For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിനൊരു പ്രത്യേകതയുണ്ട് രോഗത്തെ നുള്ളിയെടുക്കും

|

വാട്ടര്‍ ക്രസ് എന്ന ചെടിയെപ്പറ്റി കേട്ടിട്ടില്ലേ...! മുകളിലെ ആ ചിത്രങ്ങളിലേക്ക് നോക്കൂ- അവ നിങ്ങളുടെ കണ്ണുകള്‍ക്ക് ഒരു വിരുന്ന് ഒരുക്കി വെച്ച പോലെ തോന്നുന്നില്ലേ ...? വാട്ടര്‍ ക്രസ്സ് എന്ന ഈ വിശിഷ്ട സസ്യം കണ്ണുകളെ മോഹിപ്പിക്കുന്ന ഒന്ന് മാത്രമല്ല... നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ഒക്കെ സമൃദ്ധമായി ഒത്തു ചേര്‍ന്നിരിക്കുന്ന ഒരു ഔഷധ സസ്യം കൂടിയാണെന്ന കാര്യം അറിയാമോ...!

കടുക് വര്‍ഗത്തില്‍പ്പെട്ട സസ്യജാലങ്ങളുടെ കുടുംബത്തിലൊരംഗമാണ് വാട്ടര്‍ ക്രസ്സ്. ഔഷധഗുണങ്ങള്‍ സമ്പന്നമായി അടങ്ങിയിരിക്കുന്ന ഈ സസ്യത്തിന്റെ ഇലകളും തണ്ടുകളും ഒക്കെ ഭക്ഷ്യയോഗ്യമാണ്. എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ കുടികൊള്ളുന്ന ഇതിന്റെ ഇലകള്‍ ജ്യൂസായും സാലാഡ് ആയുമൊക്കെ തീന്‍മേശയില്‍ എത്തിച്ചേരുന്നു.

വാട്ടര്‍ ക്രസ്സ് ചര്‍മ്മത്തിന് നല്‍കുന്ന സവിശേഷതകള്‍ തിളക്കമുള്ളതും ആരോഗ്യപൂര്‍ണ്ണമായ ഒരു ചര്‍മ്മ വ്യവസ്ഥിതി നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമോരോരുത്തരും. ഇതിനായി നമ്മെ ഏറ്റവുമധികം സഹായിക്കുന്ന ഔഷധസസ്യങ്ങളില്‍ ഒന്നാണ് വാട്ടര്‍ ക്രസ്സ്. ഇവയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജലദോഷത്തിനും മൂക്കടപ്പിനുമൊക്കെ ഉത്തമ പരിഹാരം

ജലദോഷത്തിനും മൂക്കടപ്പിനുമൊക്കെ ഉത്തമ പരിഹാരം

പ്രതിരോധകശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറ്റവും അവശ്യമായ ഘടകമാണ് വിറ്റാമിന്‍ സി എന്നത് അറിയാമല്ലോ...! പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ നേരിടുന്നവരാണ് നിങ്ങളെങ്കില്‍, ഇത് പ്രകൃതിദത്തമായ ഒരു പരിഹാരമാണ്. ജലദോഷത്തിത്തെ പെട്ടെന്ന് തന്നെ സുഖപ്പെടുത്താന്‍ ശേഷിയുണ്ട് ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക്.. ഈ പച്ചക്കറി ദിവസേന കഴിക്കുന്നത് വഴി സിന്‍സിറ്റിസിന്റെ സാധ്യതയെ നല്ല രീതിയില്‍ കുറയ്ക്കാനാകും.

മോണ പൊട്ടലിനെ സുഖപ്പെടുത്തന്നു

മോണ പൊട്ടലിനെ സുഖപ്പെടുത്തന്നു

ഏറ്റവും മികച്ച ആന്റി ഓക്‌സിഡന്റ് ആയ വിറ്റാമിന്‍ സി നിങ്ങളുടെ മോണകളില്‍ ഉണ്ടാവുന്ന വീക്കത്തെയും മുറിവുകളെയുമൊക്കെ സുഖപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ വിറ്റാമിന്‍ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമായ ശീതപിത്തം ഉണ്ടാകാതിരിക്കാനും ഈ ഔഷധസസ്യം വളരെയധികം സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണരീതികളില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ മോണ സംബന്ധമായ രോഗങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും എന്നത് തീര്‍ച്ചയാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ സി യുടെ അളവ് ധാരാളമായുള്ളതിനാല്‍ ഇവ നിങ്ങളുടെ ശരീരത്തിന് അവശ്യമായ പ്രതിരോധ വലയം സൃഷ്ടിക്കുന്നു. ശക്തമായ രോഗപ്രതിരോധകശേഷിയുള്ള ഒരു ശരീരത്തിന് രോഗങ്ങളെയും അണുബാധകളേയുമൊക്കെ വലിയ രീതിയില്‍ തടഞ്ഞുനിര്‍ത്താന്‍ ശേഷിയുണ്ട്

കണ്ണുകള്‍ക്ക് വളരെ നല്ലത്

കണ്ണുകള്‍ക്ക് വളരെ നല്ലത്

വിറ്റാമിന്‍ എ ധാതുക്കള്‍ വളരെയധികമായി അടങ്ങിയിരിക്കുന്ന ഔഷധങ്ങളില്‍ ഒന്നാണ് വാട്ടര്‍ ക്രസ്സ്. നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യസ്ഥിതിയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വിറ്റാമിന്‍ എ. ശരീരത്തിനാവശ്യമായ 42% വിറ്റാമിന്‍ എ യും ഈ ഒരൊറ്റ സസ്യാഹാരത്തില്‍ നിന്നും ലഭ്യമാവുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. ദിവസേന ഒരു പാത്രം വീതം വാട്ടര്‍ ക്രസ്സ് കഴിക്കുകയാണെങ്കില്‍, ഇക്കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് നേരിടേണ്ടി വരുന്ന കാഴ്ചസംബന്ധ രോഗമായ തിമിരത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും

ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തുന്ന ഘടകങ്ങള്‍

ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തുന്ന ഘടകങ്ങള്‍

പഠനങ്ങള്‍ തെളിയിക്കുന്നത് ഈ വിശിഷ്ട സസ്യത്തില്‍ അടങ്ങിയിരിക്കുന്ന ധാതുകള്‍ക്ക് കാന്‍സറിനെ ഒരുപരിധിവരെ തടഞ്ഞു നിര്‍ത്താന്‍ കഴിയും എന്നാണ്. ക്‌ളോറോഫില്‍ അടക്കമുള്ള ആന്റി ഓക്‌സിഡന്റുകളുടെ സാന്നിദ്ധ്യം, ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്തു നിര്‍ത്തുന്നതിന് സഹായകരമാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന ക്യാന്‍സറിനെ അംശത്തെ മാലിന്യമായി പരിവര്‍ത്തനപ്പെടുത്താന്‍ ഈ ഔഷധത്തിന് ശേഷിയുണ്ട് എന്നാണ് പഠനങ്ങളില്‍ പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ വാട്ടര്‍ ക്രസ്സ് ഇലകള്‍ ക്രമീകൃതമായി ഭക്ഷിക്കുന്നത് ഒരു പതിവാക്കിയാല്‍ ക്യാന്‍സര്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും

ചര്‍മാര്‍ബുദത്തെ തടഞ്ഞുനിര്‍ത്തുന്നു

ചര്‍മാര്‍ബുദത്തെ തടഞ്ഞുനിര്‍ത്തുന്നു

വിറ്റാമിന്‍ എ വിറ്റാമിന്‍ സി എന്നീ വിശേഷപ്പെട്ട രണ്ട് ആന്റി ഓക്‌സൈഡുകളാണ് ഈ ഔഷധസസ്യത്തില്‍ അടങ്ങിയിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ചര്‍മ്മങ്ങളില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷകരമായ ചര്‍മ്മ പ്രശ്‌നങ്ങളെ ഇത് അകറ്റിനിര്‍ത്തും. അതുപോലെ തന്നെ ഇവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി ക്യാന്‍സറിന്റെ സാധ്യതകളെ അകറ്റി നിര്‍ത്താനും കഴിയും

മുടി വളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക്

ഇതില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന നീര് നിങ്ങളുടെ മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സന്തുലിതാവസ്ഥയിലേക്കെത്തിക്കാനുള്ള പ്രത്യേക കഴിവ് ഇവയ്ക്ക് ഉണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ യുടെ സാന്നിധ്യം തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യ ഘടകമാണ്. തലമുടിയെ മികച്ച രീതിയില്‍ വളരാന്‍ അനുവദിച്ചുകൊണ്ട് മുടിക്ക് നല്ല ബലവും കരുത്തും കൈവരിക്കാന്‍ ഇവ സഹായിക്കുന്നു .

 മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു

മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു

മുടി കൊഴിച്ചില്‍ തടയാനായി ആരോഗ്യമുള്ളതും വേണ്ടത്ര ഈര്‍പ്പമുള്ളതുമായ ശിരോചര്‍മം ആവശ്യമാണ്. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഔഷധക്കൂട്ടുകളില്‍ ഒന്നാണ് വാട്ടര്‍ ക്രസ്സ്. നിങ്ങളുടെ ശിരോചര്‍മത്തെ അണുബാധ വിമുക്തമാക്കി സംരക്ഷിക്കുന്നതോടൊപ്പം മുടി കൊഴിച്ചിലിനെ തടഞ്ഞു നിര്‍ത്താനും ഇത് വളരെയേറെ ഫലപ്രദമാണ്

അണുബാധകളെ തുരത്തുന്നു

അണുബാധകളെ തുരത്തുന്നു

ഈ വിശിഷ്ട സസ്യാഹാരത്തില്‍ അടങ്ങിയിരിക്കുന്ന സിംഗിനെയും സള്‍ഫറിന്റെയും സജീവ സാന്നിധ്യം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും ഉണ്ടാകാനിടയുള്ള അണുബാധ സംബന്ധമായ രോഗങ്ങളെയൊക്കെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. താരനെ അകറ്റിനിര്‍ത്തി കൊണ്ട് തലമുടി എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കുന്നു.

തലയോട്ടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരം

തലയോട്ടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരം

നിരവധി മിനറലുകളും വിറ്റാമിനുകളുമൊക്കെ അടങ്ങിയിരിക്കുന്ന ഒരപൂര്‍വ ഔഷധമാണ് വാട്ടര്‍ ക്രസ്സ്. ഇവ രക്തത്തെ ശുദ്ധീകരിച്ചു കൊണ്ട് ശിരോചര്‍മത്തിന് മികച്ച ആരോഗ്യ സ്ഥിതി കൈവരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ഡയറ്റില്‍ ഇവ ചേര്‍ക്കുന്നത് വഴി ആരോഗ്യമുള്ള ശിരോചര്‍മ്മം ലഭ്യക്കാന്‍ സഹായിക്കുന്നു..

ചര്‍മ്മത്തെ മൃദുവാക്കാനും തണുപ്പിക്കാനും സഹായിക്കുന്നു

ചര്‍മ്മത്തെ മൃദുവാക്കാനും തണുപ്പിക്കാനും സഹായിക്കുന്നു

ചൊറിച്ചില്‍, കരപ്പന്‍ എന്നീ ചര്‍മ്മ രോഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ രക്ഷനേടാന്‍ സഹായിക്കുന്ന ഒരു ഔഷധമാണ് വാട്ടര്‍ ക്രസ്സ്. വളരെ വേഗത്തില്‍ തന്നെ ഇത് ചര്‍മ്മത്തെ മൃദുവാക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു.. ഇവയുടെ പ്രകൃതിദത്തമായതും അതിവിശിഷ്ടമായതുമായ ഇത്തരം പ്രത്യേകതകള്‍ ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സൂര്യതാപം ഏല്ക്കുമ്പോഴും പ്രാണികള്‍ കടിക്കുമ്പോഴും ഒക്കെ ഉണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മരുന്നു കൂടിയാണിതെന്ന് പറയാം

ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു.

ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു.

വിറ്റാമിന്‍ എ യും വിറ്റാമിന്‍ സി യും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു വിശിഷ്ട സസ്യമാണ് വാട്ടര്‍ ക്രസ്സ്.. ഈ രണ്ട് വിറ്റാമിനുകളും വളരെ ശക്തമായ ആന്റി ഓക്‌സിഡന്റുകളാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ എതിര്‍ത്തു നിര്‍ത്താന്‍ സഹായിക്കുന്നു. ഇത്തരം ഫ്രീ റാഡിക്കല്‍ നിയന്ത്രണാതീതം ആകുമ്പോഴാണ് ചര്‍മ്മത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും ഒക്കെ പ്രത്യക്ഷപ്പെടുന്നത്. ദിവസവും ഓരോ കപ്പ് വാട്ടര്‍ ക്രസ്റ്റ് കഴിക്കുന്നതുവഴി ചര്‍മത്തില്‍ യുവത്വവും ചുറുചുറുക്കും ഒക്കെ കാത്തു സൂക്ഷിക്കാന്‍ സാധിക്കും.

 മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നു

മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നു

പ്രകൃതിദത്തമായ ഒരു വേദനസംഹാരി എന്നതിലുപരി അണുവിമുക്തവും ഔഷധ സമ്പന്നവുമായ ഇതിലെ ധാതുഘടകങ്ങള്‍ ചര്‍മത്തിലുണ്ടാകുന്ന അനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മുഖക്കുരുവിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും ഒക്കെയുള്ള ഉത്തമ മരുന്നായി ഇതിനെ കണക്കാക്കാം. മുറിവുകളുടെ വേദന ശമിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ ചുവന്ന പാടുകളെ നീക്കം ചെയ്തുകൊണ്ട് അണുബാധ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്യുന്നു. അതുകൂടാതെ ഇത് നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുന്നതിനാല്‍ ശരീര ചര്‍മ്മത്തെ എപ്പോഴും അണുബാധ വിമുക്തമാക്കി തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

health benefits of watercress

we have listed some of the health benefits of water cress. Take a look.
Story first published: Saturday, May 18, 2019, 12:35 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X