10 ദിവസം വയര്‍ കളയും ഉലുവ മരുന്ന്

Written By:
Subscribe to Boldsky

തടിയും കുടവയറുമെല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. കാരണമെന്തായാലും ഇതെല്ലാം സൗന്ദര്യപ്രശ്‌നങ്ങളാക്കേളും ആരോഗ്യപ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍.

തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്.

ഏറ്റവും നല്ലത് ഇത്തരം പ്രശ്‌നങ്ങളൊന്നും നല്‍കാത്ത വീട്ടുവൈദ്യങ്ങള്‍ ഉപയോഗിയ്ക്കുതയെന്നതാണ്.

ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഉലുവ. അല്‍പം കയ്പു രുചിയുള്ള ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ഉലുവ ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ വയറും തടിയും പെട്ടെന്നു തന്നെ കുറയുകയും ചെയ്യും. ഇതെക്കുറിച്ചറിയൂ,

ശര്‍ക്കര, ഉലുവ

ശര്‍ക്കര, ഉലുവ

ഉലുവ കുതിര്‍ത്തി അരച്ച് ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം. ഇത് വയര്‍ കുറയാന്‍ നല്ലതാണ്.

ചവച്ചരച്ചു കഴിയ്ക്കുക

ചവച്ചരച്ചു കഴിയ്ക്കുക

ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം.

 ഉലുവ അരച്ച് പേസ്റ്റാക്കി

ഉലുവ അരച്ച് പേസ്റ്റാക്കി

അല്‍പം ഉലുവ അരച്ച് പേസ്റ്റാക്കി അല്‍പം വെള്ളത്തിലൊഴിച്ച് ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് തേന്‍ മിക്‌സ് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഇത് കഴിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തന്നെ ഫലം

ഉലുവ വറുത്തു പൊടിയ്ക്കുക

ഉലുവ വറുത്തു പൊടിയ്ക്കുക

ഉലുവ വറുത്തു പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് വെറുംവയറ്റില്‍ രാവിലെ കുടിയ്ക്കാം.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം.

ഉലുവ

ഉലുവ

മൂന്നുനാലു സ്പൂണ്‍ ഉലുവ കുതിര്‍ത്തി വെള്ളമൂറ്റി തുണിയില്‍ പൊതിഞ്ഞോ മറ്റോ മുളപ്പിയ്ക്കുക. ചിലപ്പോള്‍ മുളയ്ക്കാന്‍ രണ്ടു മൂന്നു ദിവസം വേണ്ടി വരും. ഇത് വെറുംവയറ്റില്‍ കഴിയ്ക്കാം.

ഉലുവ

ഉലുവ

അല്‍പം ഉലുവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാനായി വെയ്ക്കുക. രാവിലെ എവകുന്നേറ്റ് വെള്ളം കളഞ്ഞ് ഓരോ ഉലുവയായി കടിച്ച് ചവച്ച് തിന്നുക. വെറുംവയറ്റില്‍ വേണം ഇതും ചെയ്യാന്‍.

ഉലുവ

ഉലുവ

ഉലുവച്ചായയാണ് മറ്റൊന്ന്. ഉലുവ തിളപ്പിച്ച വേള്ളത്തില്‍ തേന്‍ കലര്‍ത്തി നാരങ്ങ കലക്കി കുടിയ്ക്കാം.

English summary

Ways To Reduce Belly Fat Using Fenugreek

Ways To Reduce Belly Fat Using Fenugreek, read more to know about,
Story first published: Friday, February 9, 2018, 20:27 [IST]