വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങളും ഗുണവും

By: Jibi Deen
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രക്രീയ മെച്ചപ്പെടുത്തി ഊർജ്ജമാക്കാനും ,ഹൃദയാരോഗ്യത്തിനും നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഒരു എൻസൈമാണ് തയാമിൻ. തയാമിൻ വിറ്റാമിൻ ബി യോട് ചേർത്തും ഉപയോഗിക്കാറുണ്ട്.അത്തരത്തിൽ വിറ്റാമിൻ ബി കോംപ്ലെക്സ് ഹൃദയാരോഗ്യത്തിനും ദഹനപ്രക്രീയ മെച്ചപ്പെടുത്താനും സഹായിക്കും.

ചാടിയ വയറിന്‌ രണ്ടാഴ്ച ചുട്ട വെളുത്തുള്ളി

തയാമിൻ ശരീരത്തിൽ ശരിയായ അളവിൽ ഇല്ലെങ്കിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ശരിയായ വിധത്തിൽ ശരീരത്തിൽ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ നിങ്ങൾക്ക് തയാമിൻ കുറവ് ഉണ്ടെങ്കിൽ വിട്ടുമാറാത്ത ക്ഷീണം, ഹൃദയപ്രശ്നങ്ങൾ, ബലഹീനത, നാഡീ ക്ഷതങ്ങൾ മുതലായവ ഉണ്ടാകാം. അതിനാൽ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബി 1 മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. തയാമിൻ അഥവാ വിറ്റാമിൻ ബി 1 അടങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

നട്സ്

നട്സ്

വിറ്റാമിൻ ബി 1 ധാരാളമടങ്ങിയ ഭക്ഷണമാണ് നട്സ്.പിസ്താ,ബ്രസീൽ നട്സ്,പീക്കൻസ് ,കശുവണ്ടി തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.അതിനാൽ സംസ്‌കരിച്ച പലഹാരങ്ങൾ കഴിക്കുന്നതിനെക്കാൾ അണ്ടിപ്പരിപ്പുകൾ കഴിച്ചാൽ വിറ്റാമിൻ ബി 1 ധാരാളം ലഭിക്കും.

മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയ മൽസ്യം തയാമിന്റെ നല്ലൊരു കലവറയാണ്.ചൂര മത്സ്യത്തിൽ ധാരാളം വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.നമുക്ക് ദൈനംദിനം ആവശ്യമുള്ളതിനെക്കാൾ 35 %കൂടുതൽ ചൂര മത്സ്യത്തിലുണ്ട്.സാൽമണിൽ 19 % മക്കറിൽ മത്സ്യത്തിൽ 9 % വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.

ലീൻ പോർക്ക് /പന്നിയിറച്ചി

ലീൻ പോർക്ക് /പന്നിയിറച്ചി

വിറ്റാമിൻ ബി 1 അടങ്ങിയ ഒരു മാംസമാണിത്.100 ഗ്രാം പോർക്കിൽ നമുക്കാവശ്യമായ 74 % വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.ലീൻ പോർക്ക് ലോയിൻ ,ടെണ്ടർലോയിൻ,ചോപ്സ് എന്നിവയിലെല്ലാം തയാമിൻ അടങ്ങിയിരിക്കുന്നു.

ഗ്രീൻ പീസ്

ഗ്രീൻ പീസ്

നിങ്ങൾ ഗ്രീൻ പീസ് കഴിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ധാരാളം വിറ്റാമിൻ ബി 1 ലഭിക്കുന്നു.100 ഗ്രാം ഗ്രീൻ പീസ് വിളമ്പുമ്പോൾ ശീതീകരിച്ച ഗ്രീൻ പീസ് 19% വിറ്റാമിൻ ബി 1 നൽകുന്നു.സാധാരണ ഗ്രീൻ പീസ് 28 % വിറ്റാമിൻ ബി 1 നൽകുന്നു.

സ്ക്വാഷ്

സ്ക്വാഷ്

വിറ്റാമിൻ ബി 1 ന്റെ നല്ലൊരു കലവറയാണ് സ്ക്വാഷ്.100 ഗ്രാം വിളമ്പുമ്പോൾ 11 % വിറ്റാമിൻ ബി 1 ലഭിക്കുന്നു.മറ്റു സ്ക്വാഷുകളിലും വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.ബട്ടർനട് സ്ക്വാഷ് 10 % തയാമിൻ നിങ്ങൾക്ക് നൽകുന്നു.

ബീൻസ്

ബീൻസ്

പച്ച പയർ, കറുത്ത ബീൻസ് മുതലായ എല്ലാ ബീൻസ് പച്ചക്കറികളും ഉയർന്ന അളവിൽ വിറ്റാമിൻ ബി 1അടങ്ങിയിരിക്കുന്നു.ഇവയിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.ബീൻസ് തിളപ്പിച്ച ശേഷം സാലഡിലും സൂപ്പിലുമെല്ലാം ചേർത്ത് ഉപയോഗിച്ചാലും നിങ്ങൾക്ക് വിറ്റാമിനുകൾ ലഭിക്കും.

 വിത്തുകൾ

വിത്തുകൾ

വിറ്റാമിൻ ബി 1 അടങ്ങിയ ധാരാളം വിത്തുകൾ ഉണ്ട്.100 ഗ്രാം സൂര്യകാന്തി വിത്തിൽ 99 % വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.എള്ളിൽ 80 % അടങ്ങിയിരിക്കുന്നു.ചിയാ വിത്തുകളിലും ,മത്തൻ വിത്തുകളിലുമെല്ലാം തയാമിൻ അടങ്ങിയിരിക്കുന്നു.

ശതാവരി

ശതാവരി

തയാമിന്റെ നല്ലൊരു ഉറവിടമാണ് ശതാവരി.പാകം ചെയ്ത 100 ഗ്രാം ശതാവരിയിൽ 11 % തയാമിൻ അടങ്ങിയിരിക്കുന്നു.ശീതീകരിച്ച ശതാവരിയിൽ വിറ്റാമിന്റെ അളവ് കുറവാണ്.അതിനാൽ ഫ്രഷ് ആയി തന്നെ ഉപയോഗിക്കുക.

ബ്രെഡ്

ബ്രെഡ്

ഗോതമ്പ് മാവ് കൊണ്ടുള്ള ബ്രെഡിൽ തയാമിൻ അടങ്ങിയിരിക്കുന്നു.ഒരു പീസ് ബ്രെഡിൽ 9 % വിറ്റാമിൻ ബി 1 അടങ്ങിയിരിക്കുന്നു.മറ്റ് പല ബ്രെഡിലും , ഗോതമ്പ് ബാഗൽ, മഫിൻസ്, റൈ ബ്രെഡ് എന്നിവയിലും തയാമിൻ അടങ്ങിയിരിക്കുന്നു.

English summary

Vitamin B1 Rich Indian Foods and Their Benefits

Vitamin B1 is also known as thiamine. It plays numerous roles in the proper functioning of the body. Vitamin B1 deficiency could lead to various diseases. Here is a list of the top 13 benefits of vitamin B1-rich Indian foods.
Story first published: Wednesday, January 24, 2018, 9:51 [IST]
Subscribe Newsletter