For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സ് കൂട്ടുന്ന സൂത്രം മാതളനാരങ്ങ തൊലിയില്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും അല്‍പം ശ്രദ്ധ ഈ കാലത്ത് നല്‍കണം. കാരണം ഇന്നത്തെ കാലത്താണ് രോഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത ചികിത്സ തന്നെയാണ് ഏറ്റവും ഉത്തമം.

അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിക്കാവുന്നതാണ്. മാതള നാരങ്ങയുടെ തൊലിയാണ് മാതള നാരങ്ങയേക്കാള്‍ ഗുണം നല്‍കുന്നത്. ആയുസ്സിന്റെ താക്കോലാണ് മാതള നാരങ്ങയുടെ തൊലി എന്ന കാര്യത്തില്‍ സംശയം വേണ്ട. മാതള നാരങ്ങയുടെ തൊലിയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഉള്ളത്.

<strong>Most read: പച്ചബദാം മില്‍ക്ക് സ്ഥിരമെങ്കില്‍ തടി താനേ കുറയും</strong>Most read: പച്ചബദാം മില്‍ക്ക് സ്ഥിരമെങ്കില്‍ തടി താനേ കുറയും

നമ്മളെ വലക്കുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മാതള നാരങ്ങ തൊലി ഉപയോഗിക്കാവുന്നതാണ്. മാതള നാരങ്ങയുടെ തൊലി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അറിയാവുന്ന ചില ആരോഗ്യ സൗന്ദര്യഗുണങ്ങള്‍ നോക്കാവുന്നതാണ്. പഴത്തെ പോലെ തന്നെ അതിന്റെ തൊലിയും വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. എന്തൊക്കെ ഗുണങ്ങളാണ് മാതള നാരങ്ങ തൊലിയിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ ഇന്നത്തെ ജീവിത രീതിയുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. എന്നാല്‍ മാതള നാരങ്ങ തൊലിയിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് മാതള നാരങ്ങ തൊലിയില്‍.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി മാതള നാരങ്ങ തൊലി ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തെ മൊത്തം ക്ലീന്‍ ചെയ്യുന്നതിനും കരളിന്റേയും വൃക്കയുടേയും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ആക്കുന്നതിനും വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് മാതള നാരങ്ങയേക്കാള്‍ ഇതിന്റെ തോല്‍ ഉപയോഗിക്കാവുന്നതാണ് ടോക്‌സിനെ പുറന്തള്ളുന്നതിന്.

 വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സിയുടെ കലവറയാണ് മാതള നാരങ്ങ. ഇത് പെട്ടെന്ന് തന്നെ മുറിവുണക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുറിവുണങ്ങുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല എല്ലിനും പല്ലിനും എല്ലാം വളരെ മികച്ചതാണ് മാതള നാരങ്ങ തൊലി. അതുകൊണ്ട് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മാതള നാരങ്ങ തോല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പൊടിച്ച് അത് ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ അത് വായ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പല്ലിലുണ്ടാവുന്ന കേടുകളും മറ്റും ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യവും കരുത്തുമുള്ള പല്ലിനും ദന്താരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്നുണ്ട് മാതള നാരങ്ങയുടെ തൊലി. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ളവക്കും ക്യാന്‍സര്‍ കോശങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ദിവസവും മാതള നാരങ്ങ തൊലി ഉപയോഗിക്കാവുന്നതാണ്.

<strong>Most read: ഓറല്‍സെക്‌സും ചുണ്ടിലെ ക്യാന്‍സറും; ലക്ഷണം ഇതാണ്‌</strong>Most read: ഓറല്‍സെക്‌സും ചുണ്ടിലെ ക്യാന്‍സറും; ലക്ഷണം ഇതാണ്‌

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദന പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ഉണക്കിയ മാതള നാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് കവിള്‍ കൊള്ളുന്നത് തൊണ്ട വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ മാതള നാരങ്ങ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

അസ്ഥികളുടെ ആരോഗ്യം

അസ്ഥികളുടെ ആരോഗ്യം

അസ്ഥികളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച് നില്‍ക്കുന്ന ഒന്നാണ് മാതള നാരങ്ങ തൊലി. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലി ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിനും ആര്‍ത്തവ വിരാമത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല അസ്ഥിക്ഷയത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മാതള നാരങ്ങ തൊലി.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മാതള നാരങ്ങ തൊലി ഉണക്കിപ്പൊടിച്ച് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

സണ്‍ബേണ്‍

സണ്‍ബേണ്‍

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിച്ച് ഇല്ലാതാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഇത് പൊടിച്ച് തൈര് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടി സില്‍ക്കി ആവുന്നതിനും താരന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. ഇത് താരനെ ഇല്ലാതാക്കുന്നതിനും മികച്ച് നില്‍ക്കുന്നതാണ്.

English summary

benefits of pomegranate peel for health, skin and hair

We have listed the benefits of pomegranate peel for skin, hair and health. Read on.
X
Desktop Bottom Promotion