For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും ഡയറ്റില്ലാതെ കുറയ്ക്കാം

ഡയറ്റില്ലാതെ വയറും തടിയും കുറയ്ക്കാം

|

തടി മിക്കവാറും പേര്‍ വെറുക്കുന്ന ഒന്നായിരിയ്ക്കും. ഭക്ഷണം താല്‍പര്യത്തോടെ കഴിയ്ക്കുവാന്‍ പോലും ആളുകള്‍ക്ക് ഭയമുണ്ടാക്കുന്ന ഒന്നാണ് തടിയും വയര്‍ ചാടുന്നതുമെല്ലാം.

തടിയും വയര്‍ ചാടുന്നതും എപ്പോഴും ഭക്ഷണം കൊണ്ടു തന്നെയാണെന്നു പറയാന്‍ സാധിയ്ക്കില്ല. പാരമ്പര്യം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില രോഗങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും പറ്റിയ വഴികളില്‍ പ്രധാനപ്പെട്ടതാണ് ഡയറ്റിംഗ്, വ്യായാമം എന്നിവ. ഇതിനായി ഏറ്റവും ആദ്യം പലരുടേയും മനസില്‍ വരുന്ന ഒന്നാകും, ഡയററിംഗ് എന്ന വാക്ക്.

എന്നാല്‍ പലര്‍ക്കും ഡയറ്റിംഗ് ബാലികേറാ മലയായിരിയ്ക്കും. ഭക്ഷണത്തോട് പ്രിയമുള്ളവര്‍ക്കും ഭക്ഷണം ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്കുമെല്ലാം പ്രത്യേകിച്ചും. എന്നാല്‍ ഇതുകൊണ്ടു തടിയും വയറും കുറയ്ക്കുക അസാധ്യമെന്നു കരുതേണ്ടതുമില്ല.

ഡയറ്റിംഗില്ലാതെയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയൂ,

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തടി കുറയ്ക്കാനുളള നല്ലൊരു വഴിയാണ്. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്യാനുള്ള പ്രധാനപ്പെട്ട വഴി. വിശപ്പു കുറയും, ദഹനം മെച്ചപ്പെടും, മലബന്ധം നീങ്ങും. ഇതെല്ലാം തന്നെ വെള്ളം കുടിയ്ക്കുന്നതിലൂടെ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും.

മുട്ട

മുട്ട

മുട്ട പ്രാതലിനു കഴിയ്ക്കുന്നത് തടിയും വയറുമെല്ലാം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. മുട്ടയില്‍ ധാരാളം പ്രോട്ടീനുണ്ട്. വിശപ്പു കുറയ്ക്കാനും പെട്ടെന്നു തന്നെ വയര്‍ നിറയാനും ഇതു സഹായിക്കും. ശരീരത്തിന് ആരോഗ്യവും ലഭിയ്ക്കും.

കട്ടന്‍ കാപ്പി

കട്ടന്‍ കാപ്പി

കട്ടന്‍ കാപ്പി ഡയറ്റിംഗില്ലാതെ തടിയും വയറും കുറയ്ക്കാന്‍ പറ്റിയ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുമുണ്ട്. ഇതു ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതു വഴി തടി കുറയ്ക്കാന്‍ നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതിലെ കാക്ചിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതും ഗ്രീന്‍ ടീയില്‍ ഉള്ള ചെറിയ തോതിലെ കഫീനും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ പാചകം ചെയ്യുക. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ മറ്റു കൊഴുപ്പുകളെ നീക്കം ചെയ്യാന്‍ ഏറെ ഗുണകരമാണ്. പാകം ചെയ്ത ഭക്ഷണത്തില്‍ അല്ല, ഇവ ചേര്‍ക്കേണ്ടത്. പാചകത്തിന് ഉപയോഗിയ്ക്കുന്നതാണ് ഗുണകരം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതിലെ കാക്ചിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതും ഗ്രീന്‍ ടീയില്‍ ഉള്ള ചെറിയ തോതിലെ കഫീനും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

മധുരം

മധുരം

മധുരം കഴിവതും കുറയ്ക്കുക, പ്രത്യേകിച്ചും കൃത്രിമ മധുരം. മധുരം പ്രമേഹം മാത്രമല്ല, തടി കൂടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്രിമ മധുരം ഇല്ലെന്നുറപ്പു വരുത്തി വാങ്ങുക. ലേബലില്‍ നിന്നു തന്നെ ഇത് അറിയാം.

കുറച്ചു വീതം

കുറച്ചു വീതം

ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യകരമല്ല. കുറച്ചു വീതം പല തവണയായി കഴിയ്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്, കാരണം ദഹനം പെട്ടെന്നു നടക്കും. അധികം ഭക്ഷണം ശരീരം കൊഴുപ്പായി ശേഖരിച്ചു വയ്ക്കില്ല. കുറേശെ അളവില്‍ പല തവണയായുള്ള ഭക്ഷണം തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍

റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍

റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവു കഴിയ്ക്കുക. ഇവയില്‍ കാര്യമായ പോഷകമോ നാരുകളോ ഉണ്ടാകില്ല. ബ്രെഡ്, വെളുത്ത അരി എന്നിവ ഇതില്‍ പെടുന്നു. മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചെറിയ പ്ലേറ്റില്‍

ചെറിയ പ്ലേറ്റില്‍

ചെറിയ പ്ലേറ്റില്‍ ഭക്ഷണം കഴിയ്ക്കുന്നത് മനശാസ്ത്ര പരമായ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. വലിയ പാത്രമായാല്‍ കൂടുതല്‍ അളവില്‍ ഭക്ഷണമെടുക്കും. ചെറിയ പ്ലേറ്റെങ്കില്‍ അതു നിറഞ്ഞാല്‍ അമിത ഭക്ഷണം ഒഴിവാക്കും. ഇതുപോലെ ചുവന്ന പ്ലേറ്റില്‍ ഭക്ഷണം കഴിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

 പല്ലു തേയ്ക്കുക

പല്ലു തേയ്ക്കുക

അത്താഴം കഴിഞ്ഞ ഉടന്‍ പല്ലു തേയ്ക്കുക. ഇത് വീണ്ടും ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കാനുള്ള സൈക്കോളജിക്കല്‍ വിദ്യയാണ്. ഇതുപോലെ രാത്രി എട്ടിനു മുന്‍പു ഭക്ഷണം ശീലമാക്കുക. അര വയര്‍ അത്താഴം എന്ന പഴഞ്ചൊല്ല് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പെട്ടെന്നുളള ദഹനത്തിനും നല്ല ഉറക്കത്തിനുമെല്ലാം ഇതു നല്ലതാണ്. ഇതു പോലെ അത്താഴം കഴിഞ്ഞാല്‍ ഉടന്‍ ഉറങ്ങുകയുമരുത്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു വേണം, ഉറങ്ങാന്‍. ഇത് നല്ല ദഹനത്തിനും സഹായിക്കും.

Read more about: dieting ഡയറ്റ്‌
English summary

Weight Loss Tips Without Dieting

Weight Loss Tips Without Dieting, Read more to collect information about this,
X
Desktop Bottom Promotion