For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണങ്ങാത്ത മുറിവും,വെളുത്തപാടും;അര്‍ബുദ മുന്‍ഗാമി

|

ക്യാന്‍സര്‍ എപ്പോഴും നമ്മളെയെല്ലാം പ്രശ്‌നത്തിലാക്കുന്ന ഒരു ഗുരുതരാവസ്ഥ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാരണങ്ങള്‍ കൊണ്ട് പ്രതിസന്ധിയില്‍ ആവുന്നവര്‍ക്ക് രോഗനിര്‍ണയം കൃത്യസമയത്ത് നടത്താന്‍ ആവാത്തതില്‍ കുറ്റബോധം തോന്നാം. ആരോഗ്യത്തിന് വില്ലനാവുന്ന ക്യാന്‍സര്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. കാരണം രോഗനിര്‍ണയം കൃത്യമായി നടത്തിയാല്‍ ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പുകയില, മദ്യം, പാന്‍മസാല എന്നിവ ശരീരത്തിന് അനാരോഗ്യകരമായതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇവ ശരീരത്തിന് മാത്രമല്ല വായിലും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ മാറ്റങ്ങളെ ഗൗരവത്തില്‍ എടുക്കാതിരുന്നാല്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. വായിലെ ചര്‍മ്മത്തിന്റെ നിറം മാറ്റം മുതല്‍ വായിലെ അര്‍ബുദം വരെ പലപ്പോഴും ഇതിന്റെ കാരണമാകാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നതിന് മുന്‍പ് അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അറിയണം.

<strong>most read:വയറ്റില്‍ നിന്ന് ഇടക്കിടക്ക് ശബ്ദമോ,പരിഹാരമിതാ</strong>most read:വയറ്റില്‍ നിന്ന് ഇടക്കിടക്ക് ശബ്ദമോ,പരിഹാരമിതാ

വായിലെ ക്യാന്‍സറിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ തന്നെ ല്യൂക്കോപ്ലാക്കിയ എന്ന അവസ്ഥക്ക് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. എന്താണ് ല്യൂക്കോപ്ലേക്കിയ എന്നും ഇതിന്റെ കാരണങ്ങളും ചികിത്സയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെയെല്ലാം വായില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് പലരും ശ്രദ്ധിക്കാറില്ല. അതിലുപരി ഇത് ക്യാന്‍സറിലേക്ക് നയിക്കും എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്താണ് ല്യൂക്കോപ്ലേക്കിയ എന്ന് നോക്കാം.

അര്‍ബുദത്തിന്റെ മുന്‍ഗാമി

അര്‍ബുദത്തിന്റെ മുന്‍ഗാമി

വായില്‍ ഉണ്ടാവുന്ന വെളുത്ത പാടുകളാണ് ല്യൂക്കോപ്ലേക്കിയ. ഇത് പലപ്പോഴും പുകവലിക്കുന്നവരിലും മുറുക്കുന്നവരിലും മറ്റു ഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലും അല്‍പം കൂടുതലായി കാണപ്പെടുന്നുണ്ട്. കവിളുകള്‍ക്കുള്ളിലും മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്നിടത്തുമായാണ് ഇവ ഉണ്ടാവുന്നത്. ഇവ പല വിധത്തിലാണ് ഉണ്ടാവുന്നത്. ചിലത് അതികഠിനമായ വേദനയും നീറ്റലും സമ്മാനിക്കുന്നു.

 തിരിച്ചറിയാന്‍

തിരിച്ചറിയാന്‍

ല്യൂക്കോപ്ലേക്കിയ തിരിച്ചറിയാന്‍ അവ വെളുത്ത പാടുകള്‍ക്കിടയില്‍ ചുവന്ന തരികളായോ അല്ലെങ്കില്‍ ചുവന്ന കുത്തുകളായോ ആയിരിക്കും കാണപ്പെടുന്നത്. ചുവന്ന നിറത്തിലുള്ളവയാണ് ഏറ്റവും അപകടകാരികള്‍. ഇതിന്റെ ഫലമായി വായില്‍ സഹിക്കാനാവാത്ത വേദനയും എരിവും അനുഭവപ്പെടുന്നു. കൃത്യമായ രോഗനിര്‍ണയം തന്നെയാണ് ഇത് തിരിച്ചറിയാനും മാറുന്നതിനും സഹായിക്കുന്നത്.

തൊലിയുടെ നിറവ്യത്യാസം ശ്രദ്ധിക്കാം

തൊലിയുടെ നിറവ്യത്യാസം ശ്രദ്ധിക്കാം

വായിലെ തൊലിയുടെ നിറവ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ അത് വായ പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വായിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പുകയില ചവക്കുന്നതാണ് ഇതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. മറ്റ് കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ല്യൂക്കോപ്ലേക്കിയയുടെ മറ്റ് കാരണങ്ങള്‍ ഇവയാണ്. വായിലുണ്ടാവുന്ന മുറിവ്, അതിന് കാരണമാകുന്നത് പലപ്പോഴും നമ്മള്‍ കവിളിനിരുവശവും കടിക്കുന്നതാണ്, പല്ലിന്റെ മൂര്‍ച്ച, വെപ്പു പല്ലുകള്‍ കൃത്യമായി ഫിറ്റ് ചെയ്യാത്തത്, ശരീരത്തിലെ ഇന്‍ഫ്‌ളമേറ്ററി കണ്ടീഷന്‍സ്, മദ്യത്തിന്റേയും പുകയിലയുടേയും അമിത ഉപയോഗം, ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ചികിത്സിച്ചില്ലെങ്കില്‍ ഇത് ക്യാന്‍സര്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ല്യൂക്കോപ്ലേക്കിയ തിരിച്ചറിയാം

ല്യൂക്കോപ്ലേക്കിയ തിരിച്ചറിയാം

ല്യൂക്കോപ്ലേക്കിയ തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടാണ്. കാരണം വായില്‍ ഉണ്ടാവുന്ന അള്‍സര്‍ പോലുള്ള അവസ്ഥകള്‍ പലപ്പോഴും ല്യൂക്കോപ്ലേക്കിയ പോലെയായിരിക്കും ആദ്യ കാഴ്ചയില്‍. എന്നാല്‍ സംശയം തോന്നിയാല്‍ ഇത് തിരിച്ചറിയാന്‍ നല്ലൊരു ഡന്റിസ്റ്റിനെ സമീപിക്കാന്‍ ശ്രദ്ധിക്കുക. ല്യൂക്കോപ്ലേക്കിയ ആണെങ്കില്‍ അതില്‍ നിന്നുണ്ടാവുന്ന മുറിവുകളില്‍ നിന്ന് പെട്ടെന്ന് തന്നെ രക്തം വരുന്നതിനുള്ള സാധ്യതയുണ്ട്.

ക്യാന്‍സറായി മാറുമ്പോള്‍

ക്യാന്‍സറായി മാറുമ്പോള്‍

ല്യൂക്കോപ്ലേക്കിയ എന്ന അവസ്ഥയില്‍ ഉണ്ടാവുന്ന വ്രണങ്ങള്‍ പലപ്പോഴും ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മുറിവുകള്‍ ആണെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാവാം. മാത്രമല്ല രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാവുന്നു. ല്യൂക്കോപ്ലേക്കിയ എന്ന രോഗം ക്യാന്‍സറായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചെറിയ സംശയം തോന്നിയാല്‍ പോലും അത് അവഗണിക്കാതിരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ല്യൂക്കോപ്ലേക്കിയ വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ഇത് വായിലെ അര്‍ബുദത്തില്‍ നിന്നും ല്യൂക്കോപ്ലേക്കിയയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

കേടുവന്ന പല്ലുകള്‍ മാറ്റുക

കേടുവന്ന പല്ലുകള്‍ മാറ്റുക

ഒരു കാരണവശാലും കേടുവന്ന കൃത്രിമ പല്ലുകള്‍ വീണ്ടും ഉപയോഗിക്കരുത്. കേടുവന്ന പല്ലുകള്‍, മൂര്‍ച്ചയേറിയ അരികുകളുള്ള പല്ലുകള്‍, ചെരിഞ്ഞ് വരുന്ന പല്ലുകള്‍, വായില്‍ തന്നെ ഉണ്ടാവുന്ന പൊട്ടിയ പല്ലുകള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ല്യൂക്കോപ്ലേക്കിയ എന്ന അവസ്ഥയിലേക്കും അവിടെ നിന്ന് ക്യാന്‍സറിലേക്കും നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

പല്ലിന്റെ ഗുണനിലവാരം

പല്ലിന്റെ ഗുണനിലവാരം

പല്ലിന്റെ ഗുണ നിലവാരത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ട് അവസ്ഥകള്‍ വിലയിരുത്തേണ്ടതുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ്. ല്യൂക്കോപ്ലേക്കിയ പോലുള്ള അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല.

ചൂടുള്ള ഭക്ഷ്യ വസ്തുക്കള്‍

ചൂടുള്ള ഭക്ഷ്യ വസ്തുക്കള്‍

സ്ഥിരമായി ഒരളവില്‍ കൂടുതല്‍ ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കരുത്. സ്ഥിരമായി ഇത് ഉപയോഗിച്ചാല്‍ അത് തൊണ്ടയിലെ ക്യാന്‍സറിന് വരെ കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.

 വെളുത്ത പാടുകള്‍

വെളുത്ത പാടുകള്‍

വായില്‍ വളരെകൃത്യമായ രീതിയില്‍ മാറാതെ നില്‍ക്കുന്ന വെളുത്ത പാടുകള്‍ കണ്ടാല്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുമെന്ന് സംശയമില്ലാതെ പറയാവുന്നതാണ്. ഒരു കാരണവശാലും ഇതിനെ നിസ്സാരമായി തള്ളിക്കളയരുത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം നിങ്ങളുടെ ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം.

 രോഗം തിരിച്ചറിയാന്‍

രോഗം തിരിച്ചറിയാന്‍

ല്യൂക്കോപ്ലേക്കിയ അര്‍ബുദത്തിലേക്ക് എത്തിയോ എന്ന് മനസ്സിലാക്കാന്‍ ആദ്യം ബയോപ്‌സി പോലുള്ള പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ല്യൂക്കോപ്ലേക്കിയക്ക് മൗത്ത് വാഷും, മറ്റ് ജെല്ലുകളും നല്‍കാറുണ്ട്. മാത്രമല്ല പല വിധത്തിലുള്ള കുത്തിവെപ്പുകളും നല്‍കാറുണ്ട്. എങ്കിലും ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ ആദ്യം കൃത്യമായ രോഗനിര്‍ണയം നടത്തുകയാണ് ചെയ്യേണ്ടത്.

English summary

Leukoplakia: causes, symptoms, diagnosis and treatment

Leukoplakia is a condition in which thick white patches on your tongue. It will increase your risk of oral cancer. Check out the causes, symptoms, diganosis and treatment.
X
Desktop Bottom Promotion