For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളില്‍ ഓവുലേഷന്‍ നടക്കുന്നില്ലേ, അവസ്ഥ മോശമാണ്

|

സാധാരണ ഇരുപത്തി എട്ട് ദിവസമുള്ള ആര്‍ത്തവ ചക്രത്തില്‍ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. ഈ സമയത്ത് ഗര്‍ഭധാരണ സാധ്യത വളരെ കൂടുതലാണ്. അണ്ഡവിസര്‍ജനം നടക്കാത്ത അവസ്ഥയില്‍ സുരക്ഷിത കാലമെന്നാണ് പറയുന്നത്.

ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ് പലപ്പോഴും ഓവുലേഷന്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ഭയക്കേണ്ടതാണ്. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തിന് കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി</strong>Most read: നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി

എന്നാല്‍ കൃത്യമായ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാവുന്നില്ല. പക്ഷേ അണ്ഡവിസര്‍ജനവും ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. കാരണം ഓവുലേഷന്‍ നടക്കാത്ത അവസ്ഥകള്‍ക്ക് പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. അണ്ഡവിസര്‍ജനത്തിന് വില്ലനാവുന്ന അല്ലെങ്കില്‍ ഓവുലേഷന്‍ കൃത്യമല്ലാതാക്കുന്നതിന് ചില പ്രധാന കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമല്ല ഓവുലേഷന്‍ പ്രശ്‌നങ്ങളും വളരെയധികം പ്രധാനപ്പെട്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഓവുലേഷന്‍ നടക്കുന്നില്ല എന്നതിന് ചില തെളിവുകള്‍ ശരീരം കാണിക്കുന്നുണ്ട്. ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം ലക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല പലപ്പോഴും വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ അണ്ഡവിസര്‍ജനം നടക്കുന്നില്ല എന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

വജൈനല്‍ ഡിസ്ചാര്‍ജിന്റെ അഭാവം

വജൈനല്‍ ഡിസ്ചാര്‍ജിന്റെ അഭാവം

ഓവുലേഷന്‍ സമയത്ത് യോനിയില്‍ നിന്നും ഡിസ്ചാര്‍ജ് വരുന്നുണ്ട്. എന്നാല്‍ അണ്ഡവിസര്‍ജന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജിന്റെ അഭാവം കാണിക്കുന്നുണ്ട്. ഇത് നോക്കി നമുക്ക് അണ്ഡവിസര്‍ജനം നടക്കുന്നില്ല എന്ന കാര്യം ഉറപ്പിക്കാവുന്നതാണ്.

വജൈനല്‍ ഡിസ്ചാര്‍ജിന്റെ കട്ടി

വജൈനല്‍ ഡിസ്ചാര്‍ജിന്റെ കട്ടി

വജൈനല്‍ ഡിസ്ചാര്‍ജിന് കട്ടി കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല കട്ടി കുറവാണെങ്കിലും അത് അല്‍പം ശ്രദ്ധിക്കണം. ഇതും ഓവുലേഷനില്‍ തകരാറുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം.

പ്രൊജസ്‌ട്രോണ്‍ കുറവ്

പ്രൊജസ്‌ട്രോണ്‍ കുറവ്

പെണ്‍ശരീരത്തിലെ ഹോര്‍മോണായ പ്രോജസ്‌ട്രോണിന്റെ കുറവും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വളരെയധികം കുറയുന്നത് അണ്ഡവിസര്‍ജനത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഗര്‍ഭധാരണത്തില്‍ സൃഷ്ടിക്കുന്നു.

ആര്‍ത്തവ ചക്രം ചുരുങ്ങുന്നത്

ആര്‍ത്തവ ചക്രം ചുരുങ്ങുന്നത്

നിങ്ങളുടെ ആര്‍ത്തവ ചക്രം ചുരുങ്ങിയത് 21 ദിവസമെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യകരമായ ഒരു ആര്‍ത്തവ കാലമായി കണക്കാക്കുകയുള്ളൂ. പക്ഷേ ഓവുലേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ആര്‍ത്തവ ചക്രം വളരെയധികം കുറവായിരിക്കും. ഇവരില്‍ 21 ദിവസത്തില്‍ കുറവായിരിക്കും ആര്‍ത്തവ ചക്രം.

 കാരണങ്ങള്‍

കാരണങ്ങള്‍

കാരണങ്ങള്‍ പല വിധത്തിലാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓവുലേഷന്‍ കൃത്യമായി നടക്കുന്നില്ലെങ്കില്‍ അത് അല്‍പം ഗുരുതരമായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഓവുലേഷന്‍ നടക്കാത്തതിന് കാരണം എന്ന് നോക്കാം. ഇത് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ ചികിത്സയും വേണം.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥകള്‍ ചില്ലറയല്ല. പക്ഷേ ഇത് പെണ്ണിന് വില്ലനായി മാറുന്നുണ്ട്. മാത്രമല്ല അമിതവണ്ണം ഓവുലേഷന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. അമിതവണ്ണമുള്ളവരില്‍ ഓവുലേഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 ശരീരഭാരം സാധാരണയിലും കുറവ്

ശരീരഭാരം സാധാരണയിലും കുറവ്

ശരീരഭാരം സാധാരണയിലും കുറവാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവരിലും ഓവുലേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശരീരഭാരം സാധാരണയില്‍ കുറഞ്ഞവര്‍ക്ക് വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഓവുലേഷന്‍ നടക്കാതിരിക്കുന്നതിന് ശരീരഭാരം ഒരു പ്രധാന കാരണമായി മാറുന്നുണ്ട്.

കൂടുതല്‍ വ്യായാമം

കൂടുതല്‍ വ്യായാമം

വയറു കുറക്കുന്നതിനും തടി കുറക്കുന്നതിനും വേണ്ടി പല വിധത്തിലാണ് വ്യായാമം ചെയ്യുന്നത്. എന്നാല്‍ വ്യായാമം ചെയ്യുന്നതിലൂടെ ഇതെല്ലാം കുറയുമെങ്കിലും ഓരോ തരത്തിലുള്ള അമിത വ്യായാമം പലപ്പോഴും നിങ്ങളുടെ ഓവുലേഷന്‍ പിരിയഡിനെ സാരമായി തന്നെ ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുപോലെ തന്നെ ഓവുലേഷന് നടക്കാത്തതിന് പലപ്പോഴും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ഒരു വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം കുറച്ച് സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുക.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഓവുലേഷന്‍ കൃത്യമല്ലാത്തതിനും ഓവുലേഷന്‍ നടക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് തൈറോയ്ഡ് കാരണമാകുന്നുണ്ട്.

മനസ്സിലാക്കാന്‍

മനസ്സിലാക്കാന്‍

കൃത്യമായ ചികിത്സ എടുത്താല്‍ ഈ പ്രശ്‌നത്തെ നമുക്ക് പൂര്‍ണമായും മാറ്റാവുന്നതാണ്. അതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. നിങ്ങളുടെ ആര്‍ത്തവം കൃത്യമല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. മാത്രമല്ല ഓവുലേഷന്‍ നടക്കുന്നില്ലെന്ന് മനസ്സിലാക്കുന്നതിന് നിങ്ങളുടെ ശരീര താപനില പോലും വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ട്. രക്തം പരിശോധിച്ചും ഓവുലേഷന്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാവുന്നതാണ്.

Read more about: women ovulation health
English summary

causes of late ovulation and Ovulatory dysfunction

In this article we explain some causes of late ovulation and Ovulatory dysfunction. Take a look.
Story first published: Wednesday, May 29, 2019, 18:43 [IST]
X
Desktop Bottom Promotion