ബദാം ഉപ്പുചൂടുവെള്ളത്തില്‍ വേണം കുതിര്‍ക്കാന്‍

Posted By:
Subscribe to Boldsky

ഡ്രൈനട്‌സും ഫ്രൂട്‌സുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമായവയാണ്. ആരോഗ്യം നല്‍കുന്നവ മാത്രമല്ല, പലതരം അസുഖങ്ങള്‍ മാറ്റുന്നതിനും ഉത്തമമായവയാണിവ.

ഡ്രൈ നട്‌സില്‍ പ്രധാനപ്പെട്ടവ ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത, വാള്‍നട്‌സ്, നിലക്കടല എന്നിവയാണ്. ഉണക്കമുന്തിരി, ഫിഗ് തുടങ്ങിയവ ഡ്രൈ ഫ്രൂട്‌സില്‍ പെടുന്നവയും. എ്ന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ നട്‌സ് വേറെയുമുണ്ട്. മത്തങ്ങാ്ക്കുരു, സൂര്യകാന്തിക്കുരു എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.

ഡ്രൈ നട്‌സും ഫ്രൂട്‌സുമെല്ലാം കഴിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. ഇത്തരം രീതികളില്‍ കഴിച്ചാല്‍ മാത്രമേ ഇവ ആരോഗ്യഗുണം ഉറപ്പുനല്‍കുകയും ചെയ്യൂ. ചിലതു വറുത്തു കഴിയ്ക്കുന്നതാകും, നല്ലത്. ചിലത് മുളപ്പിച്ച്, ചിലത് കുതിര്‍ത്ത്. നട്‌സ് ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കാന്‍ ഏതെല്ലാം വിധത്തിലാണ് കഴിയ്‌ക്കേണ്ടതെന്നും ഇതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെന്തൊക്കെയെന്നുമുള്ളതിനെക്കുറിച്ചറിയൂ,

കുതിര്‍ത്തിക്കഴിയ്ക്കുന്നതാണ്

കുതിര്‍ത്തിക്കഴിയ്ക്കുന്നതാണ്

നട്‌സ്, പ്രത്യേകിച്ചും ബദാം പോലുള്ളവ കുതിര്‍ത്തിക്കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ബദാമിന്റെ പുറന്തൊലിയില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേയ്ക്കുള്ള പോഷകങ്ങളും ആഗിരണം തടയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. നട്‌സ് കുതിര്‍ത്തുകഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കും.

 വാള്‍നട്‌സ്, പൈന്‍ നട്‌സ്, ഹേസല്‍ നട്‌സ്

വാള്‍നട്‌സ്, പൈന്‍ നട്‌സ്, ഹേസല്‍ നട്‌സ്

ബദാം മാത്രമല്ല, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ്, പൈന്‍ നട്‌സ്, ഹേസല്‍ നട്‌സ് എന്നിവയെല്ലാം കുതിര്‍ത്തിക്കഴിയ്ക്കുന്നതു തന്നെയാണ് ഏറെ ഗുണകരം. ഇവ 6-7 മണിക്കൂര്‍ വരെ കുതിര്‍ക്കുന്നതു ഗുണം ചെയ്യും.

വറുക്കുന്നുവെങ്കില്‍

വറുക്കുന്നുവെങ്കില്‍

ചിലര്‍ നട്‌സ് വറുത്തു കഴിയ്ക്കാറുണ്ട്. പക്ഷേ ഇത് കുതിര്‍ത്തുന്നതുപോലെ ആരോഗ്യകരമല്ലെന്നു വേണം, പറയാന്‍. ഇതിനു കാരണവുമുണ്ട്. ഇത് വറക്കുമ്പോള്‍, കൂടിയ ടെംപറേച്ചര്‍ കാരണം ഫ്രീ റാഡിക്കല്‍ സാധ്യത കൂടുതലാണ്. അതായത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു സാധ്യതയേറെയാണെന്നു തന്നെ. മാത്രമല്ല, ഇത് പല പോഷകങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.വറുക്കുന്നുവെങ്കില്‍ തന്നെ ഓയിലുപയോഗിയ്ക്കരുത്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി പോലുള്ളവ വെറുതെ കഴിയ്ക്കരുത്. ഇതു വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

നട്‌സ് കുതിര്‍ത്തോ മുളപ്പിച്ചോ വേണം, കഴിയ്ക്കാന്‍

നട്‌സ് കുതിര്‍ത്തോ മുളപ്പിച്ചോ വേണം, കഴിയ്ക്കാന്‍

ചില പ്രത്യേക അവസ്ഥകളുള്ളവര്‍ നട്‌സ് കുതിര്‍ത്തോ മുളപ്പിച്ചോ വേണം, കഴിയ്ക്കാന്‍. ചിലര്‍ക്കു നട്‌സ് കഴിച്ചാല്‍ അടിവയര്‍ വേദനയുണ്ടാകും. നട്‌സ് ഇത്തരക്കാര്‍ക്കു ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് അര്‍ത്ഥം. ഇത്തരം സാഹചര്യത്തില്‍ ഇതു കുതിര്‍ത്തിക്കഴിയ്ക്കുന്നതാണ് നല്ലത്.

മലത്തില്‍

മലത്തില്‍

മലത്തില്‍ നട്‌സിന്റെ അംശമോ കഷ്ണങ്ങളോ കാണുന്നുവെങ്കില്‍ ഇത് പൂര്‍ണമായും ദഹിച്ചിട്ടില്ലെന്നര്‍ത്ഥം. ഇത്തരക്കാര്‍ കുതിര്‍ത്തോ മുളപ്പിച്ചോ കഴിയ്ക്കുക.

ഫൈലേറ്റ്

ഫൈലേറ്റ്

ഫൈലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, അതായത് ധാന്യങ്ങള്‍, ബീന്‍സ്, നട്‌സ്, സീഡുകള്‍ എന്നിവ കൂടുതല്‍ കഴിയ്ക്കുന്നത് ഫൈലേറ്റ് കാരണം തന്നെ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനൊരു പരിഹാരമാണ് ഇത് കുതിര്‍ത്തുന്നത്.

ഡ്രൈ നട്‌സ് കുതിര്‍ത്തുമ്പോള്‍

ഡ്രൈ നട്‌സ് കുതിര്‍ത്തുമ്പോള്‍

ഡ്രൈ നട്‌സ് കുതിര്‍ത്തുമ്പോള്‍ കുതിര്‍ത്തുന്ന വെള്ളത്തില്‍ ലേശം ഉപ്പു കൂടിയിടുന്നതു നല്ലതാണ്. പ്രത്യേകിച്ചും ഇളംചൂടുള്ള വെള്ളത്തില്‍ ലേശം ഉപ്പിട്ട് ഇതില്‍ ഇവ കുതിര്‍ത്തുക. പ്രത്യേകിച്ചും ബദാം പോലെ കുതിര്‍ത്തു തന്നെ കഴിയ്ക്കുന്നത് ഏറ്റവും ഗുണകരമായ നട്‌സിന്.

ചൂടുവെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍

ചൂടുവെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍

ചൂടുവെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍ ഫൈറ്റിക് ആസിഡ് പോലുള്ളവയുടെ ഉല്‍പാദനം കുറയുന്നു. ഇതുവഴി പോഷകങ്ങള്‍ ശരീരത്തിനു വലിച്ചെടുക്കാന്‍ എളുപ്പം സാധിയ്ക്കും. ഉപ്പു കൂടി ചേരുമ്പോള്‍ ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. നട്‌സില്‍ ഏതെങ്കിലും ബാക്ടീരിയകളോ ഫംഗസോ ഉണ്ടെങ്കില്‍ ഇവയെ കൊന്നൊടുക്കാനും ഇത് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ബദാം പോലുള്ള കുതിര്‍ത്തുമ്പോള്‍ ലേശം ഉപ്പിട്ടു ചൂടുവെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക.

തേന്‍, പാല്‍

തേന്‍, പാല്‍

തേന്‍, പാല്‍ പോലുള്ളവയും വെള്ളത്തിനു പകരം കുതിര്‍ത്താന്‍ ഉപയോഗിയ്ക്കാം

അസിഡിറ്റിക്ക് അന്റാസിഡല്ല, നാടന്‍ മരുന്നുകള്‍ മതി

അസിഡിറ്റിക്ക് അന്റാസിഡല്ല, നാടന്‍ മരുന്നുകള്‍ മതി

അസിഡിറ്റിക്ക് അന്റാസിഡല്ല, നാടന്‍ മരുന്നുകള്‍ മതി

ഭാര്യയുടെ രഹസ്യഭാഗത്ത് ആസിഡൊഴിച്ച ഭര്‍ത്താവ്,കാരണം

ഭാര്യയുടെ രഹസ്യഭാഗത്ത് ആസിഡൊഴിച്ച ഭര്‍ത്താവ്,കാരണം

ഭാര്യയുടെ രഹസ്യഭാഗത്ത് ആസിഡൊഴിച്ച ഭര്‍ത്താവ്,കാരണം

English summary

Ways To Eat Nuts To Yield Maximum Health Benefits

Ways To Eat Nuts To Yield Maximum Health Benefits, read more to know about