For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരാവിലെ എഴുന്നേറ്റ് നേടാം അറിവും ആരോ​ഗ്യവും

|

രാവിലെ എഴുന്നേൽക്കൂ, ആരോ​ഗ്യത്തെ നേടൂ എന്ന് പ്രശസ്തനായ ബെൻ ഫ്രാാങ്ക്ളിൻ പറഞ്ഞിട്ടുണ്ട് . അതേ അദ്ദേഹം പറഞ്ഞതാണ് യാഥാർഥ്യം . അതിരാവിലെ മൂടിപുതച്ച് കിടന്നാൽ ജീവിതത്തിൽ യാതൊരു നേട്ടവും വന്നു ചേരില്ല . പ്രഭാതത്തിലെ സൂര്യ കിരണങ്ങളോടൊപ്പം എണീക്കുന്നത് നമ്മൾക്കും ശീലമാക്കാം .

F

എന്തായാലും നാളെ രാവിലെ എണീറ്റേക്കാം എന്തായാലും ഇന്നിനി വേണ്ട എന്ന് വിചാരിക്കുന്നവർ നമ്മിൽ തന്നെ എത്ര പേരുണ്ട് . എന്നാൽ പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രഭാതത്തിലെ എണീറ്റാൽ ലഭിക്കുന്നത് കുറെയധികം സമയം മാത്രമല്ല പകരം ഊർജ്വസ്വലതയും ആരോ​ഗ്യവും കൂടിയാണ് . അലാറം അടിച്ചാലും അത് ഒാഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങുന്നത് കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നർഥം .

 അതി രാവിലെ എണീക്കുന്നതു കൊണ്ടുള്ള ചില നേട്ടങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

അതി രാവിലെ എണീക്കുന്നതു കൊണ്ടുള്ള ചില നേട്ടങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ളത് എന്തിനെന്ന് നമുക്കറിയാം അത് മറ്റൊന്നുമല്ല, സമയത്തിനാണ് . പോയാൽ പോയി പിന്നെ തിരികെ കിട്ടാത്തതാണ് സമയമെന്ന അമൂല്യ വസ്തു . അതി രാവിലെ എഴുന്നേൽക്കുന്നവരെ സംബന്ധിച്ച് എന്തിനും ഏതിനും സമയമുണ്ടാകും . അനാവശ്യ തിടുക്ക കൂട്ടലുകളില്ലാതെ എല്ലാ കാര്യങ്ങളും ഭം​ഗിയായി ചെയ്ത് തീർക്കാൻ നമുക്ക് കഴിയണമെങ്കിൽ ഉച്ചക്ക് എഴുന്നേറ്റിട്ട് കാര്യമില്ല .

സകൂള് ബസ് വരാറാകുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ കുട്ടികൾ സ്കൂളിലേക്ക് ഒാടുന്നത് പതിവാണ് , അതുപോലെ ഒാഫീസിൽ താമസിച്ച് എത്തുന്നതും . മേലധികാരികളുടെ കണ്ണിലെ കരടാവാൻ ഇത് മാത്രം മതി . ഒന്നും കഴിക്കാതെ സ്കൂളിലേക്ക് പായുന്ന കുട്ടികൾക്ക് പഠനത്തില് ശ്രദ്ധ കിട്ടാതെ വരുകയും പഠനത്തിൽ പുറകോട്ടാകുകയും ചെയ്യുന്നു .

അതി രാവിലെ താമസിച്ച് മാത്രം എഴുന്നേറ്റ് വണ്ടിയുമായി നൂറിൽ നൂറിലങ്ങ് പായുമ്പോൾ നമ്മളിൽ പലരും നിസാരമായതും അല്ലാത്തതുമായ അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട് . ഇതൊന്നും ഇല്ലാതെ സമാധാനപരമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ഏറ്റവും നല്ല വഴിയാണ് രാവിലെ ഉണരുക എന്നത് . തിടുക്കപ്പെട്ടുള്ള പലപ്പോഴും നമ്മെ അപകടത്തിൽ പോലും ചാടിക്കുന്ന ഇത്തരത്തിലുള്ള ഒാട്ടത്തിന് തടയിടുകയും ചെയ്യാം .

 പ്രകൃതിയുടെ താളം കേട്ട് പ്രഭാതത്തെ ആസ്വദിക്കാം

പ്രകൃതിയുടെ താളം കേട്ട് പ്രഭാതത്തെ ആസ്വദിക്കാം

ടെലിവിഷന്റെ ലഹളമോ , മൊബൈലിന്റെ പിരിമുറുക്കമോ , ഏസിയുടെ കൃത്രിമ തണുപ്പോ ഇല്ല . പകരമുള്ളത് പ്രകൃതിയുടെ കുളിരും നയന മനോഹാരിതവുമായ കാഴ്ച്ചകളാണ് . ഇത് കാണുന്നത് തന്നെ നമുക്ക് തരുന്നത് പോസിറ്റീവ് എനർജിയാണ് . മനസിനെ ആനന്ദിപ്പിക്കുന്ന ഇത്തരം കാഴ്ച്ചകൾ കണ്ടുണരുന്ന ഏവർക്കും ആ പ്രഭാതം പകർന്ന് നൽകുന്നത് അതിരില്ലാത്ത ആനന്ദത്തിന്റെ ലഹരിയാണ് . സോഷ്യൽ മീഡിയകൾക്കും , മറ്റ് യാതൊന്നിനും തന്നെ നമുക്ക് തരാനാകാത്ത മാനസികമായ ഒരു എനർജി ഇതിലൂടെ പകർന്ന് കിട്ടുന്നു .

പുലരിയുടെ നറുമണവും ഹൃദ്യമായ കാഴ്ച്ചയും

പുലരിയുടെ നറുമണവും ഹൃദ്യമായ കാഴ്ച്ചയും

നമ്മളിൽ എത്രയോ പേരുണ്ട് ഇന്നും ഒൻപതുമണി പോലും കണ്ടെണീക്കുന്നവർ . സൂര്യനുദിച്ച് വരുന്ന മനോഹര ദൃശ്യം കാണാതായിട്ട് എത്രയോ നാളായി . പുലരിയിലെ ഏറ്റവും മനോഹരമായ ഈ കാഴ്ച്ച കണ്ടില്ലെങ്കിൽ അത് തീരാ നഷ്ടമാണ് .

കിളികളുടെ കൂജനവും , പ്രകൃതിയുടെ താളവും കേട്ടറിയണം എങ്കിൽ അതിരാവിലെ എണീക്കുക എന്നുള്ളതല്ലാതെ മറ്റ് പോംവഴികളില്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു .

പ്രഭാത ഭക്ഷണം കഴിക്കേണ്ടുന്നതിന്റെ ആവശ്യകത

പ്രഭാത ഭക്ഷണം കഴിക്കേണ്ടുന്നതിന്റെ ആവശ്യകത

നാമറിയുന്നുണ്ടോ നമ്മുടെ ആരോ​ഗ്യത്തിന്റെ എല്ലാ രഹസ്യങ്ങളുടെയും താക്കോൽ അന്വേഷിച്ച് പോയാൽ അത് ഇരിക്കുന്നത് പ്രഭാത ഭക്ഷണത്തിലാണെന്ന് . ഒരു ദിവസത്തേക്ക് വേണ്ട എല്ലാ ഊർജവും എനിക്കും നിങ്ങൾക്കുമെല്ലാം കിട്ടേണ്ടത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ് .

പ്രഭാതങ്ങൾ എപ്പോഴും നല്ല തിരക്കു പിടിച്ച ഒന്നാകാം , തിരക്ക് പിടിച്ച ഒാട്ടത്തിനിടക്ക് പ്രഭാത ഭക്ഷണം എന്തിനെന്ന് കരുതുന്നവരാണ് നമ്മിൽ പലരും . എന്നാൽ ഈ ശീലം ഒഴിവാക്കാൻ നേരമായി . രാത്രി മുഴുവൻ നമ്മളുറങ്ങുമ്പോൽ ശരീരം ഏറെക്കുറെ ഉപവാസത്തിന് സമമായ അവസ്ഥയിലായിരിക്കും . പുലർച്ചെ മണിക്കൂറുകൾക്ക് ശേഷം എണീക്കുന്ന ശരീരത്തിന് അന്നോടണമെങ്കിൽ ഇന്ധനം വേണം . ആ ഇന്ധനമാണ് പ്രഭാത ഭക്ഷണം എന്ന എനർജി ഫുഡ് . ഒരിക്കലും ഒവിവാക്കരുതായ ഒന്നിന്റെ പട്ടികയിൽ എല്ലായ്പ്പോഴും ഏറ്റവും മുന്നിൽ നില്ക്കുക പ്രഭാത ഭക്ഷണമായിരിക്കും എന്ന കാര്യത്തിൽ തർക്കമേതും ഉണ്ടാകാൻ വഴിയില്ല .

പ്രഭാതത്തിലെ വ്യായാമം

പ്രഭാതത്തിലെ വ്യായാമം

പ്രഭാതത്തിലെ എണീക്കുന്നവർക്ക് മറ്റ് ജോലികൾക്ക് മുൻപ് തന്നെ വ്യാുള്യാമം ചെയ്യുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട് . ഇതവരെ ആരോ​ഗ്യമുള്ളവരാക്കി തീർക്കുകയും ഉൗർജ്വ സ്വലരാക്കി തീർക്കുകയും ചെയ്യുന്നു . ആരോ​ഗ്യമുള്ള ശരീരവും മനസും ഒരു വ്യക്തിക്ക് ഏറെ പ്രധാനപ്പെട്ടതാണ് . നന്നായി എഴുതാൻ , നന്നായി വായിക്കാൻ , നന്നായി ചിന്തിക്കാൻ , നന്നായി ജീവിക്കാൻ കൂടി ആരോ​ഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ് .

ഇങ്ങനെ നേരത്തെ തന്നെ ഇനി മുതൽ എണീക്കുന്നത് നി്ത്യ ജീവിതത്തിന്റെ ഭാ​ഗമാക്കി മാറ്റി അറിവും ആരോ​ഗ്യവും നമുക്ക് കൂടുതൽനേടാം . ഇനി വരുന്ന തലമുറയെയും ഇത്തരത്തിൽ ചിന്താ ശക്തിയും , ഊർജ്വസ്വലരുമാക്കി മാറ്റി തീർക്കാം .

പഠനത്തിന് പോലും ഏറ്റവും നല്ല സമയമായി പറയുന്നത് അതി രാവിലെയാണ് . ഇത്തരത്തിൽ രാവിലെ പഠനത്തിന് സമയം മാറ്റി വയ്ച്ചാൽ അത് അത്ഭുതകരമായ മാറ്റങ്ങൾ നമ്മളിൽ വരുത്തും എന്നതിൽ തർക്കമില്ല . അങ്ങനെ നോക്കിയാൽ എന്ത് കൊണ്ടും ഏറ്റവും നല്ലതായ അതിരാവിലെ എണീക്കുന്നത് നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു ,

ജീവിതത്തിലെ അനാരോ​ഗ്യകരമായ പല ശീലങ്ങളും മാറ്റി നിർത്തിയവർ മാത്രമാണ് ജീവിതത്തിൽ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ചതെന്ന് നമ്മൾ എല്ലായ്പ്പോഴും ഒാർക്കേണ്ടതാണ് .

Read more about: health tips ആരോഗ്യം
English summary

what-are-the-advantages-of-waking-up-early-in-the-morni

Benefits Of Waking Up Early, Waking Up Early Enhances Your Productivity, Better Mental Health ,
Story first published: Thursday, August 2, 2018, 16:09 [IST]
X
Desktop Bottom Promotion