ഇഞ്ചിപ്പാലെന്ന ഒറ്റമൂലി മതി പുരുഷന്

Posted By:
Subscribe to Boldsky

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഏത് രോഗങ്ങള്‍ക്കുമുള്ള പരിഹാരം ഇതില്‍ ഉണ്ട എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ആയുര്‍വ്വേദത്തില്‍ ഇഞ്ചിക്കിത്ര പ്രാധാന്യം ലഭിക്കുന്നതും. ഇഞ്ചി കഴിക്കുന്നത് ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. നമ്മളെ സ്ഥിരമായി അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കിടപ്പറയില്‍ പുരുഷന് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇഞ്ചിപ്പാല്‍.

ഇഞ്ചിപ്പാല്‍ തയ്യാറാക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. പുറത്ത് പറയാന്‍ മടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചിപ്പാല്‍. ഇഞ്ചിപ്പാലിലൂടെ മറ്റ് പല ആരോഗ്യഗുണങ്ങളും ലഭിക്കുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് ഇഞ്ചിപ്പാല്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. മാത്രമല്ല ഇത് എങ്ങനെ തയ്യാറാക്കണമെന്നും നോക്കാം. ദിവസവും കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

കിടക്കയിലെ പുരുഷപ്രകടനത്തിന്

കിടക്കയിലെ പുരുഷപ്രകടനത്തിന്

പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാവാതെ പോവുന്ന പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഇത്തരം പുരുഷന്‍മാര്‍ക്ക് നല്ല ഉത്തേജനം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇഞ്ചിപ്പാല്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. സ്ഥിരമായി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ശരീരം തണുപ്പിക്കുന്നു

ശരീരം തണുപ്പിക്കുന്നു

ശരീരം തണുപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഇഞ്ചിപ്പാല്‍. ചൂടുകാലാവസ്ഥയില്‍ എന്തുകൊണ്ടും ശീലമാക്കേണ്ട ഒന്നാണ് ഇഞ്ചിപ്പാല്‍. ഇത് ശരീരത്തിന്റെ ഓരോ ഭാഗത്തേയും വളരെയധികം സഹായിക്കുന്നു.

പേശീവേദനക്ക് ആശ്വാസം

പേശീവേദനക്ക് ആശ്വാസം

പേശീവേദനക്ക് ആശ്വാസം പകരുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇതിലുള്ള ആന്റി ഇന്‍ഫഌമേഷന്‍ പേശീ വേദനക്ക് ആശ്വാസം പകരുന്ന ഒന്നാണ്. കായികാധ്വാനം മൂലമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

വയറിളക്കം മൂലം കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചിപ്പാല്‍. ഇഞ്ചി വയറിനുണ്ടാവുന്ന ഏത് അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യവും നല്‍കുന്നു. വയറിളക്കം എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇഞ്ചിപ്പാല്‍.

 തൊണ്ടവേദന

തൊണ്ടവേദന

തൊണ്ട വേദന ഈ കാലാവസ്ഥയില്‍ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എന്നാല്‍ അതിനുള്ള പരിഹാരമാണ് ഇഞ്ചിപ്പാല്‍. ഇത് പെട്ടെന്ന് തന്നെ തൊണ്ടവേദനയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലുള്ള ആരോഗ്യ ഘടകങ്ങള്‍ തന്നെയാണ് ഇതിന് സഹായിക്കുന്നത്. ഇതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്ര്ശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. സ്ത്രീകളെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇഞ്ചിപ്പാലിന് കഴിയുന്നു. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന മൂഡ് ചേഞ്ചിനും പരിഹാരം കാണുന്നു.

എല്ല് തേയ്മാനം

എല്ല് തേയ്മാനം

എല്ല് തേയ്മാനമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു ഇഞ്ചിപ്പാല്‍. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധിയാണ് ഇത്. 30-40 വയസ്സാവുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ദഹന സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇഞ്ചി മികച്ചതാണ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കുന്നു.

ഇഞ്ചിപ്പാല്‍ തയ്യാറാക്കുന്ന വിധം

ഇഞ്ചിപ്പാല്‍ തയ്യാറാക്കുന്ന വിധം

ഇഞ്ചിപ്പാല്‍ തയ്യാറാക്കാന്‍ ആവശ്യമുള്ളത് മൂന്നരക്കപ്പ് വെള്ളം, നാല് ടേബിള്‍ സ്പൂണ്‍ ഇഞ്ചി തൊലി കളഞ്ഞ് ചതച്ചത്, രണ്ട് ടേബിള്‍ സ്പൂണ്‍ ചായപ്പൊടി, അരക്കപ്പ് പാല്‍, രണ്ട് ടീസ്പൂണ്‍ പഞ്ചസാര എന്നിവയാണ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ ഇഞ്ചിയിട്ട് നല്ലതു പോലെ തിളപ്പിക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്ത് വെക്കാം. ഇതിലേക്ക് ചായപ്പൊടി ചേര്‍ക്കാവുന്നതാണ്. പിന്നീട് പാലും പഞ്ചസാരയും ചേര്‍ക്കാം. പഞ്ചസാര കൂടുതല്‍ വേണ്ടവര്‍ക്ക് ചേര്‍ക്കാവുന്നതാണ്. നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചായപ്പൊടി വേണ്ടവര്‍ക്ക് മാത്രം ചേര്‍ത്താല്‍ മതി. പാല്‍ മാത്രം ഒഴിച്ചും ഇത് തയ്യാറാക്കാവുന്നതാണ്. രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് എന്നും ഒരു ഗ്ലാസ്സ് കഴിക്കാവുന്നതാണ്.

English summary

Top Health Benefits of Ginger Milk

We can consume ginger by processed it into tea or milk. Here are some health benefits of ginger milk, read on.
Story first published: Monday, January 8, 2018, 14:01 [IST]