For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ ചെറുക്കാൻ തുളസി ചായ

By Johns Abraham
|

പലതരം ചായകള്‍ പരീക്ഷിക്കുന്ന നമ്മള്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കെണ്ട ഒന്നാണ് തുളസി ചായ.

ET

ആരോഗ്യവും ഉന്മേഷവും ഒരുപോലെ പ്രധാനം ചെയ്യുന്ന തുളസി ചായ തുളസിയുടെ ഗുണങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

തുളസിയുടെ ഗുണങ്ങള്‍

തുളസിയുടെ ഗുണങ്ങള്‍

...മനുഷ്യര്‍ എല്ലാവരും പേടിക്കുന്ന ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്.

.. തുളസി കൊണ്ടുള്ള കഷായം വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും ഉത്തമമാണ്.

...മനുഷ്യന്റെ പ്രധാന ശത്രുക്കളില്‍ ഒരളായ കൊതുകിനെ തുരത്തനുള്ള സവിശേഷമായ കഴിവ് തുളസിക്കുണ്ട്. തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

... കൊതുകുകള്‍ പരത്തുന്ന മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പുതിയ പല പഠനങ്ങളും തെളിയിക്കുന്നു.

... എല്ലാ തരത്തിലുള്ള അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും തുളസിയ്ക്ക് പരിഹരിക്കാന്‍ കഴിവുണ്ട്.

... അപകടകരമായ അലര്‍ജിയും ആസ്ത്മയും പോലും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ.

...കടുത്ത മന:സംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തുളസിയുടെ സത്തിന് കഴിയും. തുളസി നീര് തേനിലോ വെള്ളത്തിലോ ചാലിച്ച് കഴിക്കുന്നത് മനഃസംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. തുളസിയുടെ ഗന്ധത്തിനു പോലും മനസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്.

...തുളസിയുടെ ഇലകളിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുള്ള കഴിവുണ്ട്. വന്ധ്യത പ്രശ്‌നങ്ങള്‍ക്കുള്ള പല നാട്ടു മരുന്നുകളിലും തുളസി ഒരു പ്രധാന ഘടകമാണ്.

.. സ്ഥിരമായി തുളസിയുടെ ഇല കഴിക്കുന്നത് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവിനെ നല്ലരീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

...ഹൃദ്രോഗത്തെ ഫലപ്രദമായ രീതിയില്‍ ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ ഹൃദയാഘാതത്തെ നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താനും തുളസിയ്ക്കു കഴിയും.

അതിശക്തമായ പല്ലുവേദനയ്ക്ക്

അതിശക്തമായ പല്ലുവേദനയ്ക്ക്

.. നന്നായി ഉണക്കിപ്പൊടിച്ച ഒരുഗ്രാം തുളസിയിലയും ഒരു സ്പൂണ്‍ വെണ്ണയും തേനും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ല്ാ വിറ്റാമിനുകളുടെയും മിശ്രിതമായ നല്ലൊരു ടോണിക്കിന്റെ ഗുണം ചെയ്യും.

...ത്വക്ക് രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തുളസി കുഴമ്പു പോലെ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്. ചുമയ്ക്കും ബ്രോങ്കൈറ്റിസിനും തുളസി വളരെയധികം ഫലപ്രദമാണ്.

.. അതിശക്തമായ പല്ലുവേദനയ്ക്ക് പോലും തുളസിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു വായ കഴുകുന്നത് നല്ലതാണ്. വായ ശുദ്ധികരിക്കാനും അണുബാധകള്‍ ഇല്ലാതെയാക്കാനും ഇതിലൂടെ സാധിക്കുന്നു.

ഇത്രയെറെ ഗുണങ്ങളുള്ള തുളസി ഇലകൊണ്ട് ചായ വെച്ചു കുടിച്ചാല്‍ അത് എത്രത്തോളം ആരോഗ്യവു ഉന്മേഷവും പ്രധാനം ചെയ്യുമെന്ന് ചിന്തിക്കാവുന്നതല്ലെ ഒള്ളൂ.

തുളസി ചായ ഉണ്ടാക്കുന്നത് എങ്ങനെ

തുളസി ചായ ഉണ്ടാക്കുന്നത് എങ്ങനെ

തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്താല്‍ തുളസി ചായ തയ്യാറാക്കാം. തേനും നാരങ്ങനീരും ഒരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. പ്രമേഹം ഉള്ളവര്‍ മധുരം പൂര്‍ണ്ണമായി ഒഴിവാക്കി തുളസി ചായ നിര്‍മ്മിക്കുന്നതാവും നന്നാവുക.

ഇഷ്ടപ്പെട്ട് രുചിയില്‍ ആരോഗ്യത്തെക്കൂടി പരിഗണിച്ച് എല്ലാവര്‍ക്കും തുളസി ചായ ഉണ്ടാക്കാവുന്നതാണ്. അധികം ചൂടില്ല ചെറുചൂടോടെ കടിക്കുന്നതാണ് തുളസി ചായയെ കൂടുതല്‍ രുചിക്കരമാക്കുന്നത്.

സ്ട്രെസ്, ഉത്കണ്ഠ, ഇന്‍സൊമ്നിയ എന്നിവ ഒഴിവാക്കുന്നു

സ്ട്രെസ്, ഉത്കണ്ഠ, ഇന്‍സൊമ്നിയ എന്നിവ ഒഴിവാക്കുന്നു

മാനസിക സമ്മര്‍ദ്ദം സാധാരണമാണ്. വിഷാദരോഗം, ഉത്കണ്ഠ, ഉറക്കക്കുറവ് (ഉറക്കമില്ലായ്മ) എന്നിവയാണ് ഇതിലൂടെ സാധ്യമാകുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ മരുന്നുകളായി സാധാരണയും സ്റ്റീറോയ്ഡല്‍ ഉത്പന്നള്ളാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

തുളസി ടീ പോലെയുള്ള ഹെര്‍ബല്‍ ടീകളില്‍ നിങ്ങള്‍ക്ക് ശാന്തമാവുകയും, ഒരു ആന്റിഡിപ്രസന്റ് ആയി പ്രവര്‍ത്തിക്കുകയും, ഉത്കണ്ഠയും സമ്മര്‍ദവും കുറയ്ക്കാന്‍ കഴിയുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം പ്രേരിപ്പിക്കുകയും ചെയ്യുന്ന ഫ്ലേനോണിഡുകള്‍ (യൂജെനോല്‍ പോലുള്ളവ) ഉണ്ട്. തുളസി ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ താളം തന്നെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

കൊളസട്രോള്‍ കുറയ്ക്കുന്നു

കൊളസട്രോള്‍ കുറയ്ക്കുന്നു

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസട്രോള്‍ കുറയ്ക്കാന്‍ തുളസി ചായ അത്യുത്തമമാണ്. തുളസി ചായയില്‍ ്അടങ്ങിയിരിക്കുന്ന തുളസിയും, ഇഞ്ചിയും നാരങ്ങനീരുമെല്ലാം ശരീരത്തിലെ ചീത്ത കൊളസട്രോളിനെ എരിച്ചു കളയാന്‍ ശേഷിയുള്ളവയാണ്.

 പ്രമേഹത്തെ ചെറുക്കുന്നു

പ്രമേഹത്തെ ചെറുക്കുന്നു

തുളസി ഇലകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും, നിങ്ങളുടെ പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ സ്രവണം പ്രോത്സാഹിപ്പിക്കുകയും, ചുറ്റുമുള്ള ടിഷ്യുക്കളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏതാനും തുളസി ഇലകളുള്ള നിങ്ങളുടെ ചായ കഴിച്ചാല്‍ ഇന്‍സുലിന്‍ നിങ്ങളുടെ പ്ലാസ്മയില്‍ കൂടുതല്‍ ലഭ്യമാകും, അങ്ങനെ രക്തത്തിലെ ഗ്ലൂക്കോസ് ദ്രുതഗതിയില്‍ വളരുകയും മെറ്റബോളിസീകരിക്കുകയും ചെയ്യും. തുളസി ചായയും രക്തത്തിലെ ഗ്ലൂക്കോസുകളുടെ സങ്കോചവും, വിഷാംശവും ഉണ്ടാക്കുന്നതിനെ തടയുന്നു

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

തുളസി ചായ ദഹനഗ്രന്ഥിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വേഗത്തില്‍ ദഹിക്കുന്നു.അത് ആന്റിഅള്‍സര്‍ജോണിക്കല്‍ ഗുണങ്ങളും ഉണ്ട്, അതായത്, അനാവശ്യമായ പെപ്സിന്‍ സ്രവവും ലിപിഡ് പെറോക്സൈഡേഷനും പ്രതിരോധിക്കാന്‍ കഴിയുന്നു.

ഇത് പ്രതിരോധത്തില്‍ ഗ്യാസ്റിക്ക് മ്യൂസിന്‍, ല്യൂക് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ദുത ദഹനപ്രക്രിയയും ഉള്‍പ്പെട്ട കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്കും പ്രോട്ടീനും ചേര്‍ക്കുന്നതിനായും, ലിപിഡുകളും കൊഴുപ്പുകളും പതുക്കെ കുറയുന്നു

ശരീരത്തിലെ അണുബാധകളെ ഇല്ലാതെയാക്കുന്നു

ശരീരത്തിലെ അണുബാധകളെ ഇല്ലാതെയാക്കുന്നു

അണുബാധമൂലം ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പൂര്‍ണ്ണമായി തന്നെ പ്രതിരോധിക്കാനുള്ള കഴിവ് തുളസി ചായ്ക്ക്് ഉണ്ട്. ജലദോഷത്തിനും കഫക്കെട്ടിനും പുറമെ ക്ഷയത്തെപ്പോലും തോല്പിക്കാനുള്ള സവിശേഷ കഴിവുള്ള തുളസി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ശരീരത്തില്‍ അണുബാധമൂലം ഉണ്ടാകുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

Read more about: health tips ആരോഗ്യം
English summary

tulsi-tea-the-tea-with-a-sea-of-benefits

Tulsi tea is one of the best ways to try out a variety of tea,
Story first published: Monday, July 9, 2018, 15:41 [IST]
X
Desktop Bottom Promotion