കൂടി ഇത് അറിയപ്പെടുന്നുണ്ട്.

ഓം എന്ന ശബ്ദം പലപ്പോഴും സ്പിരിച്വല്‍ രീതി മാത്രമായാണ് കണക്കാക്കുന്നതെങ്കിലും ഇതിന് ആരോഗ്യ പരമായ പല ഗുണങ്ങളുമുണ്ടെന്നാണ് സയന്‍സ് വ്യക്തമാക്കുന്നത്. ദിവസവും ഓം എന്ന മന്ത്രം ഉച്ചരിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, ഇത് മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നുണ്ട്.

aum

ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .

ഗണപതിയുടെ ഭൗതിക രൂപമാണ്‌ ഓം ആയി ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും ,താഴത്തേതു വയറായും ,ഓം ന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു .

ഇന്ത്യൻ മതവിശ്വാസപ്രകാരം ഈ പുണ്യ ശബ്ദം ആത്മീയ ചിഹ്നം കൂടിയാണ് .ഹിന്ദു മതത്തിലെ ഒരു മന്ത്രം എന്നതിനുപരി ഇത് ബുദ്ധ -ജൈന മതത്തിന്റെയും ഒരു ഭാഗമാണ് . പുരാതന മധ്യകാല കയ്യെഴുത്ത്പ്രതികൾ ,ക്ഷേത്രങ്ങൾ ,ആശ്രമങ്ങൾ ,ഹിന്ദു -ബുദ്ധ -ജൈനരുടെ മത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള ഒരു ഐക്കൺ ഓം ആണ് .

ഓം എന്ന മന്ത്രം നല്‍കുന്ന ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഓം എന്ന മന്ത്രോച്ചാരണം. ഇത് കൃത്യമായ രീതിയില്‍ ഉച്ചരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഓക്‌സിജന്‍ ശരീര കോശങ്ങളുടെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ഓം ഉച്ചരിയ്ക്കുമ്പോള്‍ നമ്മുടെ ശ്വാസോച്ഛാസം ദീര്‍ഘമാകുന്നതാണ് കാരണം.

സ്‌ട്രെസും ടെന്‍ഷനുമെല്ലാം

സ്‌ട്രെസും ടെന്‍ഷനുമെല്ലാം

ഇന്നത്തെ കാലത്ത് സ്‌ട്രെസും ടെന്‍ഷനുമെല്ലാം പലരേയും അലട്ടുന്ന ഒന്നാണ. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണടച്ചു പിടിച്ച് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്ത് ഈ വാക്ക് ഉച്ചരിച്ചു നോക്കൂ. സ്‌ട്രെസും ടെന്‍ഷനുമെല്ലാം പുറന്തള്ളപ്പെടുന്നത് അനുഭവിച്ചറിയാന്‍ സാധിയ്ക്കും.

സ്‌പൈനല്‍ കോഡിനെ

സ്‌പൈനല്‍ കോഡിനെ

ഓം ഉച്ചാരണം സ്‌പൈനല്‍ കോഡിനെ സ്വാധീനിയ്ക്കുന്നുവെന്നും സ്‌പൈനല്‍ കോഡിനെ ശക്തിപ്പെടുത്തുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു ചൊല്ലുമ്പോഴുണ്ടാകുന്ന വൈബ്രേഷനുകളാണ് ഈ ഗുണം നല്‍കുന്നത്.

തലച്ചോറിന്

തലച്ചോറിന്

തലച്ചോറിന് ആരോഗ്യം നല്‍കുന്ന, ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ഓം ഉച്ചാരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏകാഗ്രത വര്‍ദ്ധിയ്ക്കും. കണ്ണടച്ചിരുന്ന ഓം ചൊല്ലുമ്പോള്‍ ശരീരവും മനസും തലച്ചോറുമെല്ലാം ഈ പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിയ്ക്കുന്നു. ഇത് ദിവസവും അല്‍പ സമയം ഉരുവിടുന്നത് കുട്ടികളുടെ പഠനത്തിനും മറ്റും ഏറെ നല്ലതുമാണ്. രക്തപ്രവാഹവും ഓക്‌സിജന്‍ സഞ്ചാരവും ഗുണകരമാകുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഓം ഉച്ചാരണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ഓക്‌സിജന്‍ സഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുന്നതുമെല്ലാമാണ് കാരണം. ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നതാണ് കാരണം. ഓം ഉച്ചരിയ്ക്കുമ്പോള്‍ പുറം ലോകവുമായി ബന്ധം നഷ്ടപ്പെടുന്നു. ഉള്ളിലേയ്ക്കു കേന്ദ്രീകരിയ്ക്കുന്നു. ഇതു വഴി ശ്വസനവും ഹൃദയമിടിപ്പുമെല്ലാം താളത്തിലാകുന്നു.

നല്ല ഉറക്കത്തിനുള്ള

നല്ല ഉറക്കത്തിനുള്ള

നല്ല ഉറക്കത്തിനുള്ള, ചിട്ടയായ ഉറക്കത്തിനുള്ള നല്ലൊരു വഴിയാണിത്. നേരത്തെ ഉറങ്ങുക, നേരത്തെ ഉണരുക എന്നതാണ് ആരോഗ്യകരമായ ജീവിത ചര്യ. ഓം എന്ന ഉച്ചാരണം ഇതിന് ഏറെ സഹായിക്കുന്നു. ടെന്‍ഷന്‍ ഒഴിഞ്ഞ് സുഖകരമായ ഉറക്കത്തിനു സഹായിക്കുന്നു. കിടക്കാന്‍ നേരം ഓം ചൊല്ലാം, ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ഇതു ചെയ്യാം. അദ്ഭുതപ്പെടുത്തുന്ന ഗുണം ലഭിയ്ക്കും

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ് ഓം എന്ന ഉച്ചരാണമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മന്ത്രോച്ചാരണത്തിലൂടെ ഓം എന്ന വാക്കില്‍ നിന്നുണ്ടാകുന്ന ഊര്‍ജം ശരീരമാസകലം വ്യാപിയ്ക്കുന്നു. ശരീരത്തില്‍ ഊര്‍ജമുണ്ടാക്കുന്നു.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഓം എന്ന ഉച്ചാരണം ഏറെ നല്ലതാണെന്നു റിസര്‍ച്ച ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദഹനം കൃത്യമാക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണ്. മന്ത്രോച്ചാരണത്തില്‍ നിന്നുണ്ടാകുന്ന പ്രകമ്പനങ്ങളാണ് ഇതിനു സഹായിക്കുന്നത്.

നിങ്ങളുടെ ഇമോഷനുകളെ

നിങ്ങളുടെ ഇമോഷനുകളെ

നിങ്ങളുടെ ഇമോഷനുകളെ, അതായത് വികാരങ്ങളെ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. മനസിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്നും മനസില്‍ നിന്നും നെഗറ്റീവ് ഊര്‍ജം പുറന്തള്ളുന്നതിന് ഓം എന്ന ഉച്ചാരണം സഹായിക്കുന്നു. ഓം എന്ന ശബ്ദത്തിലൂടെ, ഇത് ഉറക്കെ ചൊല്ലുന്നതിലൂടെ ചുറ്റുപാടും നാം ഊര്‍ജം നിറയ്ക്കുന്നു, ഒപ്പം ഉള്ളില്‍ തന്നെയും.

ഓം എന്നാല്‍

ഓം എന്നാല്‍

ഓം എന്നാല്‍ എഒയു എന്ന മൂന്നക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അയില്‍ തുടങ്ങി എയിലൂടെ സഞ്ചരിച്ച് എമ്മില്‍ അവസാനിയ്ക്കുന്നു. ഇംഗ്ലീഷില്‍ ഓം ഇതേ രീതിയിലാണ് എഴുതുന്നതും. നാം കൃത്യമായി ഓം ഉച്ചരിയ്ക്കണമെങ്കില്‍ ഇതേ രീതിയില്‍ തുടങ്ങണം. അഓഎം എന്നാണ് ഉച്ചാരണം. നിവര്‍ന്ന് ശാന്തമായ ഒരിടത്ത് കണ്ണുകള്‍ അടച്ച് മനസിലേയ്ക്കു കേന്ദ്രീകരിച്ച് ഇതു ചൊല്ലണം. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. അഓഎം എന്നീ മൂന്നു വാക്കുകളും ചൊല്ലുമ്പോള്‍ വരണം. കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ദിവസവും ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇതു ചൊല്ലാം.

അനന്തമായ ബോധാവസ്ഥയെ

അനന്തമായ ബോധാവസ്ഥയെ

എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ , യു - എന്നത് സ്വപ്ന അവസ്ഥ , എം - എന്നത് ദീർഘ നിദ്ര എന്നതുമാണ്‌ .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു .

English summary

Chanting Aum Daily Gives Enormous Health Benefits

Chanting Aum Daily Gives Enormous Health Benefits, Read more to know about,
Story first published: Tuesday, March 12, 2019, 10:20 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more