For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് അമിതമായാല്‍ ഇതാണു സംഭവിയ്ക്കുന്നത്

സെക്‌സ് അമിതമായാല്‍ ഇതാണു സംഭവിയ്ക്കുന്നത്

|

സെക്‌സ് കേവലം ലൈംഗിക സുഖം മാത്രമല്ല, ശരീരത്തിനും മനസിനും ആരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണ്. ആരോഗ്യകരമെങ്കില്‍ മാത്രം എന്നോര്‍ക്കണം.

സെക്‌സില്‍ തന്നെ ആരോഗ്യം, അനാരോഗ്യം എന്നിങ്ങനെ വിശേഷിപ്പിയ്ക്കാവുന്ന ചിലതുണ്ട്. ആരോഗ്യകരമായ സെക്‌സ് ആരോഗ്യം നല്‍കും. അനാരോഗ്യകരമെങ്കില്‍ അനാരോഗ്യവും.

ആ പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം കൂട്ടുണ്ട്ആ പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം കൂട്ടുണ്ട്

അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതു പോലെ അമിതമായ സെക്‌സ് അപകടമാകുമെന്നു തന്നെ വേണം, പറയാന്‍. ഇതു കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ചില്ലറയല്ല.

അമിതമായ സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ദോഷകരമാണെന്നു വേണം, പറയാന്‍. ഇങ്ങനെ പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

തളര്‍ച്ച

തളര്‍ച്ച

സെക്‌സ് അമിതമാകുമ്പോള്‍ ഉണ്ടാകുന്ന ഒന്നാണു തളര്‍ച്ച. ആരോഗ്യകരായ സെക്‌സെങ്കില്‍ ശരീരത്തിന് താല്‍ക്കാലിമായി ക്ഷീണമുണ്ടെങ്കിലും ഊര്‍ജം നല്‍കുന്ന ഒന്നാണ്. എന്നാല്‍ അമിത സെക്‌സ് ശരീരത്തിന് സ്ഥിരം തളര്‍ച്ചയാണുണ്ടാക്കുക. സെക്‌സ് അമിതമാകുമ്പോള്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ രക്തത്തിലേയ്ക്കു കടക്കുന്നു. ഇത് ബിപിയും ഹൃദയമിടിപ്പും രക്തത്തിലെ ഗ്ലൂക്കോസ് തോതുമെല്ലാം ഉയര്‍ത്തും. ഇതെല്ലാം തളര്‍ച്ച വരുത്തുന്ന ഘടകങ്ങളാണ്. ശരീരത്തിന് വിശ്രമം കൊടുക്കാതെയുള്ള വ്യായാമം നല്‍കുന്ന ദോഷമെന്നു വേണം, പറയാന്‍.

പുരുഷ ലിംഗത്തില്‍

പുരുഷ ലിംഗത്തില്‍

പുരുഷ ലിംഗത്തില്‍ വേദനയും നീരുമെല്ലാമുണ്ടാകുന്നതാണ് മറ്റൊരു പ്രശ്‌നം. അമിതമായ സെക്‌സില്‍ ചിലപ്പോള്‍ കൈ കൊണ്ട് ഉദ്ധാരണമുണ്ടാക്കേണ്ടി വരും. ഇത് അത്ര നല്ലതല്ല. ലിംഗത്തിലെ ചര്‍മത്തിനും ചെറിയ ഞരമ്പുകള്‍ക്കുമെല്ലാം ഇത് ദോഷം വരുത്തും. ഇതു ചിലപ്പോള്‍ ലിംഗത്തിലും പ്രോസ്‌റ്റേറ്റിലും എപിഡിഡൈമിസിലുമെല്ലാം ഇന്‍ഫെക്ഷനു കാരണമാകുകയും ചെയ്യും.

അടിക്കടിയുള്ള സെക്‌സ്

അടിക്കടിയുള്ള സെക്‌സ്

അടിക്കടിയുള്ള സെക്‌സ് സ്ത്രീയിലും പുരുഷനിലും സ്വകാര്യ ഭാഗത്തെ ചര്‍മത്തില്‍ മുറിവുണ്ടാക്കാന്‍ ഇടയാക്കും. സ്വകാര്യഭാഗങ്ങളില്‍, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്, നീരും തടിപ്പുമുണ്ടാകാന്‍ സാധ്യതയുണ്ട്. വജൈനല്‍ ഭിത്തികളില്‍ സമ്മര്‍ദ്ദമേല്‍ക്കുന്നതാണ് കാരണം. ചര്‍മത്തിലുണ്ടാകുന്ന ഉരസലാണ് ഇതിനു കാരണമാകുന്നത്. ഇത് വേദനയും സെക്‌സിനോടു തന്നെ വിരക്തിയുമുണ്ടാക്കാന്‍ സാധ്യതകളേറെയാണ്.

സെക്‌സ് കൂടുതലാകുന്നത്

സെക്‌സ് കൂടുതലാകുന്നത്

സെക്‌സ് കൂടുതലാകുന്നത് ചിലരിലെങ്കിലും സെക്‌സ് താല്‍പര്യം ഇടയില്‍ വച്ചു പോകാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും എല്ലാ ദിവസവും സെക്‌സ് ആകുമ്പോള്‍. ഇത് ഏതു കാര്യത്തിലുമുണ്ടാകുന്ന ഒരു സാധാരണ പ്രശ്‌നം തന്നെയാണ്. സ്ഥിരം സെക്‌സ് താല്‍പര്യം കെടുത്തുമെന്നത്. അമിതസെക്‌സ് പലപ്പോഴും ക്ലൈമാക്‌സ് സുഖം അനുഭവപ്പെടുന്നതില്‍ നിന്നും തടയുന്നു. ഓര്‍ഗാസവും സുഖകരമായ സ്ഖലനവുമൊന്നും അനുഭവപ്പെടില്ല.

 നടുവേദന

നടുവേദന

ആരോഗ്യകരമായ സെക്‌സ് ശാരീരിക വേദനകള്‍ക്കു പരിഹാരമാണ്. എന്നാല്‍ സെക്‌സ് അമിതമാകുന്നത് നടുവേദന പോലെയുളള പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വരാന്‍ കാരണമാകും. സ്ഥിരം സെക്‌സ് നടു ഭാഗത്തു കൂടുതല്‍ സ്‌ട്രെസ് നല്‍കുന്നതാണ് കാരണം.

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍

അമിത സെക്‌സ് യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്നാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ ഇത് യൂറിനറി ഇന്‍ഫെക്ഷനു കാരണമാകുന്ന ഒന്നു കൂടിയാണ്. വ്യത്യസ്ത പങ്കാളികളുമായാണ് സെക്‌സെങ്കില്‍ ഇതിന് സാധ്യത ഏറെക്കൂടുതലുമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് സെക്‌സ് നല്ലതാണെന്നു പറയും. എന്നാല്‍ അപൂര്‍വമാണെങ്കിലും അമിത സെ്ക്‌സ് ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുമെന്നു പറയാറുണ്ട്. പ്രത്യേകച്ചും ബിപി പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും.

കലോറി നഷ്ടപ്പെടുന്നതും വിയര്‍ക്കുന്നതുമെല്ലാം

കലോറി നഷ്ടപ്പെടുന്നതും വിയര്‍ക്കുന്നതുമെല്ലാം

കലോറി നഷ്ടപ്പെടുന്നതും വിയര്‍ക്കുന്നതുമെല്ലാം ശരീരത്തില്‍ ജലനഷ്ടമുണ്ടാക്കും. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.

English summary

Why Too Much Intercourse Is Dangerous

Why Too Much Intercourse Is Dangerous, Read more to know about,
X
Desktop Bottom Promotion