For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോലനോമയെ അറിയാം, പ്രതിരോധിക്കാം

രക്തസ്രാവം, ചൊറിച്ചില്‍, വേദന എന്നിവയ്ക്ക് കാരണമാകുന്ന മുറിവ് അല്ലെങ്കില്‍ പാടുകള്‍

By Lekshmi S
|

സാധാരണയായി കണ്ടുവരുന്ന ത്വക്ക് ക്യാന്‍സര്‍ അല്ല മെലനോമ. മറ്റ് ഭാഗങ്ങളിലേക്ക് പടരുമെന്നതിനാല്‍ ഇത് അപകടകാരിയാണ്. അമിതമായി വെയിലേല്‍ക്കുന്നത് മെലനോമ സാധ്യത വര്‍ദ്ധിപ്പിക്കും. മെലനോമയുടെ ലക്ഷണങ്ങള്‍, രോഗ നിര്‍ണ്ണയം, ചികിത്സ, പ്രതിരോധം എന്നിവയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

bb

മെലനോമ അറിയേണ്ട വസ്തുതകള്‍:

40 വയസ്സില്‍ താഴെയുള്ളവരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, മെലനോമ സാധ്യത ഏറുന്നു

അമിതമായി വെയിലേല്‍ക്കുന്നത് ഒഴിവാക്കി ത്വക്ക് ക്യാന്‍സറിനെ തടയാം

ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍, പാടുകള്‍ എന്നിവ രോഗനിര്‍ണ്ണയം നേരത്തേയാക്കുന്നു

അമിതമായി വെയിലേല്‍ക്കുന്നതാണ് മെലനോമ വരാനുള്ള പ്രധാന കാരണം

bb

എന്താണ് മെലനോമ?

ത്വക്കിനെ ബാധിക്കുന്ന ഒരുതരം ക്യാന്‍സറാണ് മെലനോമ. ശരീരത്തിന് നിറം നല്‍കുന്ന വര്‍ണ്ണവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് എന്നറിയപ്പെടുന്ന കോശങ്ങള്‍ അമിതമായി വളരുന്നത് മൂലമാണ് മെലനോമ ഉണ്ടാകുന്നത്. വര്‍ണ്ണവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കോശങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് ചര്‍മ്മത്തിലാണെങ്കിലും മെലനോമ കണ്ണുകള്‍, മറ്റ് ശരീരഭാഗങ്ങള്‍, അപൂര്‍വ്വമായി കുടല്‍ എന്നിവയെയും ബാധിക്കാം. കറുത്തനിറമുള്ളവരില്‍ ഇത് അപൂര്‍വ്വമാണ്. മറ്റ് ത്വക്ക് ക്യാന്‍സറുകളുമായി താരതമ്യം ചെയ്താല്‍ മെലനോമ അത്ര വ്യാപകമല്ല, എന്നാല്‍ പെട്ടെന്ന് വ്യാപിക്കുമെന്നതിനാല്‍ അപകടകാരിയാണ്.

ചര്‍മ്മത്തില്‍ എവിടെ വേണമെങ്കിലും മെലനോമ ബാധിക്കാം. എന്നാല്‍ പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്നത് നെഞ്ചിലും മുതുകിലുമാണ്. സ്ത്രീകളില്‍ കാലുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മുഖം, കഴുത്ത് എന്നിവിടങ്ങളിലും ബാധിക്കാം.

uu

രോഗത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ മെലനോമയെ അഞ്ച് ഘട്ടങ്ങളായി തിരിക്കാം.

സ്‌റ്റേജ് 0: പ്രാരംഭഘട്ടമാണിത്. ത്വക്കിന്റെ പുറംഭാഗത്ത് മാത്രമായിരിക്കും രോഗബാധ.

സ്‌റ്റേജ് 1: ഈ സമയത്ത് രോഗം 2 മില്ലീമീറ്റര്‍ വരെ ആഴത്തില്‍ ബാധിച്ചിരിക്കും. എന്നാല്‍ ലിംഫ് നോഡുകളിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിച്ചിട്ടുണ്ടാവില്ല. ഈ ഘട്ടത്തില്‍ മുറിവ് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

സ്റ്റേജ് 2: ഈ സമയം ക്യാന്‍സര്‍ 1.01 മില്ലീമീറ്റര്‍ കനത്തിലെത്തിയിരിക്കും. ചില അവസരങ്ങളില്‍ 4 മില്ലീമീറ്റര്‍ വരെയാകും. മുറിവ് പ്രത്യക്ഷപ്പെടാം. ഈ ഘട്ടത്തിലും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കില്ല.

സ്റ്റേജ് 3: ക്യാന്‍സര്‍ ബാധയുണ്ടായതിന് സമീപത്തെ ഒന്നോ അതിലധികമോ ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുന്നു. കൂടുതല്‍ ദൂരത്തില്‍ എത്തിയിട്ടുണ്ടാകില്ല. യഥാര്‍ത്ഥ ക്യാന്‍സര്‍ കാണാന്‍ കഴിയില്ല. ദൃശ്യമായാല്‍ 4 മില്ലീമീറ്ററിന് മുകളില്‍ കനമുണ്ടാകും. ഈ ഘട്ടത്തില്‍ മുറിവും പ്രത്യക്ഷപ്പെടും.

സ്റ്റേജ് 4: തലച്ചോറ്, ശ്വാസകോശം, കരള്‍ മുതലായ അവയങ്ങളെയും ബാധിച്ചിട്ടുണ്ടാകും

mn

വിവിധതരം മെലനോമകള്‍

പ്രധാനമായും നാലുതരം മെലനോമകളാണുള്ളത്.

1. സൂപ്പര്‍ഫിഷ്യല്‍ സ്‌പ്രെഡിംഗ് മെലനോമ: സാധാരണയായി കാണ്ടുവരുന്ന മെലനോമ ഇതാണ്. ശരീരത്തെയും കൈകാലുകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. സാവാധനം മാത്രമേ കോശങ്ങള്‍ വളരുകയുള്ളൂ.

2. നോഡുലാര്‍ മെലനോമ: ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രണ്ടാമത്തെ മെലനോമയാണിത്. ദേഹം, കഴുത്ത്, തല എന്നിവയെ ബാധിക്കുന്നു. വളരെ പെട്ടെന്ന് വ്യാപിക്കും. വ്യാപിക്കുന്നതിന് അനുസരിച്ച് ത്വക്കിന്റെ നിറം ചുവപ്പായി മാറും.

3. ലെന്റിഗോ മലൈഗ്ന മെലനോമ: വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നു. കൂടുതലായി ബാധിക്കുന്നത് പ്രായമുള്ളവരെയാണ്. അധികം വെയിലേല്‍ക്കുന്ന ഭാഗങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. ചര്‍മ്മത്തില്‍ പാട് പ്രത്യക്ഷപ്പെടുന്നതായിരിക്കും തുടക്കം. വളരെ പതുക്കെ മാത്രമേ വളരുകയുള്ളൂ, മറ്റുള്ളവയെ പോലെ അപകടകാരിയല്ല.

4. അക്രല്‍ ലെന്റിഗിനസ് മെലനോമ: വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന മെലനോമയാണിത്. കൈവെള്ള, പാദങ്ങള്‍, നഖങ്ങള്‍ക്ക് അടിവശം എന്നിവിടങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. കറുത്ത നിറമുള്ളവരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. വെയിലേല്‍ക്കുന്നതുമായി ബന്ധമില്ലാത്ത മെലനോമയാണിത്.

jhg

കാരണങ്ങള്‍

മറ്റ് ക്യാന്‍സറുകള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ പോലെ മെലനോമയുടെ കാരണം കണ്ടെത്താനുള്ള പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ചില പ്രത്യേകതരം ചര്‍മ്മമുള്ളവര്‍ക്ക് മെലനോമ വരാനുള്ള സാധ്യത കൂടുതലാണ്. ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. വെയില്‍ കൊണ്ടാലുടന്‍ ത്വക്കില്‍ ചുണങ്ങ് പ്രത്യക്ഷപ്പെടുക

2. പുള്ളികള്‍ ധാരാളമായി കാണപ്പെടുക

3. അഞ്ചോ അതിലധികമോ അസാധരണ പാടുകള്‍

4. ലിവര്‍ സ്‌പോട്ടുകള്‍, സണ്‍ സ്‌പോട്ടുകള്‍, ഏജ് സ്‌പോട്ടുകള്‍ എന്നിറയപ്പെടുന്ന ചെറിയ ചാര-തവിട്ട് നിറത്തിലുള്ള പുള്ളികള്‍

5. ജന്മനായുള്ള തവിട്ടുനിറത്തിലുള്ള പാടുകള്‍

6. നിറം മങ്ങിയ ചര്‍മ്മം, ഇളംനിറമുള്ള കണ്ണുകള്‍

7. ചെമ്പിച്ച അല്ലെങ്കില്‍ നിറം മങ്ങിയ തലമുടി

8. അമിതമായി വെയിലേല്‍ക്കുമ്പോള്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുക

9. പ്രായാധിക്യം

10. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മെലനോമ ബാധ ഉണ്ടായിട്ടുള്ളവര്‍

11. അവയമാറ്റത്തിന് വിധേയരയാവര്‍

അമിതമായി വെയിലേല്‍ക്കുന്നത് മാത്രമാണ് നമുക്ക് ഒഴിവാക്കാന്‍ കഴിയുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ഏറ്റ് ലോകമെമ്പാടും പ്രതിവര്‍ഷം 60000 പേര്‍ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 48000 മരണങ്ങള്‍ മെലനോമ മൂലമാണ്. അമിതമായി വെയിലേല്‍ക്കുന്നതും സൂര്യഘാതം ഉണ്ടാകുന്നതും ഒഴിവാക്കുക വഴി ത്വക്ക് ക്യാന്‍സര്‍ ഒരുപരിധി വരെ ചെറുക്കാന്‍ കഴിയും. ടാന്നിംഗ് ബെഡുകളും അപകടകാരിയായ അള്‍ട്രാവയലറ്റ് രശ്മികളുടെ സ്രോതസ്സാണ്.

io

വിവിധതരം മെലനോമകള്‍:

സൂപ്പര്‍ഫിഷ്യല്‍ സ്‌പ്രെഡിംഗ് മെലനോമ. ഫോട്ടോ: നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

നോഡുലാര്‍ മെലനോമ

ലെന്റിഗോ മലൈഗ്ന മെലനോമ

അക്രല്‍ ലെന്റിഗിനസ് മെലനോമ

ലക്ഷണങ്ങള്‍:

ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് മെലനോമ സ്ഥിരീകരണത്തിന് ഉപയോഗിക്കുന്നത്. മെലനോമ മൂലമുണ്ടാകുന്ന പാടുകളും സാധാരണ പാടുകളും തമ്മില്‍ വ്യത്യാസമുണ്ട്. ചര്‍മ്മത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ ഡോക്ടറെ കണ്ട് മറ്റ് കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

fd

ഇവ ശ്രദ്ധിക്കുക:

ചര്‍മ്മത്തില്‍ പുള്ളികള്‍, പാടുകള്‍ പ്രത്യക്ഷപ്പെടുക. നിറം മാറുക. പാടിന്റെ അല്ലെങ്കില്‍ പുള്ളികളുടെ സ്ഥാനം അല്ലെങ്കില്‍ വലുപ്പം വ്യത്യാസപ്പെടുക

ഉണങ്ങാത്ത മുറിവുകള്‍

രക്തസ്രാവം, ചൊറിച്ചില്‍, വേദന എന്നിവയ്ക്ക് കാരണമാകുന്ന മുറിവ് അല്ലെങ്കില്‍ പാടുകള്‍

മിനുസവും തിളക്കവുമുള്ള പുള്ളികള്‍ അല്ലെങ്കില്‍ മുഴകള്‍

ചുവന്ന നിറത്തിലുള്ള ചെറിയ മുഴകള്‍. ഇതില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാം

വരണ്ട പരുപരുത്ത ചുവന്ന പാട്

s

ABCDE പരിശോധന

മെലനോമ കണ്ടെത്തുന്നതിന് സഹായിക്കുന്ന പരിശോധനയാണിത്. മെലനോമയുമായി ബന്ധപ്പെട്ട അഞ്ച് പ്രത്യേകതകളാണ് ഇതില്‍ വിലയിരുത്തപ്പെടുന്നത്.

അസിമെട്രിക് (രൂപത്തിലെ പൊരുത്തക്കേട്)/A: സാധാരണ പാടുകള്‍ക്ക് ഒരു രൂപമുണ്ടായിരിക്കും. എന്നാല്‍ മെലനോമയുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന പാടുകളുടെ വശങ്ങള്‍ തമ്മില്‍ ഒരുവിധ സാമ്യവും കാണുകയില്ല.

ബോര്‍ഡര്‍ (അരികുകള്‍/B): അരികുകളിലും ഈ പൊരുത്തക്കേട് കാണാനാകും. അവ കൃത്യമായ രൂപമില്ലാത്തതായിരിക്കും

കളര്‍ (നിറം/C): മെലനോമയ്ക്ക് ഒരു നിറമല്ല. കറുപ്പ്, തവിട്ട്, ടാന്‍, വെളുപ്പ്, നീല എന്നിങ്ങനെ നിറം മാറും

ഡയമീറ്റര്‍ (വ്യാസം/D): പാടുകളുടെ വലുപ്പം കൂടുന്നതും വലിപ്പമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും മെലനോമയുടെ ലക്ഷണമാകാം

ഇവോള്‍വിംഗ് (വളര്‍ച്ച/E): ദിവസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്ന പാടുകള്‍ ത്വക്ക് ക്യാന്‍സറിന്റെ സൂചനയാകാം.

English summary

മോലനോമയെ അറിയാം, പ്രതിരോധിക്കാം

The incidence of melanoma appears to be increasing for people under the age of 40 years, especially women.Avoiding sunburn is an effective way to reduce the risk of skin cancer.Self-monitoring of moles and other markings on the skin can help with early detection.
X
Desktop Bottom Promotion