പൂരിയുണ്ടാക്കിയ എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍

Posted By:
Subscribe to Boldsky

നാം ചില ഭക്ഷണങ്ങള്‍ വറുത്തു കഴിയ്ക്കും. പ്രത്യേകിച്ചു പൂരിയും മറ്റും. ഇത് വറുക്കാന്‍ കൂടുതല്‍ എണ്ണയും വേണ്ടി വരും. ഈ എണ്ണ ആരും പൊതുവെ കളയാറില്ല. വീണ്ടും ഉപയോഗിയ്ക്കും.

കടകളിലും മറ്റും ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ചുപയോഗിയ്ക്കുന്നതു സര്‍വസാധാരണയാണ്. പണം ലാഭിയ്ക്കുകയെന്നതു തന്നെയാണ് ഇവിടെയും ഉദ്ദേശ്യം. എന്നാല്‍ പണം ലാഭിയ്ക്കാനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തെ തന്നെ തകരാറിലാക്കുന്നതാണെന്നതാണ് വാസ്തവം.

വീണ്ടും ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ചുപയോഗിയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. നാം പോലുമറിയാത്ത പല കാര്യങ്ങളും ഇത്തരം ആവര്‍ത്തനം കൊണ്ടുണ്ടാകുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

കാര്‍സിനോജെനിക്

കാര്‍സിനോജെനിക്

എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഫ്രീ റാഡിക്കല്‍സ് രൂപപ്പെടുന്നു. ഇത് ആരോഗ്യകരമായ കോശങ്ങളോട് ചേര്‍ന്നു വളരാന്‍ കഴിയുന്നവയാണ്. കാര്‍സിനോജെനിക് ആണ് ഇവ. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

ആര്‍ട്ടീരിയോക്ലീറോസിസ്

ആര്‍ട്ടീരിയോക്ലീറോസിസ്

ആര്‍ട്ടീരിയോക്ലീറോസിസ് എന്ന രോഗത്തിനും വീണ്ടും ഉപയോഗിയ്ക്കുന്ന എണ്ണ ആവര്‍ത്തിച്ചുപയോഗിയ്ക്കുന്നത് കാരണമാകുന്നു. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെട്ട് ഹൃദയപ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകും. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണിത്.

അസിഡിറ്റി, അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്,

അസിഡിറ്റി, അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്,

അസിഡിറ്റി, അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, തൊണ്ടയിലുണ്ടാകുന്ന തകരാറുകള്‍ എന്നിവയ്ക്കും ആവര്‍ത്തിച്ചുള്ള എണ്ണയുപയോഗം കാരണമാകും.

ഉപയോഗിച്ച എണ്ണ

ഉപയോഗിച്ച എണ്ണ

ഉപയോഗിച്ച എണ്ണ മുഴുവന്‍ കളയുന്നത് പ്രാവര്‍ത്തികമാക്കാനാകില്ല. എ്ന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇത് വീണ്ടും ഉപയോഗിയ്ക്കാമെന്നതാണ് വാസ്തവം.

ഓരോ തവണയും

ഓരോ തവണയും

ഓരോ തവണയും എണ്ണ ആവര്‍ത്തിച്ചുപയോഗിയ്ക്കുമ്പോള്‍ എണ്ണയുടെ നിറം ഇരുണ്ടുവരികയാണെങ്കില്‍ ഇത് ഉപയോഗിയ്ക്കരുത്. ഇതുപോലെ ഒട്ടിപ്പിടിയ്ക്കുന്നതാണെങ്കിലും.

എണ്ണ രണ്ടാമത് ചൂടാക്കുമ്പോള്‍

എണ്ണ രണ്ടാമത് ചൂടാക്കുമ്പോള്‍

എണ്ണ രണ്ടാമത് ചൂടാക്കുമ്പോള്‍ വേഗത്തില്‍ പുക വരികയാണെങ്കില്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇതില്‍ അടിഞ്ഞു കൂടിയ എച്ച് എന്‍ഇ എന്ന വിഷാംശത്തിന്റെ സൂചനയാണിത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്‌സ്, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും.

ഉപയോഗിച്ച എണ്ണ

ഉപയോഗിച്ച എണ്ണ

ഉപയോഗിച്ച എണ്ണ ചൂടാറുമ്പോള്‍ അരിച്ച് വായു കടക്കാതെ കുപ്പിയില്‍ ഒഴിച്ചു വയ്ക്കുക. ഇത് എണ്ണയുടെ ദോഷങ്ങള്‍ തീര്‍ക്കുന്നു.

സ്മോക്കിങ്ങ് പോയിന്‍റ്

സ്മോക്കിങ്ങ് പോയിന്‍റ്

ഓരോ എണ്ണയ്ക്കും ഒരു സ്മോക്കിങ്ങ് പോയിന്‍റ് ഉണ്ട്. എണ്ണ വിഘടിക്കാനാരംഭിക്കുന്ന താപനിലയാണിത്. എള്ളെണ്ണ, കടലയെണ്ണ, വെജിറ്റബിള്‍ ഓയിലുകള്‍ എന്നിവ ഉയര്‍ന്ന ചൂടിലും എളുപ്പത്തില്‍ വിഘടിക്കില്ല. സ്മോക്കിങ്ങ് പോയിന്‍റ് കുറഞ്ഞ,കടുത്ത മണമുള്ള ഒലിവ് ഓയില്‍ വീണ്ടും ഉപയോഗിക്കരുത്. ഇത് ആദ്യ തവണയോടെ തന്നെ ഉപയോഗശൂന്യമാകും.

എണ്ണ കഴിവതും

എണ്ണ കഴിവതും

എണ്ണ കഴിവതും തിളപ്പിയ്ക്കരുത്. ചൂടാക്കുകയേ ആകാവൂ. തിളപ്പിയ്ക്കുമ്പോളാണ് ഇതിന്റെ രാസഘടനയില്‍ മാറ്റം വന്ന് കൂടുതല്‍ വിഷാംശമുണ്ടാകുന്നത്.

English summary

Ways To Reuse Cooking Oil Without Harming Your Health

Ways To Reuse Cooking Oil Without Harming Your Health, read more to know about,