For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പുപാത്രത്തിലെ വെള്ളം 8മണിക്കൂര്‍ ശേഷം കുടിക്കൂ

ചെമ്പുപാത്രത്തില്‍ വച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ചു നിങ്ങളും അറിയൂ,

|

വെള്ളം ശരീരത്തിന് ഭക്ഷണം പോലെ തന്നെ ഏറെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിലെ പ്രക്രിയകള്‍ നല്ലപോലെ നടക്കണമെങ്കില്‍, അവയവപ്രവര്‍ത്തനം നല്ലപോലെ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. വെള്ളത്തിന്റെ കുറവ് പല തരത്തിലുള്ള അസുഖങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

വെള്ളം നാം സാധാരണ പല രീതിയിലും സൂക്ഷിച്ചു വയ്ക്കാറുണ്ട്. ചിലരിത് പ്ലാസ്റ്റിക് പാത്രത്തിലാണ് സൂക്ഷിച്ചു വയ്ക്കുക. ചിലരിത ഗ്ലാസ് ജാറില്‍ സൂക്ഷിച്ചു വയ്ക്കും. ഇത് മണ്‍പാത്രത്തിലും അലുമിനിയം, സ്റ്റീല്‍ പാത്രങ്ങളിലുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നവരും ധാരാളമുണ്ട്.

എന്നാല്‍ വെള്ളം ചെമ്പുപാത്രത്തില്‍ സൂക്ഷിച്ചു വച്ചു കുടിയ്ക്കുന്നതാണ് ഏററവും ആരോഗ്യകരമെന്നു പറയാം. ചെമ്പു പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുന്ന വെള്ളം കുടിയ്ക്കുന്നതുകൊണ്ട് പല ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കും. മാത്രമല്ല, പല അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്.

copper

ആയുര്‍വേദത്തില്‍ ചെമ്പിന് വളരെ പ്രധാന്യമുണ്ട്. വെള്ളം സൂക്ഷിക്കുന്നതിനും, മിനറലുകള്‍ ശുദ്ധീകരിക്കുന്നതിനും, ആരാധനയ്ക്കുള്ള ഏലസ്സുകള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെ ചെമ്പ് ഉപയോഗിച്ചുവരുന്നു. ഏറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതാണ് ആയുര്‍വേദം. അതിനാല്‍ തന്നെ ആയുര്‍വേദത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ചെമ്പിന്‍റെ ഉപയോഗം ഏറെക്കാലമായി നിലവിലുണ്ട്.

ഇളംചൂടുള്ള മഞ്ഞള്‍വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂഇളംചൂടുള്ള മഞ്ഞള്‍വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

ചെമ്പുപാത്രത്തില്‍ വച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ചു നിങ്ങളും അറിയൂ,

അണുബാധകളെ ചെറുക്കാന്

അണുബാധകളെ ചെറുക്കാന്

ചെമ്പു പാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ബാക്ടീരിയല്‍ അണുബാധകളെ ചെറുക്കാന്‍ ഏറെ നല്ലതാണ്. ഇതിന്റെ ഒലിഗോഡൈനാമിക് സ്വഭാവം വെള്ളത്തില്‍ അണുക്കളുണ്ടെങ്കില്‍ ഇവയെ നശിപ്പിയ്ക്കുന്നു. കുടിയ്ക്കുന്ന വെള്ളത്തില്‍ നിന്നുള്ള അണുബാധകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ.് വാട്ടര്‍ പ്യൂരിഫയറിന്റെ ഗുണം ചെയ്യുന്ന ഇത് ബാക്ടീരിയല്‍ രോഗങ്ങളായ വയളിറക്കം പോലുളള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. ശരീരത്തിന് ചെമ്പിന്റെ ആവശ്യമുണ്ട്. ഇതിന്റെ കുറവ് തൈറോയ്ഡ് വരാനുള്ള സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ചെമ്പുപാത്രത്തില്‍ വെള്ളം സൂക്ഷിയ്ക്കുന്നതുവഴി ഈ ചെമ്പ് ശരീരത്തിലെത്തുകയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഹൃദയാരോഗ്യത്തിനും ചെമ്പു പാത്രത്തില്‍ സൂക്ഷിച്ച വെള്ളം നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കാനും ചെമ്പ് ഏറെ നല്ലതാണ്.

ബിപി

ബിപി

ശരീരത്തിലെ ബിപി കുറയ്ക്കാന്‍ ചെമ്പുപാത്രത്തിലെ വെള്ളം ഏറെ നല്ലതാണ്. ചെമ്പിന്റെ അംശം ശരീരത്തിലെത്തുന്നാണ് ഈ ഗുണം നല്‍കുന്നത്. ചെമ്പുപാത്രത്തിലെ വെള്ളംകുടി ബിപി രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

ശരീരവേദനകള്‍

ശരീരവേദനകള്‍

ശരീരവേദനകള്‍, പ്രത്യേകിച്ചും വാതരോഗം മൂലമുള്ള വേദനകള്‍ തടയാനുള്ള നല്ലൊരു വഴിയാണ് ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത്. നല്ലൊരു പെയിന്‍കില്ലറായി ചെമ്പു പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

ശാരീരികമായ പരുക്കുകളില്‍

ശാരീരികമായ പരുക്കുകളില്‍

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ചെമ്പ് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് നാഡീ വ്യവസ്ഥയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നു. ശക്തമായ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകമായ ചെമ്പ് ശാരീരികമായ പരുക്കുകളില്‍ നിന്ന് മുക്തമാകാന്‍ സഹായിക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ചെമ്പുപാത്രത്തിലെ വെള്ളം ദിവസം കുടിച്ചു നോക്കൂ.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ശരീരഭാരം

ശരീരഭാരം

ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

അനീമിയ

അനീമിയ

ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്‍റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും.

ചര്‍മ്മത്തെ

ചര്‍മ്മത്തെ

അത് ചര്‍മ്മത്തെ ആരോഗ്യത്തോടെയും, കരുത്തോടെയും സംരക്ഷിക്കും.മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ചെമ്പുപാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

ചെമ്പ്

ചെമ്പ്

ചെമ്പ് വെള്ളം ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ മിനറലുകള്‍ ലഭ്യമാക്കുകയും ചെയ്യും. ചെമ്പുപാത്രത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്നത് ദിവസവും ആവശ്യമായ അളവില്‍ ശരീരത്തിന് ചെമ്പ് ലഭ്യമാക്കും.

എട്ടു മണിക്കൂറെങ്കിലും

എട്ടു മണിക്കൂറെങ്കിലും

എട്ടു മണിക്കൂറെങ്കിലും ചെമ്പുപാത്രത്തില്‍ വെള്ളം സൂക്ഷിച്ചുവച്ച ശേഷം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ആയുര്‍വേദം വിശദീകരിയ്ക്കുന്നതാണ് ഇത്. ആയുര്‍വേദത്തില്‍ ഇതിന് താമരജലം എന്നാണ് പറയുന്നത്.

English summary

What Happens To Your Body When You Drink Water From A Copper Vessel

What Happens To Your Body When You Drink Water From A Copper Vessel, read more to know about,
X
Desktop Bottom Promotion