For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീന്തലിന്റെ ഗുണങ്ങൾ

|

മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റ് സാധാരണ ആക്ടിവിറ്റി അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായ ആക്റ്റിവിറ്റി ചെയ്യണമെന്ന് വിദഗ്ദ്ധർ പറയുന്നത് നിങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും .

TD


നിങ്ങളുടെ മുഴവൻ ശരീരത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ച വ്യായാമമാണ് നീന്തൽ.ഒരു മണിക്കൂർ നീന്തുന്നത് ധാരാളം ഓടുന്നതിന് പോലെ കലോറി നശിപ്പിക്കുന്ന ഒന്നാണ്.എന്നാൽ നിങ്ങളുടെ എല്ലുകൾക്കും സന്ധിക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയും ഇല്ല.

അമേരിക്കയിൽ ഏറ്റവും വ്യാപകമായുള്ള ഒരു ആക്റ്റിവിറ്റിയാണ് നീന്തൽ.എന്തുകൊണ്ട് എന്നറിയാമോ?പതിവായി നീന്തുന്നത് നിങ്ങൾക്ക് ധാരാളം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യും.നിങ്ങളുടെ ദൈനം ദിന പ്രക്രീയയിൽ നീന്തൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ ചുവടെ കൊടുക്കുന്നു.

 നിങ്ങളുടെ ശരീരം മുഴുവൻ പ്രവർത്തിക്കും

നിങ്ങളുടെ ശരീരം മുഴുവൻ പ്രവർത്തിക്കും

നീന്തലിന്റെ ഏറ്റവും മികച്ച ഗുണം നിങ്ങളുടെ ശരീരം മുഴുവൻ അതായത് കാല് മുതൽ തല വരെ ഇതിൽ പ്രവർത്തിക്കും എന്നതാണ്.

ഇത് ശരീരത്തിന് സമ്മർദ്ദം ഇല്ലാതെ തന്നെ ഹൃദയത്തിന്റെ വേഗം കൂട്ടും

പേശികളെ ബലപ്പെടുത്തും

ആരോഗ്യം തരും

പല തരത്തിലുള്ള സ്‌ട്രോക്കും പലതരം നീന്തൽ വ്യായാമങ്ങളും ഉണ്ട്.

ബ്രെസ്റ്റ് സ്ട്രോക്ക്

ബാക്ക് സ്ട്രോക്ക്

സൈഡ് സ്ട്രോക്ക്

ബട്ടർഫ്‌ളൈ

ഫ്രീ സ്റ്റയിൽ

ഓരോന്നും വ്യത്യസ്തമായ പേശികളുടെ കൂട്ടത്തെയാണ് നിയന്ത്രിക്കുന്നത്.നിങ്ങൾ ഏതു സ്ട്രോക്ക് തന്നെ സ്വീകരിച്ചാലും നിങ്ങളുടെ ഏതാണ്ട് എല്ലാ പേശികളും ശരീരവും വെള്ളത്തിൽ നീന്തും

ആന്തരികമായും നിങ്ങളെ ബലപ്പെടുത്തും

ആന്തരികമായും നിങ്ങളെ ബലപ്പെടുത്തും

നിങ്ങളുടെ പേശികൾക്കും ഹൃദയത്തിനും ഇത് നല്ലതാണ്.ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബലപ്പെടുത്തും.നീന്തലിനു നിങ്ങളെ മരണത്തിൽ നിന്നു പോലും സംരക്ഷിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.ഇത് നിങ്ങളുടെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു

 മുറിവ്,വാതം എന്നിവയുള്ളവർക്കും നീന്തൽ നല്ലതാണ്

മുറിവ്,വാതം എന്നിവയുള്ളവർക്കും നീന്തൽ നല്ലതാണ്

വാതം

അപകടം

മറ്റു കുറവുകൾ എന്നിവ ഉള്ളവർക്കും വേദന കുറയ്ക്കാനും അപകടത്തിൽ നിന്നും തിരിച്ചു വരാനും നീന്തൽ സഹായിക്കും.വാതം ഉള്ളവർക്ക് സന്ധികളിലെ വേദനയും മാറാൻ നീന്തൽ സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ മികച്ചതെന്ന് ഒരു പഠനത്തിൽ പറയുന്നു

വല്ലപ്പോഴും കരയിൽ വ്യായാമം ചെയ്യുന്നതിനെക്കാൾ വെള്ളത്തിലെ വ്യായാമം മികച്ച ഫലം നൽകും.നീന്തൽ അല്ലാത്ത വ്യായാമങ്ങൾ ചെയ്യണമെങ്കിൽ വാതരോഗികൾ വെള്ളത്തിലെ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്

ആസ്തമ രോഗികൾക്ക് നല്ലതാണ്

ആസ്തമ രോഗികൾക്ക് നല്ലതാണ്

ഈർപ്പമുള്ള അന്തരീക്ഷമുള്ള അകത്തെ പൂളുകൾ ആസ്തമ രോഗികൾക്ക് നല്ലതാണ്.ഇത് മാത്രമല്ല ശ്വസന വ്യായാമങ്ങളുമായി ബന്ധപ്പെട്ട സ്പോർട്സും,ശ്വാസം നിയന്ത്രിക്കുന്നതും നിങ്ങളുടെ ശ്വാസകോശത്തെ വികസിക്കുവാനും നിയന്ത്രിക്കുവാനും സഹായിക്കും

ചില പഠനങ്ങൾ പറയുന്നത് പൂളിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ആസ്തമ കൂട്ടും എന്നാണ്.ആസ്തമ രോഗികൾ ഡോക്ടറോട് സംസാരിച്ച ശേഷം നീന്തുക.ക്ലോറിന് പകരം ഉപ്പ് വെള്ളമുള്ള പൂളിൽ നീന്തുന്നത് ഇക്കൂട്ടർക്ക് നല്ലതാണ്

മൾട്ടിപ്പിൾ സ്ക്ളീറോസിസ് / നാഡീരോഗം ഉള്ളവർക്ക് മികച്ചതാണ്

മൾട്ടിപ്പിൾ സ്ക്ളീറോസിസ് / നാഡീരോഗം ഉള്ളവർക്ക് മികച്ചതാണ്

നാഡീരോഗം ഉള്ളവർക്ക് നീന്തൽ വളരെ ഗുണകരമാണ്.വ്യായാമം ചെയ്യുമ്പോൾ വെള്ളം കൈ കാലുകളിലെ നാഡികളെ സംരക്ഷിക്കും.

ഒരു പഠനത്തിൽ പറയുന്നത് 20 ആഴ്ചയിലെ നീന്തൽ പരിശീലനം വഴി നാഡീരോഗമുള്ളവർക്ക് വേദനയിൽ നല്ല വ്യത്യാസം കണ്ടു എന്നാണ്.കൂടാതെ ക്ഷീണം,വിഷാദം,തുടങ്ങിയ പ്രശനങ്ങൾ കുറയുന്നതായും കണ്ടു.

കലോറി കുറയ്ക്കും

കലോറി കുറയ്ക്കും

കലോറി നശിപ്പിക്കാൻ നീന്തൽ മികച്ചതാണ്.160 പൗണ്ട് ഭാരമുള്ള ഒരാൾ ഒരു മണിക്കൂർ സാവധാനം നീന്തുന്നത് വഴി 423 കലോറിയും കഠിനമായി നീന്തിയപ്പോൾ 715 കലോറിയും കത്തിച്ചതായി പറയുന്നു.ഒരു 200 പൗണ്ട് ഉള്ള ഒരാൾ ഇതുപോലെ ചെയ്തപ്പോൾ 528 ,892 എന്നീ വിധത്തിൽ കലോറി കുറഞ്ഞതായും 240 പൗണ്ടുള്ള ഒരാൾക്ക് 632 ,1068 എന്ന വിധത്തിൽ കലോറി നശിപ്പിക്കാൻ കഴിഞ്ഞുവെന്നും പറയുന്നു

ഈ നമ്പറുകൾ നോക്കുമ്പോൾ 160 പൗണ്ടുള്ള ഒരാൾ 60 മിനിറ്റ് 3 .5 മൈൽ നടക്കുമ്പോൾ 314 കലോറിയും യോഗ ചെയ്യുമ്പോൾ 183 കലോറിയും എലിപ്റ്റികൾ പരിശീലകന് ഒരു മണിക്കൂറിൽ 365 കലോറിയും കത്തിക്കാൻ കഴിയുമെന്ന് പറയുന്നു

 ഉറക്കം മെച്ചപ്പെടുത്തും

ഉറക്കം മെച്ചപ്പെടുത്തും

നീന്തൽ നിങ്ങളുടെ രാത്രി ഉറക്കം മെച്ചപ്പെടുത്തും.ഇൻസോംനിയ ഉള്ള പ്രായമായവരിൽ പതിവായുള്ള ഏറോബിയൽ വ്യായാമം വഴി മാറ്റം കാണുന്നതായി പറയുന്നു.

പ്രായമായ 50 % പേരിലും ഏതെങ്കിലും തരത്തിലുള്ള ഇൻസോംനിയ കണ്ടുവരുന്നു.ഇവർക്ക് എയിറോബിയൽ വ്യായാമങ്ങൾ ,സ്റ്റെയർ മാസ്റ്റർ,സൈക്ലിംഗ്,പൂൾ തുടങ്ങിയവയിലെ വ്യായാമങ്ങൾ നല്ലതാണ്

ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കും ഓട്ടം പോലുള്ള വ്യയം ചെയ്യുന്നവർക്കും നീന്തൽ ചെയ്യാവുന്നതാണ്.ഇത് പ്രായമായവർക്കും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും

നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുന്നു

ഡെമെന്റിയ പോലുള്ള മറവി രോഗമുള്ള ഒരു ഗ്രൂപ്പിനെ 12 ആഴ്ച അക്വാട്ടിക് പരിശീലനം ചെയ്തപ്പോൾ അവരുടെ മൂഡിന് വ്യത്യാസം കണ്ടതായി ഗവേഷകർ പറയുന്നു.നീന്തലും മറ്റു അക്വാട്ടിക് വ്യായാമങ്ങളും മാനസിക ഉണർവ് മാത്രമല്ല ആളുകളുടെ മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും

സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

തായ്‌വാനിലെ തായ്‌പേയ് സിറ്റിയിലെ വൈ എം സി എ യിലെ ഒരു കൂട്ടം നീന്തലുകാരെ ഗവേഷകർ നീന്തുന്നതിന് മുൻപും ശേഷവും പരീക്ഷിച്ചു.101 ആളുകളെ സർവേ ചെയ്തതിൽ 44 പേർക്ക് തിരക്കുള്ള ജീവിതത്തിലെ സമ്മർദ്ദം ഉള്ളതായി കണ്ടു.നീന്തൽ കഴിഞ്ഞപ്പോൾ സമ്മർദ്ദം ഉള്ളവരുടെ എണ്ണം 8 ആയി കുറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്.സമ്മർദ്ദം കുറയ്ക്കാൻ നീന്തൽ സഹായകമാകുമെന്നത് അപ്പോൾ കൂടുതൽ തെളിയിക്കാനാകും

ഗർഭാവസ്ഥയിലെ സുരക്ഷിതമാണ്

ഗർഭാവസ്ഥയിലെ സുരക്ഷിതമാണ്

ഗർഭിണികൾക്കും അവരുടെ വയറിലെ കുഞ്ഞുങ്ങളെയും നീന്തൽ സഹായിക്കും.മൃഗങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ ഗർഭിണിയായ 'അമ്മ ഏലി നീന്തുക വഴി തലച്ചോറിന് കൂടുതൽ പുരോഗമനം കാണുകയും കുഞ്ഞിന് നാഡീരോഗമായ ഹൈപോക്സിമ ഇസ്കിമ ഇല്ലാതാകുകയും ചെയ്തു.കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും നീന്തൽ ഏതു മാസത്തിലും ചെയ്യാവുന്നതാണ്

ഗർഭിണി ആയിരിക്കുമ്പോൾ ക്ലോറിൻ ഇട്ട പൂളിൽ നീന്തുന്നത് ഗുണകരമല്ല എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ഗര്ഭത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നീന്തുന്നത് അപകടം കുറയ്ക്കും

നീന്തൽ ഗര്ഭകാലത്തു സുരക്ഷിതം എന്നാണ് പറയുന്നത്.എന്നാൽ പ്രശനങ്ങൾ ഉള്ള സ്ത്രീകൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.അതിനാൽ ഡോക്ടറിനോട് സംസാരിച്ച ശേഷം ഉചിതമായ വ്യായാമ രീതികൾ തെരഞ്ഞെടുക്കുക.

കുട്ടികൾക്കും മികച്ചതാണ്

കുട്ടികൾക്കും മികച്ചതാണ്

കുട്ടികൾ ദിവസവും കുറഞ്ഞത് 60 മിനിറ്റ് എങ്കിലും എയിറോബിയൽ വ്യായാമം ചെയ്യണം.നീന്തൽ ഒരു രസകരമായ പ്രവർത്തിയായി കരുതി വ്യായാമം ചെയ്താൽ മതിയാകും

ഘടനാപരമായ നീന്തൽ പാഠങ്ങൾ പഠിക്കുകയോ നീന്തൽ ടീമിന്റെ ഭാഗമാകുകയോ ചെയ്യാവുന്നതാണ്.കുട്ടികൾക്ക് വെറുതെ ചലിക്കാനായി ഘടനപരം അല്ലാത്ത നീന്തൽ വഴി സമയം ചെലവിടാവുന്നതാണ്

താങ്ങാവുന്ന വ്യായാമം

താങ്ങാവുന്ന വ്യായാമം

നീന്തൽ ചിലർക്ക് താങ്ങാവുന്ന വ്യായാമം ആണ്.മറ്റു ചിലർക്ക് ഇത് സൈക്ലിംഗ് ആണ്.പല പൂളുകളും ചെറിയ നിരക്കിൽ പ്രവേശനം നൽകാറുണ്ട്.ചില സ്‌കൂളുകളിലും സെന്ററുകളിലും സൗജന്യമായി നീന്തൽ പരിശീലിപ്പിക്കാറുണ്ട്.നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചു തിരഞ്ഞെടുക്കുക

തുടങ്ങുന്നതിന് മുൻപ്

നീന്തൽ പരിശീലനത്തിന് മുൻപ് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള പൂൾ കണ്ടെത്തുക.പല ജിമ്മുകളിലും മറ്റു സെന്ററുകളിലും നീന്തൽ പരിശീലനം ഉണ്ട്.വാട്ടർ എയിറോബിക്,അക്വാ ജോഗിങ് തുടങ്ങിയ ക്ലാസുകൾ എടുക്കുന്ന സ്ഥാപനങ്ങളും ഉണ്ട്.നിങ്ങളുടെ ജീവിതരീതിക്കും വരുമാനത്തിനും യോജിച്ച ഫെസിലിറ്റി തെരഞ്ഞെടുക്കുക

English summary

what-are-the-top-12-benefits-of-swimming

t sounds like it is fun and relaxing, right? Also, swimming is one of the best forms of exercises out there too! However, just like most good things, even swimming pools come with certain negativeI consequences,
Story first published: Monday, June 4, 2018, 14:37 [IST]
X
Desktop Bottom Promotion