For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങള്‍ ശരീരം നല്‍കും അപകടസൂചന

എന്തൊക്കെ രോഗലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുക എന്നു നോക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പണ്ടത്തേക്കാള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയും ആണ് എന്നത് തന്നെ കാര്യം. പലപ്പോഴും നമ്മള്‍ കാണിക്കുന്ന ചെറിയ ചില അശ്രദ്ധ പോലും പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലെ ചെറിയ തെറ്റുകള്‍ പോലും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ശരീരത്തിന് ആരോഗ്യമില്ലാത്ത അവസ്ഥയാണെങ്കില്‍ അത് പല വിധത്തിലാണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നത്.

ആരോഗ്യകരമല്ലാത്ത അവസ്ഥയാണെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ ശരീരം പല വഴികളും തുറന്ന് കാണിയ്ക്കുന്നു. പക്ഷേ ഇതൊന്നും പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ ശരീരം പ്രകടിപ്പിക്കുന്ന പല കാര്യങ്ങള്‍ക്കും നമ്മള്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ പിന്നീട് അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇത്തരത്തില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഉറപ്പിച്ചോളൂ ശരീരം ക്ലീന്‍ ചെയ്യാന്‍ സമയമായി എന്ന്. ശരീരത്തില്‍ ടോക്‌സിന്‍ നിറഞ്ഞാല്‍ അതിനെ പുറന്തള്ളേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണംബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണം

എല്ലാ വിധത്തിലും ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ശരീരം മുന്നറിയിപ്പായി നല്‍കുന്നതെന്ന് നോക്കാം. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ നമുക്ക് നല്ലതു പോലെ കൊണ്ട് പോകാവുന്നതാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് നമുക്ക് വില്ലനായി മാറുകയാണ് ചെയ്യുന്നത്. എങ്ങനെയെന്ന് നോക്കാം.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ആദ്യമായി എപ്പോഴും ഉയര്‍ന്ന എനര്‍ജി ലെവലില്‍ ഇരിയ്ക്കുന്ന ഒരാള്‍ പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്‌നം ഉണ്ടെന്നതു തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ ടോക്‌സിന്‍ നിറഞ്ഞിരിക്കുന്നു എന്ന് നമ്മള്‍ അനുമാനിക്കണം. കാരണം പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു ടോക്‌സിന്‍. തിരിച്ചറിയാനുള്ള പ്രയാസം തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്.

തലവേദന

തലവേദന

പലകാരണങ്ങള്‍ കൊണ്ട് നമുക്ക് തലവേദന വരാം. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലപ്പോഴും നമുക്ക് അറിയുന്നില്ല.് ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൃത്യമായ ചികിത്സ നടത്താന്‍ പറ്റുകയുള്ളൂ. തലവേദന വന്നാല്‍ ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കും. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റു ചില പ്രശ്‌നങ്ങള്‍ക്ക് മുന്‍പുള്ള മുന്നോടിയാണെന്നതാണ് സത്യം. ഒരിക്കലും തലവേദന ഒരു രോഗമല്ല രോഗലക്ഷണമാണ് എന്ന കാര്യം മനസ്സിലാക്കണം.

സൈനസ് പ്രശ്‌നം

സൈനസ് പ്രശ്‌നം

ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ പ്രധാന ലക്ഷണമാണ് സൈനസ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാണ് ഇതില്‍ മുന്നില്‍. മൂക്കിനിരുവശവും വളരെ കൂടിയ തോതില്‍ വേദന തോന്നുന്ന അവസ്ഥയാണ് ഇത്. എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം ചെറിയ കാര്യങ്ങള്‍ ഒരു കാരണവശാലും വിട്ടു കളയരുത്. പലപ്പോഴും ചെറിയ ചെറിയ ലക്ഷണങ്ങളോടെയായിരിക്കും തുടക്കം എന്നാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു.

നാവിന്റെ നിറം

നാവിന്റെ നിറം

നാവിന്റെ മഞ്ഞ നിറമാണ് മറ്റൊന്ന്. മഞ്ഞ നിറത്തിലുള്ള നാവ് വായ് നാറ്റം ഉണ്ടാക്കുന്നു മാത്രമല്ല ശരീരം സൂക്ഷിക്കേണ്ട സമയമായി എന്നതും സത്യമാണ്. നാവിന്റെ മഞ്ഞ നിറം പലപ്പോഴും ശരീരത്തിന്റെ ആരോഗ്യത്തേയും വായുടെ വൃത്തിയേയും എല്ലാം ബാധിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ മാത്രമേ അത് ആരോഗ്യത്തിന് വില്ലനല്ലാത്ത അവസ്ഥയിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ നാവിന്റെ നിറം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് നല്ലതാണ്.

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

വിയര്‍പ്പ് ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായല്ല പോകുന്നത് എന്ന് കാണിയ്ക്കാനാണ് അമിത വിയര്‍പ്പ് കാരണമാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ നേരം നീണ്ടു നിന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

 ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ എന്ന പ്രശ്‌നം ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതാണ്. ഇത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കിട്ടാത്തതിന്റേയും ശരീരത്തിന്റെ മൊത്തം ആരോഗ്യാവസ്ഥയേയും പ്രതികൂലമായി ബാധിയ്ക്കുന്ന അവസ്ഥയാണ്. ഇത് രോഗം എന്നതിലുപരി രോഗലക്ഷണം എന്നാണ് പറയേണ്ടത്. കാരണം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇത് കാരണമാകുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ് എന്നാണ് സൂചിപ്പിക്കുന്നത്.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അമിതവണ്ണം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പലരും വണ്ണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത് നമ്മുടെ ഭക്ഷണ ശീലത്തില്‍ നിന്ന് മാത്രമല്ല ആരോഗ്യത്തിന് വില്ലനായി മാറുന്ന ടോക്‌സിന്‍ ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോഴും കൂടെയാണ്. അടിവയറ്റിലെ കൊഴുപ്പാണ് മറ്റൊരു പ്രശ്‌നം. മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അമിത വണ്ണം എന്ന പ്രശ്‌നത്തിലേക്ക് ശരീരം നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ചര്‍മ്മത്തില്‍ അലര്‍ജിയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും വരാന്‍ പോകുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം ലക്ഷണങ്ങളെല്ലാം തന്നെ ശരീരം കൃത്യമായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതാണ് കാണിക്കുന്നത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം. എന്നാല്‍ പലരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുന്‍പ് അതിന്റെ യഥാര്‍ത്ഥ കാരണം പലപ്പോഴും ടോക്‌സിന്‍ നിറഞ്ഞ ശരീരമാണ് എന്നത് മനസ്സിലാക്കണം. ദഹനപ്രശ്‌നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടോ ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടോ മാത്രമല്ല ഉണ്ടാവുന്നത്. പല പ്രശ്‌നങ്ങളും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ മുന്നോടിയാണ്. അതുകൊണ്ട് ഇതിനെ പുറത്ത് കളയുന്നതിനായി ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ ചിലതാണ് ഇത്.

English summary

You Need To Flush Toxins Out Of Your Body

You need to flush toxins out of your body if you notice any of these symptoms, read on.
Story first published: Thursday, April 26, 2018, 15:16 [IST]
X
Desktop Bottom Promotion