For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാശയ ക്യാന്‍സര്‍ തിരിച്ചറിയൂ,

|

ഇന്ത്യയിലെ സ്ത്രീകളുടെ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ ക്യാൻസർ സംബന്ധ രോഗമാണ് ഗർഭാശയ ക്യാൻസർ.പഠനങ്ങൾ പറയുന്നത് 50 വയസ്സിനു താഴെയുള്ള 80 % സ്ത്രീകളെയും ഈ ക്യാൻസർ ബാധിച്ചിട്ടുണ്ട് എന്നാണ്.

ഗര്ഭാശയത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ഗർഭാശയ ക്യാൻസറിന്റെ തുടക്കം.ഇതിന്റെ പാരമ്യത്തിൽ മാത്രമേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ.അതുകൊണ്ട് ഇതിനായുള്ള മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ രജനി ഗുപത ഗർഭാശയ ക്യാൻസറിന്റെ അപകട സാന്ധ്യതയെക്കുറിച്ചു പറയുന്നു

എച്ച്പിവി

എച്ച്പിവി

ഇത് ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഒരു അപകടാവസ്ഥയാണ്.ഹ്യമൻ പാപ്പിലോന വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.100 കണക്കിന് തരത്തിലുള്ള ഹെച് പി വി വൈറസുകൾ ഉണ്ട്.ഇതിൽ 13 ഓളം എണ്ണം ഗർഭാശയ ക്യാൻസറിന് കരണമാകുന്നവയാണ്.വിപണിയിൽ ലഭ്യമാകുന്ന ഹെച് പി വി വാക്സിൻ രണ്ടു തരം വൈറസിനെ മാത്രമേ പ്രതിരോധിക്കാനാകൂ.അതിനാൽ പതിവായി ഗർഭാശയ ക്യാൻസർ പരിശോധന നടത്തേണ്ടതാണ്.

ഒന്നിലധികം ലൈംഗിക പങ്കാളികൾ

ഒന്നിലധികം ലൈംഗിക പങ്കാളികൾ

ഒന്നിലധികം ലൈംഗിക പങ്കാളിയുള്ളവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യത കൂടുതലാണ്.ഹെച് പി വി വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനാൽ ഒന്നിലധികം പങ്കാളിയുള്ളവരിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലായി കാണുന്നു.

നേരത്തെയുള്ള ഗര്ഭധാരണം

നേരത്തെയുള്ള ഗര്ഭധാരണം

17 വയസ്സിനു മുൻപ് ഗർഭിണിയാകുന്നവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യത കൂടുതലാണ്.

ഒന്നിലധികം ഗർഭധാരണം

ഒന്നിലധികം ഗർഭധാരണം

മൂന്നു കുട്ടികൾ ഉള്ളവരിൽ കുട്ടികൾ ഇല്ലാത്തവരെക്കാൾ ഗർഭാശയ ക്യാൻസറിന് സാധ്യതയുണ്ട്.

പ്രതിരോധശേഷി കുറഞ്ഞവർ

പ്രതിരോധശേഷി കുറഞ്ഞവർ

HIV അല്ലെങ്കിൽ എയ്ഡ്സ് എന്നീ രോഗങ്ങൾ ഉള്ളവർക്ക് പ്രതിരോധ മരുന്നിന്റെ ആവശ്യം ഉണ്ടാകാറുണ്ട്.ഇത്തരം സ്ത്രീകൾക്ക് അണുബാധയും ഗർഭാശയ ക്യാന്സറിനും സാധ്യത കൂടുതലാണ്.

മറ്റു ലൈംഗിക രോഗങ്ങൾ ബാധിച്ചവർ

മറ്റു ലൈംഗിക രോഗങ്ങൾ ബാധിച്ചവർ

ക്ലമിട ,ഗോണോരൊയ ,സിഫിലിസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യതയുണ്ട്.

പുകവലി

പുകവലി

പുകവലിക്കാരിൽ ഗർഭാശയ ക്യാൻസറോ മറ്റു ക്യാൻസർ രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.നിക്കോട്ടിനും ടൊബാക്കോയും പ്രതിരോധശേഷി കുറയ്ക്കുന്നു.ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും ശരീരത്തിന്റെ ബാലൻസ് കുറയ്ക്കുകയും ക്യാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു

English summary

Unusual Signs Of Cervical Cancer That You Should Know

Unusual Signs Of Cervical Cancer That You Should Know, Read more to know about
Story first published: Saturday, March 10, 2018, 13:40 [IST]
X
Desktop Bottom Promotion