കണ്ണിലെ ആരോഗ്യമുള്ള കോശങ്ങൾ നശിക്കുകയോ മാറ്റം വരുകയോ ചെയ്യുമ്പോൾ അത് ചിട്ടയില്ലാത്ത രീതിയിൽ കൂടുതൽ വളരുന്നു.ഇത് ട്യൂമർ ആയി മാറുന്നു.
ഇത്തരത്തിൽ പ്രശനമുള്ള കോശങ്ങൾ വളരാൻ തുടങ്ങുമ്പോൾ അതിനെ ഇന്ററാക്യൂലർ ക്യാൻസർ അല്ലെങ്കിൽ പ്രൈമറി ക്യാൻസർ എന്ന് പറയുന്നു.കണ്ണിൽ നിന്നും മറ്റു ശരീരഭാഗങ്ങളിൽ വ്യാപിക്കുമ്പോൾ അതിനെ സെക്കണ്ടറിഐ ക്യാൻസർ എന്നും പറയുന്നു.
കാഴ്ച്ചയ്ക്ക് മൂടൽ അനുഭവപ്പെടുന്നു: ലക്ഷണങ്ങൾ
കാഴ്ച്ചയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിന്റെ ആദ്യലക്ഷണം.നിങ്ങൾക്ക് ശരിക്ക് കാണാൻ കഴിയില്ല.ലൈറ്റ് ഫ്ലാഷുകളോ സ്പോട്ടുകളോ ആകും നിങ്ങൾ കാണുക.നിങ്ങളുടെ കണ്ണിൽ ചെറിയ ഒരു കറുത്ത സ്പോട്ട് അല്ലെങ്കിൽ കണ്ണിന്റെ രൂപത്തിനും വലിപ്പത്തിനും വ്യത്യാസം കാണാം.എന്നാൽ ഇവ എല്ലായ്‌പ്പോഴും കണ്ണിന്റെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകണമെന്നില്ല.ഇവ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം
യുവിൽ ക്യാൻസർ/യുവിൽ മെലാനോമ
ഇത് വളരെ സാധാരണയായിട്ടുള്ള പ്രൈമറി ക്യാൻസറാണ്.കണ്ണിലെ കോശങ്ങൾ ട്യൂമറായി മാറുന്നതിനെയാണ് യുവിയാ എന്ന് പറയുന്നത്.ഇതിനു 3 ഭാഗങ്ങളുണ്ട്.കളറുള്ള ഭാഗത്തെ ഐറിസ് എന്നും ഫ്ലൂയിഡ് ഉള്ള ഭാഗത്തെ സിലിയറി എന്നും പറയുന്നു.കോറോയിഡ് ലെയർ ആണ് കണ്ണിനു വേണ്ട രക്തം നൽകുന്നത്.ഈ കോശങ്ങളാണ് മാറ്റം സംഭവിച്ചു ക്യാൻസർ ആയി മാറുന്നത്.
കുട്ടികളിലെ റെറ്റിനോബ്ലാസ്‌റ്റോമ / റെറ്റിനോബ്ലാസ്‌റ്റോമ
ഇത് കുട്ടികളിൽ കാണുന്ന ക്യാന്സറാണ്.അമേരിക്കയിൽ ഓരോ വർഷവും 200 മുതൽ 300 കുട്ടികളിൽ ഇത് കണ്ടെത്തുന്നു.ഇത് സാധാരണ 5 വയസ്സിനു മുൻപാണ് കാണുന്നത്.ഇത് കുഞ്ഞു ഗര്ഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ റെറ്റിന എന്ന കണ്ണിന്റെ പിൻഭാഗത്തു തുടങ്ങുന്നു.കുട്ടി വളരുന്നതിനനുസരിച്ചു കോശങ്ങളായ റെറ്റിനോബ്‌ളാസ്റ്റയും വളർന്നു ക്യാൻസർ ആകുന്നു.ചിലപ്പോൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി നോക്കുമ്പോൾ അറിയാൻ കഴിയും.
ലിംഫ്ടിക് സിസ്റ്റം ഇല്ലസ്ട്രേഷൻ / ഇന്ററാക്യൂലർ ലിംഫോമ
നിങ്ങളുടെ ലിംഫ്ടിക് സിസ്റ്റം ലിംങ്ഫുകളാൽ നിർമ്മിതമാണ്.ഈ ഗ്ലാന്റ് അണുക്കളും അഴുക്കും പുറന്തള്ളാൻ സഹായിക്കും.ഇവ പ്രതിരോധശേഷിയുടെ ഭാഗമാണ്.ഇത്തരം ക്യാൻസർ ലിംഫ് നോഡുകളിൽ ആരംഭിക്കുകയും ഇത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുമാണ്.കാരണം ഇതിന്റെ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ല
കൺജക്റ്റിവൽ മെലാനോമ ക്ലോസപ്പ്/ കൺജക്റ്റിവൽ മെലാനോമ
ഐബോളിന്റെ പുറത്തെ ലൈനിംഗും ഐലൈഡിന്റെ അകത്തെ ഭാഗത്തെയുമാണ് കൺജക്റ്റിവ എന്ന് പറയുന്നത്.ഈ ലൈനിങ്ങിൽ ക്യാൻസർ വളരുമ്പോഴാണ് ഈ അപൂർവ തരം ക്യാൻസർ ഉണ്ടാകുന്നത്.കണ്ണിൽ കറുത്ത സ്പോട്ടു ഉള്ളതായി കാണാം.ഇത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മറ്റു ശരീര ഭാഗങ്ങളിലും ലിംഫറ്റിക് സിസ്റ്റം വഴി പകരും.
ലാക്രിമൽ ഗ്ലാൻഡ് ക്യാൻസർ
കണ്ണുനീർ ഗ്രന്ഥിയിൽ ട്യൂമർ ആകുന്ന അപൂർവ ക്യാൻസറാണിത്.ഇവയെ ലാക്രിമൽ ഗ്ലാൻഡ് എന്നാണ് പറയുന്നത്.ഇവ നമ്മുടെ കണ്ണിനു മുകളിലും വശങ്ങളിലും കാണുന്നു.30 വയസ്സാകുമ്പോഴാണ് ഇത് സാധാരണ കാണുന്നത്
ഐ ലിഡ് കാർസനൊമാ ക്ലോസപ്പ് /ഐ ലിഡ് ക്യാൻസർ
കൺപോളയുടെ പുറത്തോ അകത്തോ ആകും ഈ ക്യാൻസർ കാണുക.ഇതിൽ ബാസല് സെൽ കാർസനൊമാ ആണ് സാധാരണയായി കാണുന്നത്.ഇത് കൺപോളയുടെ താഴെയാണ് കാണുന്നത് .കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് മൂലമാണ് ഇത് ഉണ്ടാകുന്നത്.കൂടുതൽ വിളറിയ ചർമ്മമുള്ളവരിൽ ഇത് കൂടുതലായി കാണുന്നു.നേരത്തെ കണ്ടുപിടിച്ചാൽ ഇത് ചികിത്സിച്ചു ഭേതമാക്കാവുന്നതാണ്.
സെക്കണ്ടറി ഐ ക്യാൻസർ ടിപ്ച് / സെക്കണ്ടറി ഐ ക്യാൻസർ
പലപ്പോഴും ക്യാൻസർ കണ്ണിൽ തുടങ്ങുന്നതല്ല.മറ്റേതെങ്കിലും ശരീരഭാഗത്തു വന്ന ശേഷം കണ്ണിലേക്ക് പകരുന്നതാണ്.അതിനാൽ ഇതിനെ സെക്കണ്ടറി ക്യാൻസർ എന്ന് പറയുന്നു.സ്ത്രീകളിൽ സ്തന ക്യാൻസറിന് ശേഷവും പുരുഷന്മാരിൽ ശ്വാസകോശ ക്യാൻസറിന് ശേഷവുമാണ് ഇത് കാണുന്നത്.കണ്ണിൽ നിന്നും ചർമ്മം,വൃക്ക,തൈറോയിഡ് അങ്ങനെ പലയിടത്തും വ്യാപിക്കാവുന്നതുമാണ്
രോഗനിർണ്ണയം
ഡോക്ടർ നിങ്ങളുടെ രോഗലക്ഷണങ്ങളെക്കുറിച്ചു ചോദിച്ച ശേഷം കണ്ണിന്റെ ചലനം നോക്കാനായി കണ്ണ് പരിശോധിക്കുന്നു.ലൈറ്റും മാഗ്നിഫയിങ് ഗ്ലാസും ഉപയോഗിച്ച് ട്യൂമർ ഉണ്ടോയെന്ന് നോക്കും.കണ്ണിൽ ക്യാൻസർ ഉള്ളതായി തോന്നുന്നുവെങ്കിൽ സ്കാനിങ് അതായത് എം ആർ ഐ അല്ലെങ്കി അൾട്രാസൗണ്ട് ചെയ്തു കൂടുതൽ അടുത്ത് നോക്കും.അതിനു ശേഷം ബയോപ്സിക്കായി നിർദ്ദേശിക്കും.നിങ്ങളുടെ വളർച്ചയിൽ നിന്നും ഒരു ചെറിയ ഭാഗം എടുത്തു മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചു ക്യാൻസർ ആണോ എന്ന് നോക്കും.
ശസ്ത്രക്രീയ ചികിത്സ
ട്യൂമർ ചെറുതും പെട്ടെന്ന് വളരാത്തതുമാണെങ്കിൽ ഡോക്ടർ വീണ്ടും നിരീക്ഷിക്കുന്നു.10 മിലിമീറ്ററിനേക്കാൾ വലുതും 3 മില്ലിമീറ്ററിനേക്കാൾ പൊക്കമുള്ളതും പകരാൻ സാധ്യതയുണ്ടെങ്കിലും സർജറിക്കായി പറയുന്നു.എത്രത്തോളം ട്യൂമർ ബാധിച്ചു എന്ന് നോക്കി അത്രയും ഭാഗം എടുക്കുന്നു.
റേഡിയേഷൻ തെറാപ്പി
സർജ്ജറിക് ശേഷം എക്സ് റേ പോലത്തെ ബീം ഉപയോഗിച്ച് ഡോക്ടർ ഏതെങ്കിലും ക്യാൻസർ കോശങ്ങൾ അതിനു ചുറ്റും ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നു.ഇത് കണ്ണിലെ നല്ല കോശങ്ങളെയും നശിപ്പിക്കും.അങ്ങനെ നിങ്ങളുടെ കണ്ണ് വരണ്ടതും കാഴച മങ്ങിയതുമാകുന്നു.
ലേസർ തെറാപ്പി
വളരെ സാധാരണയായിട്ടുള്ള ചികിത്സയാണിത്.ട്രാൻസ് പ്യൂപ്പിലറി തെർമോതെറാപ്പി എന്നാണ് ഇതിന്റെ പറയുന്നത്.ചെറുതും തീവ്രവുമായ ഇൻഫ്രാറെഡ് ബീം കണ്ണിലേക്ക് പതിപ്പിച്ചു ട്യൂമറിനെ ചുരുക്കുന്നു.ഐ മെലാനോമ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.കാരണം ഈ കോശങ്ങൾ ലേസറിൽ നിന്നും ലൈറ്റിലെ ഊർജ്ജത്തെ ആഗീരണം ചെയ്യുന്നു.ഇന്ററാക്യൂലർ ലിംഫോമയിൽ ഇത് പ്രവർത്തിക്കില്ല.ലേസറിനു സർജറിയെക്കാളും റേഡിയേഷനെക്കാളും കുറച്ചു ദോഷവശങ്ങളേയുള്ളൂ .
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
വായ്പ്പുണ്ണ് മാറ്റാന് വെറും 24മണിക്കൂര് മതി
ഇവിടെ അമര്ത്തൂ, നല്ല ഉദ്ധാരണം ലഭിയ്ക്കും
6 ഉണക്കമുന്തിരി ദിവസവും കഴിയ്ക്കൂ, ശേഷം
അമിത വണ്ണവും തടിയും കുറക്കുമെന്ന് ഉറപ്പ് ഈ ഡയറ്റ്
കോൾഡ് സോർ അഥവാ വായ്പുണ്ണിന് വീട്ടുവൈദ്യം
വെറും വയറ്റിൽ ഏത്തപ്പഴം ആരോഗ്യകരമാണോ?
ഒരാഴ്ചയില് ബീജസംഖ്യ ഇരട്ടിയാക്കാം, ഈ വഴി
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണങ്ങൾ
ജീരകപ്പൊടി വെള്ളം, വയറൊതുങ്ങാന് 1 ആഴ്ച
ആണ്ശേഷിയ്ക്ക് വെളുത്തുള്ളിയും ചൂടുവെള്ളവും
വയറ്റില് കിടക്കുന്ന കുഞ്ഞിന് ആരോഗ്യമുണ്ടോ?
വയര് കളയും ഓട്സ് കറുവാപ്പട്ട മാജിക്
നിങ്ങളുടെ ചർമത്തിലുണ്ടാവുന്ന കുരുക്കളെ എങ്ങനെ പ്രതിരോധിക്കാം