For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന്റെ ആയുസ്സ് പറയുന്നത് ഈ ലക്ഷണങ്ങള്‍

കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്ന് മനസ്സിലാക്കുന്നതിന് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍

|

കരള്‍ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്താകട്ടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം നടത്താത്തത് രോഗം ഗുരുതരമാവുന്നതിനുള്ള അവസ്ഥയിലേക്ക് എത്തുന്നു. കരളിനെന്തെങ്കിലും തകരാറോ മറ്റ് പ്രശ്‌നങ്ങളെ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതിന് ശരീരം പല വഴികളും പ്രകടമാക്കും. കരളിലടങ്ങിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത് മൂത്രത്തിലൂടെയാണ്. നാനൂറിലധികം പ്രവര്‍ത്തനങ്ങളാണ് ശരീരത്തിനകത്ത് കരള്‍ വഹിക്കുന്നത്.

കരളിന്റെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ആ രോഗ്യത്തെ നശിപ്പിക്കുന്നു. ഓരോ ദിവസവും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പലപ്പോഴും കാരണം നമ്മുടെ തന്നെ ചില ശീലങ്ങളാണ്. ഇതിലൂടെയാണ് അനാരോഗ്യം എന്ന അവസ്ഥ നമ്മളെ തേടിയെത്തുന്നത്. ഇത് നമ്മുടെ ഓരോ അവയവത്തേയും പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ കരളിന്റെ ആരോഗ്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അധികമായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങിയാല്‍ മനസ്സിലാക്കണം കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന്. എന്തൊക്കെയാണ് കരളില്‍ ആവശ്യത്തിലധികം ടോക്‌സിന്‍ അടിഞ്ഞ് കൂടിയാല്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

അമിത ക്ഷീണം

അമിത ക്ഷീണം

കരള്‍ പ്രവര്‍ത്തന രഹിതമാണ് എന്ന് കാണിക്കുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് അമിത ക്ഷീണം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും പലപ്പോഴും അത് ക്ഷീണം ഉണ്ടാക്കുന്നു. ഏത് അവസ്ഥയിലും ശരീരത്തിന് ക്ഷീണം കൂടുതലായിരിക്കും. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ആരോഗ്യത്തെ ഇരുന്നാലും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ പ്രകടമായ ക്ഷീണം ശരീരം കാണിക്കും. ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാണ് എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ ക്ഷീണം ഉണ്ടെങ്കില്‍ അത് നിസ്സാരമായി കളയരുത്.

തടി കൂടുന്നു

തടി കൂടുന്നു

ഭക്ഷണം കഴിക്കാതിരുന്നിട്ടും തടി കൂടുന്നതായി തോന്നുന്നുണ്ടോ? എന്നാല്‍ ശരീരത്തില്‍ ആന്തരാവയവങ്ങളില്‍ പ്രശ്‌നം ഉണ്ടെന്നതിന്റെ ലക്ഷണമാണ് ഇത്. ഭക്ഷണം കഴിക്കാതെയും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ശരീരഭാരം അമിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നു. ഇതും കരളിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണം കണ്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് ഗുരുതരമായി മാറുന്നു.

ദഹിക്കാനുള്ള ബുദ്ധിമുട്ട്

ദഹിക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിച്ചാല്‍ അത് ദഹിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നതായി തോന്നുന്നുവോ? എപ്പോഴും വയറുവേദനയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കാന്‍ ശ്രമിക്കേണ്ടതാണ്. കാരണം കരളില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടിയാല്‍ അത് കരളിന്റെ ആരോഗ്യത്തെ നാശത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

മലബന്ധം

മലബന്ധം

മലബന്ധമാണ് മറ്റൊരു പ്രധാന ലക്ഷണം. പലപ്പോഴും മലബന്ധം ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പിന്നില്‍ ഒരിക്കലും ഭക്ഷണം ആയിരിക്കുകയില്ല. മലബന്ധം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ മലബന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കരളിന്റെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ് എന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മലബന്ധം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ നിസ്സാരമാക്കി വിടാതെ ഡോക്ടറെ കാണിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കാര്യങ്ങള്‍ വഷളാക്കുന്നു.

 മൂഡ് ചേഞ്ച്

മൂഡ് ചേഞ്ച്

പെട്ടെന്ന് ദേഷ്യം വരുന്നതും പെട്ടെന്ന് കരയുന്നതും പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം പലപ്പോഴും കരളിന്റെ വിദ്യയായിരിക്കും. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ടോക്‌സിന്‍ രോഗത്തെ വര്‍ദ്ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും വില്ലനാവുന്ന ടോക്‌സിന്‍ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കരളില്‍ ടോക്‌സിന്‍ അധികമായാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും.

 തലവേദന

തലവേദന

പലപ്പോഴും തലവേദന വന്നാല്‍ ഒരു വേദനസംഹാരി കഴിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പല കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാവാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിലുപരി തലവേദനയുടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കണം. കരളില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇത് കരള്‍ രോഗത്തിലേക്കും കരളിന്റെ ആരോഗ്യത്തിനും വില്ലനാവുന്നു. എല്ലാ വിധത്തിലും തലവേദന നിസ്സാരമായി കാണാതെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.

 ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തിലെ അലര്‍ജി പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തന ക്ഷമത കുറവാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് അലര്‍ജി ചിലരില്‍ മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ഒരിക്കലും കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതല്ല. എന്നാല്‍ ഈ കാരണവും തള്ളിക്കളയാന്‍ പാടില്ല. ഉടനേ തന്നെ ഡോക്ടറെ കണ്ട് ശരീരം ആരോഗ്യപരമാണ് എന്ന് ഉറപ്പ് വരുത്തണം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പല കാരണങ്ങള്‍ കൊണ്ട് ഉറക്കം വരാതിരിക്കാം. ഉറക്കമില്ലായ്മയാണ് മറ്റൊരു കാരണം. ഉറക്കമില്ലായ്മ കൊണ്ട് വലയുന്ന പലര്‍ക്കും ആരോഗ്യം കൃത്യമാണോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാവാം. അതിലൊന്നാണ് കരളില്‍ ടോക്‌സിന്‍ നിറഞ്ഞിട്ടുള്ള ഒന്ന്. കരള്‍ അനാരോഗ്യത്തിലാണ് എന്ന് സൂചിപ്പിക്കുന്നത് പലപ്പോഴും ഉറക്കമില്ലായ്മയെല്ലാം ശരീരം കാണിച്ചിട്ടായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം അറിഞ്ഞ് ചികിത്സിച്ചാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ.

 വൈദ്യ സഹായം

വൈദ്യ സഹായം

എന്നാല്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങളെ ദീര്‍ഘകാലമായി അലട്ടുന്നുണ്ടെങ്കില്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാണ് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ ആരോഗ്യത്തില്‍ നല്‍കിയാല്‍ അത് നല്ലതാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് നല്‍കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും മരണം വരെ സംഭവിക്കാന്‍ ഇതെല്ലാം കാരണമാകുന്നു.

English summary

Warning Signs That Your Liver is not Functioning Properly

Here are some warning signs that your liver is not functioning properly, read on.
Story first published: Saturday, May 12, 2018, 15:42 [IST]
X
Desktop Bottom Promotion