For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ പോകാന്‍ 7 ദിവസം, വഴിയിതാണ്

വയര്‍ പോകാന്‍ 7 ദിവസം, വഴിയിതാണ്

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. പലരും വയര്‍ ചാടുന്നതിനെ സൗന്ദര്യ പ്രശ്‌നമായി മാത്രമാണ് എടുക്കാറും. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിന്റെ ഏതു ഭാഗത്തേക്കാളും വേഗത്തില്‍ ഈ ഭാഗത്തു കൊഴുപ്പടിഞ്ഞു കൂടും. എന്നാല്‍ ഇത് പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വയര്‍ കളയാന്‍ കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വെളുത്തുള്ളി, നാരങ്ങാനീര്

വെളുത്തുള്ളി, നാരങ്ങാനീര്

ഇതിനു പറ്റിയ നല്ലൊരു വഴിയാണ് വെളുത്തുള്ളി, നാരങ്ങാനീര് എന്നിവ ചേര്‍ന്ന ഒരു പ്രത്യേക മിശ്രിതം. ചെറുചൂടുള്ള ചെറുനാരങ്ങാ വെള്ളം കുടിയ്ക്കാം. ഒപ്പം മൂന്നു നാല് അല്ലി പച്ച വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുകയുമാകാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

ചുരയ്ക്ക

ചുരയ്ക്ക

ബോട്ടില്‍ ഗോര്‍ഡ് അഥവാ ചുരയ്ക്കയും നാരങ്ങയും കലര്‍ത്തിയാലും പ്രയോജനമുണ്ടാകും. 1 ഗ്ലാസ് ചുരയ്ക്ക ജ്യൂസില്‍ 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, ഒരു നുള്ള് കുരുമുളകു പൊടി, ബ്ലാക് സാള്‍ട്ട് എന്നിവ കലര്‍ത്തി കുടിയ്ക്കാം. ഇത് ദിവസവും രാവിലെ പ്രാതലിനു ശീലമാക്കുക. ഗുണമുണ്ടാകും. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ് ചുരയ്ക്ക നീര്. ഇതില്‍ ഡയറ്റെറി ഫൈബറുണ്ട്. 100 ഗ്രാമില്‍ വെറും 14 കലോറി മാത്രമാണ് ഇതില്‍ ഉള്ളതും. വൈറ്റമിന്‍ സി, റൈബോഫ്‌ളേവിന്‍ എന്നിവയടങ്ങിയ ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു, കൊളസ്‌ട്രോള്‍, ആവശ്യമില്ലാത്ത കൊഴുപ്പ് എന്നിവ നീക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും.

അബ്‌ഡൊമിനല്‍ ക്രഞ്ചസ്

അബ്‌ഡൊമിനല്‍ ക്രഞ്ചസ്

അബ്‌ഡൊമിനല്‍ ക്രഞ്ചസ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ ഗുണകരമാണ്. മലര്‍ന്നു കിടക്കുക. കാലുകള്‍ നിവര്‍ത്തി വയ്ക്കുക. കൈകള്‍ നിവര്‍ത്തി തലയ്ക്കു മേല്‍പ്പോടായി ഇരു വശത്തും തറയില്‍ പതിച്ചു വയ്ക്കുക. കാലുകള്‍ ഉയര്‍ത്തി കൈകള്‍ കൊണ്ട് കാല്‍വിരലുകളില്‍ തൊടാന്‍ ശ്രമിയ്ക്കു. ഇത് 5 സെക്കന്റു നേരം ഇങ്ങിനെ പിടിച്ച ശേഷം വീണ്ടും ആദ്യത്തെ പൊസിഷനിലേയ്ക്കു വരിക. ഇത് 3 സെറ്റു വീതം 10 തവണ ആവര്‍ത്തിയ്ക്കുക. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഗുണം നല്‍കും.

 പപ്പായ

പപ്പായ

മിഡ് ഈവനിംഗ് അതായത് വൈകീട്ടത്തേയ്ക്കും ഉച്ചയ്ക്കുമിടയ്ക്കുള്ള സമയത്ത് പഴുത്ത പപ്പായ കഷ്ണങ്ങളാക്കി ഇതില്‍ അല്‍പം നാരങ്ങാനീരും കുരുമുളകു പൊടിയും ചേര്‍ത്തു കഴിയ്ക്കാം. ഇതു വിശപ്പു കുറയ്ക്കും. ധാരാളം ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ഡയറ്റെറി ഫൈബറുമുള്ള ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാനും ഏറെ നല്ലതുമാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

 കടുകെണ്ണ

കടുകെണ്ണ

2 ടേബിള്‍ സ്പൂണ്‍ വീതം കടുകെണ്ണ, വെളിച്ചെണ്ണ എന്നിവയും 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും കലര്‍ത്തുക. ഇത് പതുക്കെ ചൂടാക്കിയ ശേഷം ചൂടോടെ വയറ്റില്‍ പുരട്ടി സര്‍കുലാറായി അല്‍പനേരം മസാജ് ചെയ്യുക.ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

മുളപ്പിച്ച മുതിര

മുളപ്പിച്ച മുതിര

മുളപ്പിച്ച മുതിര കൊണ്ടുണ്ടാക്കുന്ന പ്രത്യേക സാലഡ് കഴിയ്ക്കാം. മുതിര മുളപ്പിച്ചത് 1 കപ്പ്, നാരങ്ങാനീര്, സവാള, പുതിനയില, പച്ചമുളക്, കുരുമുളകുപൊടി എ്ന്നിവയെല്ലാം കലര്‍ത്തി സാലഡുണ്ടാക്കാം. ഇത് ദിവസവും ശീലമാക്കാം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ഇഞ്ചി

ഇഞ്ചി

1 ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 1 ടീസ്പൂണ്‍ ഇഞ്ചി, ഇളംചൂടാകുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് ദിവസവും രണ്ടു നേരം കുടിയ്ക്കുക. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം ശക്തിപ്പെടുത്തിയുമെല്ലാം ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കുകയും ചെയ്യും.

നാരങ്ങ

നാരങ്ങ

2 ലിറ്റര്‍ ചൂടുവെള്ളമെടുക്കുക. ഇതില്‍ 1 മുഴുവന്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. പുതിയില അര കപ്പ് അരിഞ്ഞിടണം. ഇത് ഗ്ലാസ് ജാറിലൊഴിച്ചു തലേന്നു രാത്രി വയ്ക്കുക. പിറ്റേന്ന് ഓരോ ഭക്ഷണത്തിന് 10 മിനിറ്റു മുന്‍പായി ഈ പ്രത്യേക പാനീയം 1 കപ്പു വീതം കുടിയ്ക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും, കൊഴുപ്പു നീക്കും, ആരോഗ്യം നല്‍കുകയും ചെയ്യും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ദഹനത്തിനും വിശപ്പു കുറയ്ക്കുന്നതിനുമെല്ലാം ഏറെ ഗുണകരം. ഇത് ദിവസവും അല്‍പം കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി കഴിയ്ക്കാം. വയര്‍ കുറയ്ക്കാനും നല്ലതാണ്. ആരോഗ്യവും നല്‍കും. കറുവാപ്പട്ടയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ആരോഗ്യം നല്‍കുന്ന ഒന്നാണ്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

2 ടേബിള്‍ സ്പൂണ്‍ തരികളുള്ള കാപ്പിപ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അര മുറി നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് വയറില്‍ പുരട്ടി 5 മിനിറ്റു മസാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ വച്ചു കെട്ടുക. ഇത് കുളിയ്ക്കും മുന്‍പു ചെയ്യാം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്.

കപാല്‍ബക്തി

കപാല്‍ബക്തി

കപാല്‍ബക്തി പ്രാണായാമം രാവിലെയും വൈകീട്ടും ചെയ്യുന്നത് നല്ലതാണ്. രാവിലെ വെറുംവയറ്റിലും വൈകീട്ട് ഭക്ഷണം കഴിയ്ത്താത്ത സമയത്തും ചെയ്യുന്നതു ഗുണം ചെയ്യും. ഇത് സ്‌ട്രെസ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.

Read more about: belly fat വയര്‍
English summary

Tips To Lose Belly Fat Within One Week Time

Tips To Lose Belly Fat Within One Week Time,
Story first published: Monday, June 25, 2018, 13:43 [IST]
X
Desktop Bottom Promotion