For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിന് താടി രോമമോ, നിസ്സാരമായി കളയേണ്ട

|

പല സ്ത്രീകളേയും പെണ്‍കുട്ടികളേയും വളരെയധികം പ്രതിസന്ധിയിലാക്കുന്ന ഒരു അവസ്ഥയാണ് അമിത രോമവളര്‍ച്ച. പലപ്പോഴും പുരുഷന്‍മാരുടേതിന് സമാനമായ രോമമായിരിക്കും ഇവരിലുണ്ടാവുന്നത്. മേല്‍ച്ചുണ്ട്, താടി, നെഞ്ച് എന്നിവിടങ്ങളിലെല്ലാം പലപ്പോഴും രോമവളര്‍ച്ച ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണുന്നതിന് വാക്‌സ് ചെയ്തും മറ്റും കളയുമ്പോള്‍ അത് ഒരു ആരോഗ്യ ഭീഷണിയാണ് എന്ന കാര്യം പലരും മറന്നു പോവുന്നു. അതുകൊണ്ട് ഇത് ഒരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ഒരു അവസ്ഥ കൂടി ഇതിന് പിന്നില്‍ ഉണ്ട് എന്ന കാര്യം മറക്കേണ്ടതില്ല.

അമിതരോമവളര്‍ച്ചക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇതിനെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ചില രോഗങ്ങളുടെ ബാഹ്യലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കൃത്യമായ രോഗനിര്‍ണയമാണ് ആവശ്യമുള്ളത്.

അമിത രോമവളര്‍ച്ചയുടെ പിന്നിലുള്ള കാരണങ്ങള്‍ പലതാണ്. എന്നാല്‍ ചെറിയൊരു ശതമാനം പേരിലെങ്കിലും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ചികിത്സയാണ് നടത്തേണ്ടത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തൈറോയ്ഡ് ഗ്രന്ഥികളിലെ പ്രവര്‍ത്തനത്തകരാറുകള്‍, ജനിതകമായ മറ്റ് കാരണങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

<strong>മുടിവളര്‍ച്ചക്ക് വിറ്റാമിന്‍ഇ ഉറപ്പ്,പക്ഷേ അപകടം</strong>മുടിവളര്‍ച്ചക്ക് വിറ്റാമിന്‍ഇ ഉറപ്പ്,പക്ഷേ അപകടം

അതുകൊണ്ട് വെറും രോമവളര്‍ച്ചയല്ലേ എന്ന് കരുതി അതിനെ തള്ളിക്കളയേണ്ടതില്ല. അത് ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്ന കാര്യം മറക്കേണ്ടതില്ല. എന്തൊക്കെയാണഅമിതമായി കീഴ്ത്താടിയില്‍ ഉള്ള രോമവളര്‍ച്ച സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഇതുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥകള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന് വിലങ്ങ് തീര്‍ക്കുന്ന പല അവസ്ഥകളിലൂടെയും നമ്മള്‍ കടന്നു പോവേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് താടി രോമം ഉണ്ടാവാന്‍ പാരമ്പര്യമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ അമ്മയുടേയോ മുത്തശ്ശിയുടേയോ ഇത്തരം പ്രതിസന്ധികളെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടെങ്കില്‍ ഇത് നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അവര്‍ക്കുണ്ടായ അതേ പ്രായത്തിലാണ് ഇത്തരം പ്രതിസന്ധി നിങ്ങളേയും പിടികൂടുന്നത് അതുകൊണ്ട് ചിലരില്‍ ഇത് പാരമ്പര്യമായി ഉണ്ടാവുന്ന ഒന്നാണ്.

ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ വ്യതിയാനം

പലപ്പോഴും നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് പരിചയമില്ലാത്തത് പോലെ പെരുമാറുന്നു. അതിലൊന്നാണ് ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. സ്ത്രീകളില്‍ പുരുഷ സെക്‌സ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നത്തെ പല സ്ത്രീകളും നേരിടുന്നത്. ഇത് മുഖരോമം വര്‍ദ്ധിക്കുന്നതിനും നെഞ്ചിലും മറ്റും രോമവളര്‍ച്ച ഉണ്ടാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ പുരുഷന്‍മാരുടേതിന് സമാനമായ രീതിയില്‍ തന്നെ ഇത്തരം രോമങ്ങള്‍ താടിയിലും ചുണ്ടിനു മുകളിലും ഉണ്ടാവുന്നു.

പ്രായം

പ്രായം

ആര്‍ത്തവ വിരാമത്തോടടുത്ത സ്ത്രീകളിലും ഇത്തരം ഒരു പ്രതിസന്ധി കാണുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അണ്ഡാശ മുഴകളും അവയിലുണ്ടാവുന്ന അമിത ഹോര്‍മോണുകളും ആണ് പലപ്പോഴും ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ഈ സമയത്ത് സ്ത്രീകളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തിന് തുടക്കമാവുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഉടനെ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

 പിസിഓഎസ്

പിസിഓഎസ്

അമിത രോമവളര്‍ച്ച അല്ലെങ്കില്‍ കീഴ്ത്താടിയില്‍ രോമം വളരുന്ന സ്ത്രീകളില്‍ പിസിഓഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) എന്ന അവസ്ഥക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് നിങ്ങളിലെ പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിക്കുന്നു. മാത്രമല്ല ആര്‍ത്തവം കൃത്യമല്ലാതിരിക്കുക, തടി വര്‍ദ്ധിക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം വന്ധ്യതക്കും പലപ്പോഴും സിസ്റ്റ് ഉണ്ടാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള ലക്ഷണം കണ്ടെത്തിയാല്‍ അല്ലെങ്കില്‍ സൂചന ലഭിച്ചാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പിന്നീട ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

രോഗകാരണങ്ങള്‍ കണ്ടെത്തുക

രോഗകാരണങ്ങള്‍ കണ്ടെത്തുക

താടി രോമവളര്‍ച്ച വര്‍ദ്ധിച്ചാല്‍ അതിന്റെ പുറകിലുള്ള കാരണം കണ്ടെത്തുകയാണ് ആദ്യപടി. കാരണം ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.

 ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

അമിതമായ മുടി കൊഴിച്ചില്‍, ശബ്ദത്തിലുണ്ടാവുന്ന വ്യത്യാസം എന്നിവയെല്ലാം നിസ്സാരമായി കണക്കാക്കാതെ അതിന്റേതായ ഗൗരവത്തില്‍ തന്നെ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ ആര്‍ത്തവം കൃത്യമല്ലാത്തതും ശ്രദ്ധിക്കേണ്ട ഒന്നാണ്. പിസിഓഎസ് ആണെങ്കില്‍ അതിവിദഗ്ധനായ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തുവാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

നിങ്ങളില്‍ പിസിഓഎസ് എങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും രോമവളര്‍ച്ച ഉണ്ടാവുന്നു. മാത്രമല്ല ഇത് മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കഴുത്തിനു ചുറ്റും കറുപ്പു നിറത്തിനും കാരണമാകുന്നു. തടി കൂടുതലുള്ളവരിലാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ എല്ലാം ഒരിക്കലും അവഗണിക്കാതെ അതിന്റേതായ ഗൗരവത്തോടെ എടുക്കേണ്ടത് തന്നെയാണ്.

English summary

Women should never ignore chin hair

women should never ignore hair growth of the different part of the body, read on.
X
Desktop Bottom Promotion